Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി അന്താരാഷ്ട്ര ഏകദിന മത്സരം നിയന്ത്രിച്ച് വനിതാ അമ്പയർ; 31കാരിയായ ഓസ്‌ട്രേലിയൻ അമ്പയർ ക്ലെയർ പൊളോസാക്ക് വേൾഡ് ക്രിക്കറ്റ് ലീഗ് ഡിവിഷൻ 2വിന്റെ ഭാഗമായതോടെ രചിച്ചത് പുതു ചരിത്രം; പുരുഷന്മാരുടെ ആഭ്യന്തര ക്രിക്കറ്റ് മത്സരം ആദ്യം നിയന്ത്രിച്ച വനിതയും ക്ലെയർ തന്നെ

ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി അന്താരാഷ്ട്ര ഏകദിന മത്സരം നിയന്ത്രിച്ച് വനിതാ അമ്പയർ; 31കാരിയായ ഓസ്‌ട്രേലിയൻ അമ്പയർ ക്ലെയർ പൊളോസാക്ക് വേൾഡ് ക്രിക്കറ്റ് ലീഗ് ഡിവിഷൻ 2വിന്റെ ഭാഗമായതോടെ രചിച്ചത് പുതു ചരിത്രം; പുരുഷന്മാരുടെ ആഭ്യന്തര ക്രിക്കറ്റ് മത്സരം ആദ്യം നിയന്ത്രിച്ച വനിതയും ക്ലെയർ തന്നെ

മറുനാടൻ ഡെസ്‌ക്‌

2019 ഏപ്രിൽ 27 എന്ന തീയതി ക്രിക്കറ്റ് ചരിത്രത്തിൽ തങ്കലിപികളിൽ എഴുതപ്പെടും. ഒപ്പം ക്ലെയർ പൊളോസാക് എന്ന പേരും. ക്രിക്കറ്റിനെ നിയന്ത്രിക്കാനുള്ള സമ്പൂർണ അധികാരം പുരുഷന്മാർക്ക് മാത്രമാണെന്ന ചിന്ത ഇനി വേണ്ടേ വേണ്ട. ചരിത്രത്തിലാദ്യമായി പുരുഷന്മാരുടെ അന്താരാഷ്ട്ര ഏകദിന മത്സരം ഒരു വനിതാ അമ്പയർ നിയന്ത്രിച്ചുവെന്ന വാർത്ത വനിതകൾക്ക് ഉത്തേജനം പകരുന്ന ഒന്നുകൂടിയായി മാറുകയായിരുന്നു. ഓസ്ട്രേലിയൻ അമ്പയർ ക്ലെയർ പൊളോസാക്കാണ് വേൾഡ് ക്രിക്കറ്റ് ലീഗ് ഡിവിഷൻ 2-ലെ ഒമാൻ-നമീബിയ ഫൈനൽ മത്സരത്തിന്റെ ഭാഗമായത്.

മത്സരത്തിനു മുൻപ് തന്റെ ഭർത്താവ് ഇവാൻസിനും മാതാപിതാക്കൾക്കും 31-കാരിയായ ക്ലെയർ നന്ദി അറിയിച്ചു. നമീബിയയിലെ വിൻഡ്ഹോക്കിലുള്ള വാൻഡറേഴ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരംഭിച്ച മത്സരം ഇപ്പോഴും തുടരുകയാണ്. കെനിയക്കാരനായ ഡേവിഡ് ഒധിയാമ്പോയ്ക്കൊപ്പമാണ് ക്ലെയർ മത്സരം നിയന്ത്രിക്കുന്നത്.പുരുഷന്മാരുടെ ആഭ്യന്തര ക്രിക്കറ്റ് മത്സരം ഗ്രൗണ്ടിൽ നിയന്ത്രിച്ച ആദ്യ വനിത കൂടിയാണ് ക്ലെയർ. 2017-ൽ ഓസ്ട്രേലിയയിൽ വച്ചായിരുന്നു അത്.

രണ്ട് വനിതാ അമ്പയർമാർ പുരുഷന്മാരുടെ ആഭ്യന്തര ക്രിക്കറ്റ് മത്സരം ഒന്നിച്ചു നിയന്ത്രിച്ചപ്പോഴും അതിൽ ക്ലെയറുണ്ടായിരുന്നു. കഴിഞ്ഞവർഷം ഓസ്ട്രേലിയയിൽ നടന്ന ബിഗ് ബാഷ് ലീഗിൽ വച്ചായിരുന്നു എലോയ്സ് ഷെറിദാനൊപ്പം ക്ലെയർ മത്സരം നിയന്ത്രിച്ചത്. പതിനഞ്ച് വനിതാ ഏകദിനങ്ങൾ നിയന്ത്രിച്ചിട്ടുള്ള ക്ലെയർ 2018-ലെ ഐ.സി.സി ട്വന്റി 20 വനിതാ ലോകകപ്പ് നിയന്ത്രിച്ച അമ്പയർമാരുടെ പാനലിൽ അംഗമായിരുന്നു. 2017-ലെ വനിതാ ലോകകപ്പിൽ നാലു മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP