Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാറ്റിങ് പിച്ചിൽ കൂറ്റൻ സ്‌കോർ നേടാനുള്ള അവസരം കളഞ്ഞ് കുളിച്ച് ഇന്ത്യ; ധോണിക്കും കോലിക്കും അർധ സെഞ്ച്വറി; ബാറ്റിങ്ങിൽ മികവ് കാട്ടി വീണ്ടും ഹാർദ്ദിക്; വീണ്ടും നിരാശപ്പെടുത്തി വിജയ് ശങ്കർ; ഇന്ത്യയെ തോൽപ്പിക്കാൻ വിൻഡീസിന് 269 റൺസ് വിജയലക്ഷ്യം

ബാറ്റിങ് പിച്ചിൽ കൂറ്റൻ സ്‌കോർ നേടാനുള്ള അവസരം കളഞ്ഞ് കുളിച്ച് ഇന്ത്യ; ധോണിക്കും കോലിക്കും അർധ സെഞ്ച്വറി; ബാറ്റിങ്ങിൽ മികവ് കാട്ടി വീണ്ടും ഹാർദ്ദിക്; വീണ്ടും നിരാശപ്പെടുത്തി വിജയ് ശങ്കർ; ഇന്ത്യയെ തോൽപ്പിക്കാൻ വിൻഡീസിന് 269 റൺസ് വിജയലക്ഷ്യം

വേൾഡ്കപ്പ് ഡെസ്‌ക്

മാഞ്ചസ്റ്റർ: മികച്ച ബാറ്റിങ് വിക്കറ്റിൽ നല്ല സ്‌കോർ നേടാനുള്ള അവസരം പഴാക്കി ഇന്ത്യ. വിൻഡീസിനെതിരെ മാഞ്ചസ്റ്ററിൽ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 268 എന്ന സ്‌കോറാണ് ഇന്ത്യ നേടിയത്.അവസാന ഓവറിൽ അർധ സെഞ്ചുറി പൂർത്തിയാക്കിയ ധോനിയുടെ മികവിൽ ആണ് ഇന്ത്യ അൽപ്പമെങ്കിലും ഭേദപ്പെട്ട സ്‌കോറിലെത്തിയത്. രണ്ട് സികസും ഒരു ഫോറും സഹിതം 16 റൺസാണ് അവസാന ഓവറിൽ ധോനി നേടിയത്. ഇതോടെ ധോനി 61 പന്തിൽ 56 റൺസ് നേടി മുൻ നായകൻ ഈ ലോകകപ്പിലെ തന്റെ ആദ്യ അർധസെഞ്ച്വറി തികച്ചു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് 29 റൺസിനിടയിൽ തന്നെ ഓപ്പണർ രോഹിത് ശർമ്മയെ 18(23) നഷ്ടപ്പെട്ടു. പിന്നീട് രണ്ടാം വിക്കറ്റിൽ വിരാട് കോലിയും കെ.എൽ രാഹുലും ചേർന്ന് 69 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 48(64) റൺസെടുത്ത രാഹുലിനെ പുറത്താക്കി ഹോൾഡർ ഈ കൂട്ടുകെട്ട് തകർത്തു.പിന്നീട് ക്രീസിലെത്തിയ വിജയ ശങ്കറിന് അധികം ആയുസുണ്ടായിരുന്നില്ല. 14(19) റൺസെടുത്ത വിജയ് ശങ്കര്ഡ റോച്ചിന് മുന്നിൽ കീഴടങ്ങി. തൊട്ടുപിന്നാലെ ഏഴു റൺസോടെ കേദർ ജാദവും മടങ്ങി.

അഞ്ചാം വിക്കറ്റിൽ നായകൻ വിരാട് കോലിയും 72(82) എം.എസ് ധോനിയും ഒത്തുചേർന്നു. ഇരുവരും 40 റൺസ് സ്‌കോർ ബോർഡിൽ ചേർത്തു. എന്നാൽ 39-ാം ഓവറിൽ 72 റൺസുമായി കോലി മടങ്ങി. ഹോൾഡർക്കായിരുന്നു വിക്കറ്റ്. പിന്നീട് ഹാർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ചായിരുന്നു ധോനിയുടെ രക്ഷാപ്രവർത്തനം. 49-ാം ഓവറിൽ ഹാർദിക് പുറത്താകുമ്പോഴേക്കും സ്‌കോർ ബോർഡിൽ 70 റൺസ് കൂടി ഉയർന്നിരുന്നു. 38 പന്തിൽ അഞ്ച് ഫോർ സഹിതം 46 റൺസാണ് ഹാർദിക് നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP