Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആരാധികമാരുടെ അടുത്തുനിന്നുള്ള സെൽഫിയെ കുറിച്ച് ചോദിച്ചു: ഫേസബുക്ക് അക്കൗണ്ടിന്റെ പാസ് വേഡ് ചോദിച്ചപ്പോഴും ഒഴിഞ്ഞുമാറി; ഭാര്യ അക്കൗണ്ട് ഹാക്ക് ചെയ്ത കഥ വെളിപ്പെടുത്തി ഭുവനേശ്വർ കുമാർ

ആരാധികമാരുടെ അടുത്തുനിന്നുള്ള സെൽഫിയെ കുറിച്ച് ചോദിച്ചു: ഫേസബുക്ക് അക്കൗണ്ടിന്റെ പാസ് വേഡ് ചോദിച്ചപ്പോഴും ഒഴിഞ്ഞുമാറി; ഭാര്യ അക്കൗണ്ട് ഹാക്ക് ചെയ്ത കഥ വെളിപ്പെടുത്തി ഭുവനേശ്വർ കുമാർ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: നിലവിൽ ഇന്ത്യയിലെ ഫസ്റ്റ് ഇലവൻ ബോളറാണ് ഭുവനേശ്വർ കുമാർ. മികച്ച സ്വിങ് ബോളറായ ഭുവി, വാലറ്റത്ത് ബാറ്റിംഗിലും മികവ് കാട്ടുന്ന താരമാണ്. ഇന്ത്യയുടെ വിശ്വസ്തനായ ഈ വലംകൈയൻ പേസർ ഇപ്പോളിതാ, ഒരു സ്വകാര്യ ചാനലിലെ ചാറ്റ് ഷോയ്ക്കിടെ ഭുവനേശ്വർ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

വിവാഹശേഷം ഭുവനേശ്വറിനോട് നുപുർ ഫേസ്‌ബുക്ക് അക്കൗണ്ടിന്റെ പാസ്വേഡ് ചോദിച്ചു. പക്ഷേ പാസ്വേഡ് കൊടുക്കാതെ ഭുവനേശ്വർ ഒഴിഞ്ഞുമാറി. ഇതോടെ ഭർത്താവിന്റെ എഫ്ബി അക്കൗണ്ട് ഹാക്ക് ചെയ്ത നുപുർ പുതിയ പാസ്വേഡും ഉണ്ടാക്കി. അടുത്ത ദിവസം രാവിലെ ഈ പുതിയ പാസ്വേഡ് ഭുവനേശ്വറിന് നുപുർ പറഞ്ഞുകൊടുക്കുകയും ചെയ്തു. അതിനുശേഷം താൻ ഫേസ്‌ബുക്ക് ഉപയോഗിച്ചിട്ടില്ലെന്നും ഭുവനേശ്വർ വ്യക്തമാക്കി.

ആരാധികമാർക്കൊപ്പം ഭുവനേശ്വർ സെൽഫിയെടുക്കുന്നതും നുപുറിന് ഇഷ്ടമല്ല. ഇത്രയും അടുത്തുനിന്ന് എന്തിനാ സെൽഫിയെടുക്കുന്നത് എന്ന് എപ്പോഴും നുപുർ ചോദിക്കും. അവർ എന്റെ അടുത്തുവന്നു നിന്നാൽ എന്തു ചെയ്യാനാണ് എന്ന് ഭാര്യയോട് തിരിച്ചുചോദിക്കുമെന്നും ഭുവനേശ്വർ പറയുന്നു.

2017 മാർച്ച് 26-നായിരുന്നു ഭുവനേശ്വറിന്റേയും നുപുറിന്റേയും വിവാഹം. ആ ദിവസത്തെ രക്തസാക്ഷിത്വ ദിനം എന്നാണ് ചാറ്റ് ഷോയിൽ ഭുവനേശ്വർ വിശേഷിപ്പിച്ചത്. കുട്ടിക്കാലം മുതൽ ഭുവനേശ്വറും നുപുറും സുഹൃത്തുക്കളാണ്. 13-ാം വയസ്സിലാണ് നുപുറിനോട് ക്രഷ് തോന്നിയെന്നും പിന്നീട് അത് പ്രണയത്തിലേക്കും വിവാഹത്തിലേക്കും വളരുകയായിരുന്നുവെന്നും ഭുവനേശ്വർ ചാറ്റ് ഷോയിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP