Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ശക്തരായ ദക്ഷിണാഫ്രിക്കയെ ബംഗ്ലാദേശ് വീഴ്‌ത്തിയത് 21 റൺസിന്; ആഫ്രിക്കൻ വമ്പന്മാർക്ക് വിനയായത് കൂറ്റൻ സ്‌കോർ പിന്തുടരവെ ആരും വലിയ ഇന്നിങ്‌സ് കളിക്കാതിരുന്നത്; കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തി വരിഞ്ഞ് മുറുക്കി ബംഗ്ലാ ബൗളർമാരും; ഈ ലോകകപ്പിൽ ആദ്യം ജയം നേടുന്ന ഏഷ്യൻ ടീമെന്ന പേരും ബംഗ്ലാ കടുവകൾക്ക്; ലോകകപ്പിൽ സൗത്താഫ്രിക്കയെ അട്ടിമറിക്കുന്നത് ഇത് രണ്ടാം തവണ; ഷക്കീബ് അൽ ഹസൻ കളിയിലെ കേമൻ

ശക്തരായ ദക്ഷിണാഫ്രിക്കയെ ബംഗ്ലാദേശ് വീഴ്‌ത്തിയത് 21 റൺസിന്; ആഫ്രിക്കൻ വമ്പന്മാർക്ക് വിനയായത് കൂറ്റൻ സ്‌കോർ പിന്തുടരവെ ആരും വലിയ ഇന്നിങ്‌സ് കളിക്കാതിരുന്നത്; കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തി വരിഞ്ഞ് മുറുക്കി ബംഗ്ലാ ബൗളർമാരും; ഈ ലോകകപ്പിൽ ആദ്യം ജയം നേടുന്ന ഏഷ്യൻ ടീമെന്ന പേരും ബംഗ്ലാ കടുവകൾക്ക്; ലോകകപ്പിൽ സൗത്താഫ്രിക്കയെ അട്ടിമറിക്കുന്നത് ഇത് രണ്ടാം തവണ; ഷക്കീബ് അൽ ഹസൻ കളിയിലെ കേമൻ

വേൾഡ്കപ്പ് ഡെസ്‌ക്

ഓവൽ(ലണ്ടൻ): 2019ക്രിക്കറ്റ് ലോകകപ്പിൽ ആദ്യ അട്ടിമറി. ശക്തരായ സൗത്താഫ്രിക്കയെ ഏഷ്യൻ ടീമായ ബംഗ്ലാദേശാണ് പരാജയപ്പെടുത്തിയത്. ബംഗ്ലാദേശ് ഉയർത്തിയ 331 റൺസ് പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 309 റൺസ് നേടാനെ കഴിഞ്ഞുള്ളു. 21റൺസ് വിജയം സ്വന്തമാക്കിയതോടെ ഈ ലോകകപ്പിൽ വിജയിക്കുന്ന ആദ്യ ടീം എന്ന ഖ്യാതിയും അവർക്ക് സ്വന്തമായി. കളിയിലെ എല്ലാ മേഖലയിലും ആധിപത്യം പുലർത്തിയാണ് സൗത്താഫ്രിക്കയെ അവർ അടിയറവ് പറയിച്ചതും. വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയെ മത്സരത്തിന്റെ ഒരു ഘട്ടത്തിലും മികച്ച കൂട്ടുകെട്ടുണ്ടാക്കാനും അവർ അനുവദിച്ചില്ല. 75 റൺസ് നേടുകയും 1 വിക്കറ്റ് വീഴ്‌ത്തുകയും ചെയ്ത ഷക്കീബ് അൽ ഹസനാണ് കളിയിലെ കേമൻ

62 റൺസ് നേടിയ നായകൻ ഫാഫ് ഡുപ്ലസിസാണ് സൗത്താഫ്രിക്കയുടെ ടോപ് സ്‌കോറർ. ക്വിന്റൺ ഡി കോക്ക് 23(32), ഏയ്ഡൻ മർക്രാം 45(56) ഡേവിഡ് മില്ലർ 38(43), റാസ്സി വാൻ ഡെർ ഡൂസൻ 41(38), ജെപി ഡുമിനി 45(37) എന്നീ മുൻനിര ബാറ്റ്‌സ്മാന്മാർക്ക് എല്ലാവർക്കും മികച്ച തുടക്കം ലഭിച്ചെങ്കിലും വലിയ സ്‌കോർ പിന്തുടരുമ്പോൾ ഒരാളെങ്കിലും വലിയ ഇന്നിങ്‌സിലേക്ക് എത്താതിരുന്നത് ആണ് തിരിച്ചടിയായത്. ക്രിത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്‌ത്തിയാണ് ബംഗ്ലാ ബൗളർമാർ സമ്മർത്തിലാക്കിയത്. 10 ഓവറിൽ 67 രൺസ് വഴങ്ങിയെങ്കിലും 3 വിക്കറ്റുകൾ വീഴ്‌ത്തിയ മുസ്താഫിസുറാണ് ബംഗ്ലാദേശിന് വിജയം സമ്മാനിച്ചത്. അപകടം വിതയ്ക്കും എന്ന് തോന്നിയ ജെപി ഡുമിനി, ക്രിസ് മോറിസ് 10(10) ഡേവിഡ് മില്ലർ എന്നിവരെയാണ് ഫിസ് പുറത്താക്കിയത്. മുഹമ്മദ് ഷെയ്ഫുദ്ദീൻ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ മെഹ്ദി ഹസനും ഷക്കീബ് അൽ ഹസനും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്ക വളരെ ശ്രദ്ധയോടെയാണ് തുടങ്ങിയത് ക്വിന്റൺ ഡി കോക്ക് മാർക്രാം സഖ്യം ഒന്നാം വിക്കറ്റിൽ 49 രൺസ് നേടി നിൽക്കെയാണ് നിർഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തിൽ ഡി കോക്കിന് പവിലിയണിലേക്ക് വഴി കാണിച്ചത്. വിക്കറ്റ് കീപ്പർ റഹീമിന്റെ കിടിലൻ ത്രോ കുറ്റി തെറിപ്പിച്ചപ്പോൾ ഡി കോക്ക് ക്രീസിന് പുറത്ത്. മൂന്നാമനായി എത്തിയ നായകൻ ഡുപ്ലെസിസ് മാർക്രാമുമൊത്ത് സ്‌കോർ നൂറ് കടത്തിയെങ്കിലും ഷക്കീബ് മാർക്രാമിനെ ബൗൾഡാക്കിയതോടെ ആ കൂട്ടുകെട്ട് പൊളിഞ്ഞു. സ്‌കോർ 147ൽ നിൽക്കെയാണ് മത്സരത്തിന്റെ വിധി നിർണയിച്ചുകൊണ്ട് ഡുപ്ലെസിസിനെ മെഹ്ദി ഹസൻ ബൗൾഡാക്കിയത്.

നാലാമനായി എത്തിയ ഡേവിഡ് മില്ലർ റാ്‌സസി വാൻ ഡർ ഡൂസനുമൊത്ത് നേടിയ 55 റൺസിന്റെ കൂട്ടുകെട്ട് സൗത്താഫ്രിക്കയ്ക്ക് വീണ്ടും പ്രതീക്ഷ നൽകി. എന്നാൽ മുസ്താഫിസുറിന്റെ പന്തിൽ മെഹ്ദി പിടിച്ച് മില്ലർ പുറത്താകുമ്പോൾ സൗത്താഫ്രിക്കൻ സ്‌കോർ ബോർഡ്202ന് നാല് എന്ന നിലയിലായി. 40ാം ഓവറിൽ വാൻ ഡർ ഡൂസനെ സെയ്ഫുദ്ദീൻ ക്ലീൻ ബൗൾ ചെയ്തപ്പോൾ സൗത്താഫ്രിക്ക പിന്നെയും പരുങ്ങലിലായി. അണ്ടീലെ ഫെലുക്‌വായോ 8(13) ക്രിസ് മോറിസ് എന്നിവർ കൂടി പുറത്തായതോടെ പ്രതീക്ഷകൾ മുഴുവൻ ജെപി ഡുമിനിയിലായി. മറുവശത്ത് റബാഡയെ സാക്ഷിയാക്കി ഡുമിനി പൊരുതും എന്ന് തോന്നിച്ചു 47ാം ഓവറിൽ 2 ബൗണ്ടറികൾ പായിച്ച് ഡുമിനി പ്രതീക്ഷ നൽകി. എന്നാൽ 48ാം ഓവറിലെ ആദ്യ പന്തിൽ ഡുമിനി മുസ്താഫിസുറിന്റെ പന്തിൽ പ്ലെയ്ഡ് ഓൺ ആയതോടെ കളിയിൽ ബംഗ്ലാദേശ് വിജയം ഉറപ്പിച്ചു. റബാഡ 13(9), താഹിർ 10(10) പുറത്താകാതെ നിന്നെങ്കിലും വിജയം അകലെയായിരുന്നു.

നേരത്തെ ടോസ് നേടിയ സൗത്താഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസിസ് ബംഗ്ലാദേശിനെ ബാറ്റിങിന് അയക്കുകയായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ തമീം ഇഖ്ബാൽ 16(29) സൗമ്യ സർക്കാർ 42(30) എന്നിവർ ചേർന്ന് മികച്ച തുടക്കം നൽകിയപ്പോൾ ആദ്യ വിക്കറ്റ് വഴാൻ 60 റൺസ് വരെ കാത്തിരിക്കേണ്ടി വന്നു സൗത്താഫ്രിക്കയ്ക്ക്. തമീമിനെ ഡിക്കോക്കിന്റെ കൈയിലെത്തിച്ച ഫെലുക വായോയ്ക്കാണ് ആദ്യ വിക്കറ്റ്. സ്‌കോർ 75ൽ എത്തിയപ്പോൾ മോറിസിന്റെ പന്തിൽ ഡി കോക്കിന് ക്യാച്ച് നൽകി സൗമ്യ സർക്കാരും മടങ്ങി. പിന്നീടാണ് മത്സരത്തിൽ ബംഗ്ലാദേശിന് പിടിമുറക്കാനിടയാക്കിയ കൂട്ടുകെട്ട് പിറന്നത്.

84 പന്തുകൾ നേരിട്ട ഷക്കീബ് എട്ട് ഫോറും ഒരു സിക്സും പറത്തിയാണ് 75 റൺസ് നേടിയത് 80 പന്തിൽ 78 റൺസ് നേടിയ റഹിമിന്റെ ബാറ്റിൽ നിന്ന് 8 ബൗണ്ടറികൾ പിറന്നു. ഇരുവരും പുറത്തായത് റൺ നിരക്ക് ഉയർത്താനുള്ള ശ്രമത്തിനിടയിലായിരുന്നു. ഷക്കീബിനെ താഹിർ ബൗൾാക്കിയപ്പോൾ റഹിം ഫെലുക്ക് വായോയുടെ പന്തിൽ വാൻഡർ ഡൂസന് ക്യാച്ച് നൽകി. പിന്നീട് വന്ന മുഹമ്മദ് മിഥുൻ 21(21) മൊസദക്ക് ഹുസൈൻ 26(20) എന്നിവരും മികച്ച രീതിയിൽ ബാറ്റ് ചെയ്തു. എന്നാൽ അവസാന ഓവറുകളിൽ വമ്പനടികളുമായി മികവ് കാട്ടിയ മറ്റൊരു മുൻ നായകൻ മുഹമ്മദുല്ല റിയാദ് 46(33) ആണ് മികച്ച ഫിനിഷ് നൽകിയത്.

പത്ത് ഓവറിൽ 73 റൺസ് വഴങ്ങിയ ക്രിസ് മോറിസ് ാണ് സൗത്താഫ്രിക്കൻ നിരയിൽ പൊതിരെ തല്ല് വാങ്ങിയത്. ലുങ്കി എങ്കിടിക്ക് പരിക്ക് പറ്റിയതും ബൗളിങ്ങിൽ അവർക്ക് തിരിച്ചടിയായി. കാഗിസോ റബാഡ 10 ഓവറിൽ 57 റൺസ് വഴങ്ങി. ക്രിസ് മോറിസ്, അണ്ടീലെ ഫെലുക്വായോ,ഇമ്രാൻ താഹിർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. നേരത്തെ ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനോട് തോറ്റ സൗത്താഫ്രിക്കയ്ക്ക് ഇന്ന് ജയം അനിവാര്യമായിരുന്നു.അഞ്ചാം തീയതി ഇന്ത്യക്ക് എതിരെയാണ് അവരുടെ അടുത്ത മത്സരം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP