Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഹീർഖാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു; വിട പറയുന്നത് ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാൾ

സഹീർഖാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു; വിട പറയുന്നത് ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാൾ

മുംബൈ: ഇന്ത്യ കണ്ട ഏറ്റവും മികച്ച പേസ് ബൗളർമാരിൽ ഒരാളായ സഹീർ ഖാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ഫോം നഷ്ടപ്പെട്ടതിനെ തുടർന്ന് ഒന്നര വർഷത്തിലേറെയായി അന്തരാഷ്ട്ര മൽസരങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന സഹീർ ഖാൻ ട്വിറ്ററിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

ഐ.പി.എൽ മൽസരങ്ങളിൽ തുടരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്്. ഇന്ത്യക്ക് വേണ്ടി 2014 ഫെബ്രുവരിയിൽ ന്യൂസിലാന്റിനെതിരെയാണ് അവസാനമായി കളിച്ചത്. ഓപണിങ് ബൗളറായിരുന്ന സഹീർ 92 ടെസ്റ്റുകളും 200 ഏക ദിനവും ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2011 ലോകകപ്പിൽ 21 വിക്കറ്റ് നേടിയ സഹീറിന്റെ മികച്ച പ്രകടനം കിരീടം നേടുന്നതിൽ ഇന്ത്യക്ക് ഏറെ സഹായകമായിട്ടുണ്ട്. ചുമലിനേറ്റ പരിക്ക് കാരണം മുംബൈയിലെ രണ്ട് രഞ്ജി ട്രോഫി മൽസരങ്ങളിൽ സഹീർ ഖാന് ഇടം ലഭിച്ചിരുന്നില്ല.

10 വർഷം നീണ്ട കരിയറിൽ ടെസ്റ്റിൽ 311 ഉം ഏകദിനത്തിൽ 282 ഉം വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. സഹീർ പേസ് പിച്ചുകളിൽ എന്നും എതിരാളികൾക്ക് ഭീഷണി ഉയർത്തിയ ബൗളറായിരുന്നു. ശ്രീനാഥിന് ശേഷം ഇന്ത്യകണ്ട ഏറ്റവും മികച്ച പേസ് ബൗളറായരുന്നുസഹീർ. 2000 ഒക്‌ടോബറിൽ നെയ്‌റോബിയിൽ കെനിയക്കെതിരെ 10 ഓവറിൽ 48 റൺസ് വഴങ്ങി മൂന്നുവിക്കറ്റെടുത്ത് അരങ്ങേറ്റം കുറിച്ച സഹീർ 200 ഏകദിനങ്ങളിൽ നിന്നാണ് 282 വിക്കറ്റ് സ്വന്തം പേരിൽ കുറിച്ചത്. 92 ടെസ്റ്റുകളിൽ നിന്നാണ് അദ്ദേഹം 311 വിക്കറ്റെടുത്തത്.

വിക്കറ്റിന്റെ ഇരുവശങ്ങളിലേക്കും പന്ത് സ്വിങ് ചെയ്യിക്കാനുള്ള കഴിവും കൃത്യതയാർന്ന യോർക്കറുകളും ഈ ഇടംകൈയൻ ബൗളറുടെ സവിശേഷതകളായിരുന്നു. പാക് ബൗളർമാരുടെ വജ്രായുധമായിരുന്ന റിവേഴ്‌സ് സ്വിങ് ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച ബൗളർ കൂടിയാണ് സഹീർ. 2008 ൽ വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP