Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ; ഇപ്പോൾ ആഭ്യന്തര ക്രിക്കറ്റിലാണ് ശ്രദ്ധിക്കുന്നത്; വിരാടിന്റെ നേതൃത്വത്തിൽ ടീം മാറിയിട്ടുണ്ട്; ലോകകപ്പ് മോഹങ്ങളുമായി യുവരാജ് സിങ്

ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ; ഇപ്പോൾ ആഭ്യന്തര ക്രിക്കറ്റിലാണ് ശ്രദ്ധിക്കുന്നത്; വിരാടിന്റെ നേതൃത്വത്തിൽ ടീം മാറിയിട്ടുണ്ട്; ലോകകപ്പ് മോഹങ്ങളുമായി യുവരാജ് സിങ്

മുംബൈ:വിരാടിന്റെ നേതൃത്വത്തിൽ ടീം മാറിയിട്ടുണ്ടെന്ന് വെറ്ററൻ താരം യുവരാജ് സിങ് മികച്ച ഫിറ്റ്‌നസിലൂടെയും ചിട്ടയിലൂടെയും കോഹ്ലി അവരെ ശരിയായ ദിശയിൽ തന്നെയാണ് നയിക്കുന്നതെന്നും 2019 ലോകകപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള പ്രകടനമാണതെന്നും യുവരാജ് പറഞ്ഞു.

മുറിവേറ്റ് കിടക്കുമ്പോഴും ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷഇപ്പോൾ ആഭ്യന്തര ക്രിക്കറ്റിലാണ് ശ്രദ്ധിക്കുന്നത് അതിൽ നിന്നും ഏറെ പ്രചോദനം ലഭിക്കുന്നുണ്ടെന്നും യുവരാജ് പറഞ്ഞു. പ്രായമല്ല പ്രകടനമാണ് പ്രധാനം സീസണിലുടനീളം മികച്ച പ്രകടനം നിങ്ങൾ കാഴ്ചവെയ്ക്കുന്നുണ്ടെങ്കിൽ നിങ്ങളെ തെരഞ്ഞെടുക്കും. സ്ഥിരതയാണ് മുഖ്യം, എല്ലാവരെയും പ്രായം പെട്ടെന്ന് തളർത്തില്ല. മുപ്പത് കഴിഞ്ഞും പല താരങ്ങളും മികച്ച ഫോം തുടരുന്നുണ്ടെന്നും താരം പറഞ്ഞു.

എന്റെ ബെസ്റ്റ് കാഴ്ചവെച്ചെന്ന് തോന്നുന്നത് വരെയും, അതിൽ കൂടുതൽ ചെയ്യാനില്ലെന്ന് ബോധ്യപ്പെടുന്നത് വരെയും ഞാൻ മുന്നോട്ട് പോകും. ഇന്ത്യക്ക് വേണ്ടി തുടർന്ന് കളിക്കുക എന്നത് തന്നെയാണ് ലക്ഷ്യം. ഇനിയും രണ്ടോ, മൂന്നോ ഐപിഎൽ എനിക്ക് അവശേഷിക്കുന്നുണ്ടെന്ന് ഇപ്പോഴും വിശ്വാസിക്കുന്നു,പാഡഴിച്ചുകഴിഞ്ഞാൽ പരിശീലകന്റെ റോൾ ഏറ്റെടുക്കാനാണ് താത്പര്യമെന്നും യുവരാജ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP