Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഗ്രൗണ്ടിൽ തിളങ്ങാനാകുന്നില്ലെങ്കിലും വിവാദത്തിന്റെ വെടിക്കെട്ടുമായി അഫ്ഗാൻ ക്രിക്കറ്റ് ടീം; തന്നെ ഒഴിവാക്കിയത് ടീം മാനേജരും ക്യാപ്റ്റനും ചേർന്നുള്ള ഗൂഢാലോചനയിലൂടെ എന്ന് മുഹമ്മദ് ഷെഹ്സാദ്; അഫ്ഗാന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്റെ വെളിപ്പെടുത്തൽ പൊട്ടിക്കരഞ്ഞുകൊണ്ട്

ഗ്രൗണ്ടിൽ തിളങ്ങാനാകുന്നില്ലെങ്കിലും വിവാദത്തിന്റെ വെടിക്കെട്ടുമായി അഫ്ഗാൻ ക്രിക്കറ്റ് ടീം; തന്നെ ഒഴിവാക്കിയത് ടീം മാനേജരും ക്യാപ്റ്റനും ചേർന്നുള്ള ഗൂഢാലോചനയിലൂടെ എന്ന് മുഹമ്മദ് ഷെഹ്സാദ്; അഫ്ഗാന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്റെ വെളിപ്പെടുത്തൽ പൊട്ടിക്കരഞ്ഞുകൊണ്ട്

മറുനാടൻ മലയാളി ബ്യൂറോ

കാബൂൾ: തന്നെ ടീമിൽ നിന്നും പുറത്താക്കിയത് ഗൂഢാലോചനയുടെ ഫലമായെന്ന ആരോപണവുമായി അഫ്ഗാനിസ്താന്റെ വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ മുഹമ്മദ് ഷെഹ്സാദ് രംഗത്ത്. തന്നെ അഫ്ഗാൻ ടീമിൽ നിന്ന് ആസൂത്രിതമായി പുറത്താക്കുകയായിരുന്നെന്നും തനിക്ക് പരിക്കില്ലെനന്നും വെളിപ്പെടുത്തി ഷെഹ്സാദ് രംഗത്തുവന്നു. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ഷെഹ്സാദിനെ ടീമിൽ നിന്ന് ഒഴിവാക്കുകയായിരുന്നെന്ന് അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലോകകപ്പിലെ അഫ്ഗാന്റെ ആദ്യ രണ്ട് മത്സരങ്ങൾക്ക് ശേഷമാണ് ഷെഹ്സാദിനെ ടീമിൽ നിന്ന് ഒഴിവാക്കിയത്.

എന്നാൽ, തന്നെ ടീം മാനേജറും ക്യാപ്റ്റനും ചേർന്ന് മനഃപൂർവം ഒഴിവാക്കുകയാണ് എന്നാരോപിക്കുന്ന ഷെഹ്സാദിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കരച്ചിലടക്കാനാകാതെയാണ് ഷെഹ്സാദ് സംസാരിക്കുന്നത്. നെറ്റ്സിൽ ബാറ്റിങ് പരിശീലനത്തിനിടെ ടീം മാനേജർ വന്ന് എനിക്ക് പരിക്കുണ്ടെന്നും നാട്ടിലേക്ക് തിരിച്ചുപോകണമെന്നും ആവശ്യപ്പെടുകയായിരുന്നു എന്ന് ഷെഹ്‌സാദ് വീഡിയോയിൽ വ്യക്തമാക്കുന്നു. എന്റെ പകരക്കാരനായി ഇക്രം അലി ഖില്ലിനെ അവർ കണ്ടുവെച്ചിരുന്നു. അതിനു ശേഷമാണ് എന്നോട് ഇങ്ങനെ വന്നുപറഞ്ഞു. എന്റെ പരിക്ക് എന്താണെന്ന് എനിക്കറിയില്ല എന്നും ഷെഹ്സാദ് പറയുന്നു.

സന്നാഹ മത്സരത്തിനിടെയാണ് ഷെഹ്സാദിന്റെ കാൽമുട്ടിന് പരിക്കേറ്റതെന്നാണ് ബോർഡ് വാദിക്കുന്നത്. എന്നാൽ പരിക്കുണ്ടെങ്കിൽ പിന്നെ താനെങ്ങനെ ശ്രീലങ്കക്കും ഓസ്ട്രേലിയക്കുമെതിരായ മത്സരങ്ങളിൽ കളിക്കാനിറങ്ങുമെന്ന് ഷെഹ്സാദ് ചോദിക്കുന്നു. ടീമിൽ നിന്നൊഴിവാക്കിയ കാര്യം പരിശീലകൻ ഫിൽ സിമൺസിനോട് പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹത്തിൽ ഇതിൽ യാതൊരു പങ്കില്ലെന്നും ടീം മാനേജറും ക്യാപ്റ്റനും ചേർന്നാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും സിമൺസ് എന്നോട് പറഞ്ഞു. ഷെഹ്സാദ് ചൂണ്ടിക്കാട്ടുന്നു. ഓസ്ട്രേലിയക്കെതിരെ പൂജ്യത്തിന് പുറത്തായ ഷെഹ്സാദ് ശ്രീലങ്കയ്ക്കെതിരെ നേടിയത് ഏഴ് റൺസാണ്.

വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധനേടാൻ ഷെഹ്സാദിന് സാധിച്ചിരുന്നു. 2015 ലോകകപ്പിന് ശേഷം അഫ്ഗാനിസ്ഥാന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരവും ഷെഹ്‌സാദാണ്. 55 ഇന്നിങ്‌സുകളിൽ നിന്നായി 1843 റൺസാണ് ഷെഹ്‌സാദ് അടിച്ചുകൂട്ടിയത്. ഷെഹ്‌സാദിന് പകരക്കാരനായി പതിനെട്ടുകാരൻ ഇക്രാം അലി ഖില്ലിനെ അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂസിലൻഡിൽ നടന്ന അണ്ടർ 19 ലോകകപ്പിൽ അഫ്ഗാന് വേണ്ടി കളിച്ച താരമാണ് ഇക്രാം. സീനിയർ ടീമിൽ ഇക്രാമിന്റെ അരങ്ങേറ്റം അയർലണ്ടിനെതിരെയായിരുന്നു.

ലോകകപ്പിൽ ഇതുവരെ രണ്ട് മത്സരങ്ങൾ കളിച്ച അഫ്ഗാനിസ്ഥാൻ രണ്ടിലും പരാജയപ്പെട്ടിരുന്നു. ഓസ്‌ട്രേലിയക്കെതിരെ ഏഴ് വിക്കറ്റിനായിരുന്നു അഫ്ഗാന്റെ തോൽവി. രണ്ടാം മത്സരത്തിൽ ശ്രീലങ്കക്കെതിരെ തുടക്കത്തിൽ വ്യക്തമായ ആധിപത്യം പുലർത്താൻ സാധിച്ചെങ്കിലും അവസാനം ജയം ശ്രീലങ്ക സ്വന്തമാക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP