Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ആരാധകർക്ക് സന്തോഷം:ബലിദാൻ ബാഡ്ജ് വിഷയത്തിൽ ധോണിയെ പിന്തുണച്ച് ബിസിസിഐ; ബാഡ്ജ് നിക്കം ചെയ്യേണ്ട ആവശ്യമില്ലെന്നും ഇതിനായി ഐസിസിയുടെ അനുമതി തേടിയിട്ടുണ്ടെന്നും ഇടക്കാല അദ്ധ്യക്ഷൻ വിനോദ് റായ്; ബാഡ്ജിന്റെ കാര്യത്തിൽ മതപരവും, പരസ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്ലെന്നും ബിസിസിഐ

ആരാധകർക്ക് സന്തോഷം:ബലിദാൻ ബാഡ്ജ് വിഷയത്തിൽ ധോണിയെ പിന്തുണച്ച് ബിസിസിഐ; ബാഡ്ജ് നിക്കം ചെയ്യേണ്ട ആവശ്യമില്ലെന്നും ഇതിനായി ഐസിസിയുടെ അനുമതി തേടിയിട്ടുണ്ടെന്നും ഇടക്കാല അദ്ധ്യക്ഷൻ വിനോദ് റായ്; ബാഡ്ജിന്റെ കാര്യത്തിൽ മതപരവും, പരസ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്ലെന്നും ബിസിസിഐ

മറുനാടൻ ഡെസ്‌ക്‌

നോട്ടിങ്ഹാം: ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യൻ താരം എം എസ് ധോണി പാരാ സ്പെഷ്യൽ ഫോഴ്സിന്റെ ചിഹ്നമുള്ള(ബലിദാൻ ബാഡ്ജ്)ഗ്ലൗസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ആരാധകർക്ക് ആശ്വാസം.വിവാദത്തിൽ മുൻ നായകനെ പിന്തുണച്ച് ബിസിസിഐ ഇടക്കാല ഭരണസമിതി. ഗ്ലൗസിലെ ബലിദാൻ ബാഡ്ജ് ധോണി നിക്കം ചെയ്യേണ്ട ആവശ്യമില്ലെന്നും ഇതിനായി ഐസിസിയുടെ അനുമതി തേടിയിട്ടുണ്ടെന്നും ബിസിസിഐ ഇടക്കാല ഭരണസമിതി തലവൻ വിനോദ് റായ് പിടിഐയോട് പറഞ്ഞു.

ധോണിയുടെ ഗ്ലൗസിൽ നിന്ന് ആ ചിഹ്നങ്ങൾ മാറ്റണമെന്ന് ബിസിസിഐയോട് ഐസിസി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഐസിസി സ്ട്രാറ്ററജിക് കമ്മ്യൂണിക്കേഷൻസ് ജനറൽ മാനേജർ ക്ലെയർ ഫർലോംഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ധോണിയുടെ ഗ്ലൗസിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ധോണിക്ക് സല്യൂട്ട് നൽകി ആരാധകർ രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഐസിസിയുടെ നടപടി.

ധോണിക്ക് കീപ്പിങ് ഗ്ലൗസിൽ ബലിദാൻ ബാഡ്ജ് ധരിച്ചിറങ്ങാനുള്ള ഐസിസിയുടെ അനുമതിക്കായി അപേക്ഷ നൽകിയിട്ടുണ്ട്. ഐസിസി നിയമമനുസരിച്ച് ഐസിസി ടൂർണമെന്റുകളിൽ കളിക്കാർക്ക് മതപരമായതോ, സൈന്യവുമായോ, പരസ്യങ്ങളുമായോ ബന്ധപ്പെട്ട ചിഹ്നങ്ങൾ ജേഴ്‌സിയിലോ ബാറ്റിലോ ഗ്ലൗസിലോ ഉപയോഗിക്കാനാവില്ല. ധോണിയുടെ ഗ്ലൗസിലെ ബലിദാൻ ബാഡ്ജിന്റെ കാര്യത്തിൽ മതപരവും, പരസ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്ലെന്ന് എല്ലാവർക്കും അറിയാം. ധോണിയുടെ ഗ്ലൗസിലുള്ളത് പാരാമിലിട്ടറി റെജിമെന്റിന്റെ ചിഹ്നവുമല്ല. അതുകൊണ്ടുതന്നെ ഇത് ധരിച്ചിറങ്ങാൻ അനുമതി നൽകുന്നതിൽ യാതൊരു തടസവുമില്ലെന്നും വിനോദ് റായ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP