Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവരാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു; രണ്ടാംതവണ ഇന്ത്യയുടെ വേൾഡ് കപ്പ് ഹീറോയുടെ വിരമിക്കൽ പ്രഖ്യാപനം ലോകകപ്പ് ഇംഗ്ലണ്ടിൽ പൊടിപൊടിക്കവേ; ലോകം മാതൃകയാക്കേണ്ട തോൽക്കാൻ മനസില്ലാത്ത പോരാളിക്ക് ബിഗ് സല്യൂട്ട് നൽകി ആരാധകർ; ഇന്ത്യൻ ഫീൾഡിംഗിന് പുതുമാനം നൽകിയ പ്രിൻസ് വിടവാങ്ങൽ വേളയിൽ നന്ദി പറയുന്നത് ദാദ സൗരവ് ഗാംഗുലിക്ക്; മറക്കാൻ കഴിയാത്ത ക്രിക്കറ്റ് അനുഭവങ്ങൾ സമ്മാനിച്ച യുവിയുടെ വിരമിക്കൽ യുഗാന്ത്യം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മുംബൈ: ഇന്ത്യ ക്രിക്കറ്റിലെ യുവരാജാവും പോരാട്ട വീര്യത്തിന്റെ പ്രതിരൂപവുമായ യുവരാജ് സിങ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും വിവിധ രാജ്യങ്ങളിലെ ടി20 ടൂർണമെന്റുകളിൽ 37കാരനായ യുവരാജ് തുടർന്നും കളിക്കും.

2000ൽ കെനിയക്കെതിരെ ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയ യുവരാജ് 304 ഏകദിനങ്ങളിൽ ഇന്ത്യക്കായി കളിച്ചു. 40 ടെസ്റ്റിലും 58 ടി20 മത്സരങ്ങളിലും ഇന്ത്യൻ ജേഴ്‌സി അണിഞ്ഞ യുവരാജ് 2007ലെ ടി20 ലോകകപ്പ് നേട്ടത്തിലും 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും നിർണായക പങ്കുവഹിച്ചു. 2011ലെ ഏകദിന ലോകകപ്പിൽ 362 റൺസും 15 വിക്കറ്റും സ്വന്തമാക്കിയ യുവിയായിരുന്നു ഇന്ത്യ കിരീടം നേടിയപ്പോൾ ടൂർണമെന്റിന്റെ താരം.

തീയിൽ കുരുത്തത് വെയിലത്ത് വാടില്ല

തീയിൽ കുരുത്തത് വെയിലത്ത് വാടില്ല ഏതാണ്ടത് പോലെയാണ് ക്രിക്കറ്റിൽ യുവരാജ് സിംഗിന്റെ കാര്യം. ഇന്ത്യയ്ക്ക് 28 വർഷത്തിന്് ശേഷം സച്ചിനായി ലോകപ്പ് നേടണമെന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ ദൈവം കാത്തുവച്ച പ്രിൻസായിരുന്നു യുവരാജ്. ക്യാൻസറെന്ന മാരക രോഗത്തെ പുല്ലുപോലെ ജയിച്ചു വന്ന് ഇന്ത്യയ്ക്കായി കപ്പുയർത്തിയപ്പോഴും ആ രോഗത്തെ തീർത്തും അതിർത്തി കടത്തിയപ്പോഴും അയാളിലെ പോരാളിയെ നമ്മൾ കണ്ടു. ഇന്ത്യയുടെ എക്കാലത്തെയും മിക്ക ഓൾ റൗണ്ടറുടെ മാരക ഫോം കണ്ട ടൂർണമെന്റായിരുന്നു അത്.

ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്ലീൻ ഹിറ്റർമാരിൽപെട്ടയാളാണ് യുവരാജ് സിങ്. ഫ്‌ളാമ്പോയന്റ് ഡ്രൈവുകളും ക്രിസ്പ് കട്ടുകളും കൈമുതലായുള്ള ഒരു അസാമാന്യ ബാറ്റ്‌സ്മാൻ. രോഹിത് ശർമ്മയുടെ വരവിനു മുൻപ് പുൾ ഷോട്ടുകൾ ഇത്ര ആധികാരികതയോടെ കളിക്കുന്ന ഒരു കളിക്കാരൻ ഇന്ത്യ കണ്ടിട്ടില്ല. സച്ചിനാണ് യുവിക്ക് അല്പമെങ്കിലും ഭീഷണിയായിരുന്നത്. ഒപ്പം ഒരു ഇടങ്കയ്യൻ ബാറ്റ്‌സ്മാന്റെ എലഗൻസ് കൂടിയാകുമ്പോൾ മണിക്കൂറുകളോളം മടുപ്പില്ലാതെ കണ്ടിരിക്കാനാവുന്ന ബാറ്റിംഗാണ് യുവരാജിന്റേത്. ഇന്നിങ്‌സ് ബിൽഡ് ചെയ്യാനും ഫിനിഷ് ചെയ്യാനുമറിയാവുന്ന റെയർ ബ്രീഡ്. ബ്രൂട്ട് പവറിനൊപ്പം അസാമാന്യ ടൈമിംഗും ഒത്തു ചേർന്ന ഒരു പ്രതിഭ

2007ലെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഒരോവറിൽ ആറും സിക്‌സ് പായിച്ച് കളി ആരാധകരുടെ ഹൃദയത്തിൽ വലിയ സ്ഥാനം സ്വന്തമാക്കിയ താരമാണ് യുവരാജ് സിങ്. ആ ലോകകപ്പിലും പിന്നീട് 2011 ൽ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോഴും ടീമിന്റെ വിജയത്തിന് നിർണായക സാന്നിധ്യമായത് ഇന്ത്യയുടെ ഈ ഇടം കൈയൻ ബാറ്റ്‌സ്മാൻ ആയിരുന്നു. ഈ സീസണിൽ മുംബൈ ഇന്ത്യൻസിനായി ഐപിഎല്ലിൽ പാഡണിഞ്ഞ താരത്തിന് കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നില്ല. അതാണ് വിരമിക്കൽ തീരുമാനത്തിലേക്ക് എത്തിച്ചതെന്നും റിപ്പോർട്ടുണ്ട്.

കെനിയക്കെതിരെ അരങ്ങേറ്റം

2000ൽ കെനിയക്കെതിരെ ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയ യുവരാജ് 304 ഏകദിനങ്ങളിൽ ഇന്ത്യക്കായി കളിച്ചു. 40 ടെസ്റ്റിലും 58 ടി20 മത്സരങ്ങളിലും ഇന്ത്യൻ ജേഴ്‌സി അണിഞ്ഞ യുവരാജ് 2007ലെ ടി20 ലോകകപ്പ് നേട്ടത്തിലും 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും നിർണായക പങ്കുവഹിച്ചു. 2011ലെ ഏകദിന ലോകകപ്പിൽ 362 റൺസും 15 വിക്കറ്റും സ്വന്തമാക്കിയ യുവിയായിരുന്നു ഇന്ത്യ കിരീടം നേടിയപ്പോൾ ടൂർണമെന്റിന്റെ താരം.

2007ലെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഒരോവറിലെ ആറ് പന്തും സിക്‌സറിന് പായിച്ച് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചു യുവി. 2011ലെ ഏകദിന ലോകകപ്പിന് ശേഷം ക്യാൻസർ രോഗത്തിന് ചികിത്സതേടി രോഗമുക്തനായി കളിക്കളത്തിൽ തിരിച്ചെത്തി പോരാട്ടവീര്യത്തിന്റെ പ്രതിരൂപമായി.

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് പാഡഴിക്കുന്ന യുവിയെ കാനഡയിലെ ജി ടി20, യൂറോ ടി20 ടൂർണമെന്റുകളിൽ ആരാധകർക്ക് തുടർന്നും കാണാനാകും. ഇതിനായി യുവരാജ് ബിസിസിഐയുടെ അനുമതി തേടിയിരുന്നു. ഐപിഎല്ലിൽ ഈ സീസണിൽ മുംബൈ ഇന്ത്യൻസിനായി പാഡണിഞ്ഞ താരത്തിന് കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നില്ല.

304 ഏകദിനങ്ങളിൽ നിന്ന് 14 സെഞ്ചുറിയും 52 അർധസെഞ്ചുറിയും സഹിതം 8701 റൺസടിച്ച 111 വിക്കറ്റുകളും സ്വന്തമാക്കി. ഏകദിനങ്ങളിലെ മികവ് ടെസ്റ്റിലേക്ക് പകർത്താൻ യുവിക്ക് പക്ഷെ കഴിഞ്ഞില്ല. 40 ടെസ്റ്റുകളിൽ പാഡണിഞ്ഞ യുവിക്ക് മൂന്ന് സെഞ്ചുറിയും 11 അർധസെഞ്ചുറിയും സഹിതം 1900 റൺസെ നേടാനായുള്ളു. ഒമ്പത് വിക്കറ്റും നേടി. ഏകദിന ക്രിക്കറ്റ് കഴിഞ്ഞാൽ ടി20 ക്രിക്കറ്റിലായിരുന്നു യുവരാജിന്റെ രാജവാഴ്ച പിന്നീട് കണ്ടത്.

ഇന്ത്യക്കായി 58 ടി20 മത്സരങ്ങളിൽ കളിച്ച യുവി 136.38 പ്രഹരശേഷിയിൽ 1177 റൺസടിച്ചു. എട്ട് അർധസെഞ്ചുറിയും ഇതിൽ ഉൾപ്പെടുന്നു. 28 വിക്കറ്റുകളും സ്വന്തമാക്കി. 2017ൽ വെസ്റ്റ് ഇൻഡീസിനെതിരെ ആണ് യുവി ഏകദിനങ്ങളിൽ അവസാനമായി ഇന്ത്യൻ ജേഴ്‌സി അണിഞ്ഞത്. 2017ൽ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു അവസാന ടി20 മത്സരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP