Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബംഗ്ലാദേശിനെതിരായ ടി 20 പരമ്പര ഇന്ത്യയ്ക്ക്; അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ചത് 30 റൺസിന്; വിജയം ഒരുക്കിയത് ശ്രേയസ്സ് അയ്യരുടെയും കെ എൽ രാഹുലിന്റെയും വെടിക്കെട്ട് ബാറ്റിങ്; ആറ് വിക്കറ്റ് വീഴ്‌ത്തി ബൗളിങ് നിരയിൽ തിളങ്ങി ദീപക് ചഹർ

ബംഗ്ലാദേശിനെതിരായ ടി 20 പരമ്പര ഇന്ത്യയ്ക്ക്; അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ചത് 30 റൺസിന്; വിജയം ഒരുക്കിയത് ശ്രേയസ്സ് അയ്യരുടെയും കെ എൽ രാഹുലിന്റെയും വെടിക്കെട്ട് ബാറ്റിങ്; ആറ് വിക്കറ്റ് വീഴ്‌ത്തി ബൗളിങ് നിരയിൽ തിളങ്ങി ദീപക് ചഹർ

മറുനാടൻ ഡെസ്‌ക്‌

നാഗ്പുർ: ബംഗ്ലാദേശിനെതിരായ ടി 20 പരമ്പര ഇന്ത്യയ്ക്ക്. മൂന്നാമത്തെയും അവസാനത്തേതുമായ മത്സരത്തിൽ ബംഗ്ലാദേശിനെ ഇന്ത്യ 30 റൺസിനാണ് പരാജയപ്പെടുത്തിയത്. ബാറ്റിങ് നിരയിൽ ശ്രേയസ്സ് അയ്യരുടെയും കെ എൽ രാഹുലിന്റെയും അർത്ഥ സെഞ്ച്വറികൾ തുണയായപ്പോൾ ബൗളിങ് നിരയിൽ ആറ് വിക്കറ്റ് വീഴ്‌ത്തി ദീപക് ചഹറും തിളങ്ങി. ആദ്യം ബാറ്റ് ചെയത് ഇന്ത്യ 175 റൺസ് വിജയലക്ഷ്യമാണ് മുന്നോട്ട് വെച്ചത്.

തുടക്കത്തിൽ രണ്ട് വിക്കറ്റ് നഷ്ടമായതിന്റെ ആഘാതത്തിൽ നിന്ന് പൊരുതിക്കയറി ബംഗ്ലാദേശ് ഇന്ത്യയെ വിറപ്പിച്ച ഘട്ടത്തിലാണ് ചഹർ അവതരിച്ചത്, മൂന്ന് ഓവറിൽ 7 റൺസ് വഴങ്ങി ആറ് വിക്കറ്റാണ് ചഹർ നേടിയത്. ഇതോടെയാണ് ഒരു ഘട്ടത്തിൽ തോൽവി മണത്ത ഇന്ത്യയ്ക്ക് വിജയവഴിയിലെത്താൻ സാധിച്ചത്.

ശ്രേയസ് അയ്യരും കെ.എൽ. രാഹുലും അർധസെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. 27 പന്തിൽ അർധസെഞ്ച്വറി തികച്ച ശ്രേയസിന്റെ ഇന്നിങ്‌സ് (33 പന്തിൽ 62) അവസാന ഓവറുകളിൽ ഇന്ത്യൻ റൺനിരക്ക് ഉയർത്തുന്നതിൽ നിർണായകമായി. കെ.എൽ. രാഹുൽ 52 റൺസെടുത്തു. ശിഖർ ധവാൻ (19), ക്യാപ്റ്റൻ രോഹിത് ശർമ (രണ്ട്), റിഷഭ് പന്ത് (ആറ്), മനീഷ് പാണ്ഡേ (22), ശിവം ദുബെ (9) എന്നിങ്ങനെയാണ് ഇന്ത്യൻ ബാറ്റ്‌സ്മാന്മാരുടെ സംഭാവന.

തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമയെ ഇന്ത്യക്ക് (ആറ് പന്തിൽ രണ്ട്) നഷ്ടമായിരുന്നു. രണ്ടാം ഓവറിൽ ടീം സ്‌കോർ മൂന്നിൽ നിൽക്കെ ഷാഫിയുൾ ഇസ്ലാമിന്റെ പന്തിലാണ് രോഹിത് ശർമ പുറത്തായത്. പിന്നാലെ 16 പന്തിൽ 19 റൺസ് എടുത്ത് ശിഖർ ധവാൻ പുറത്തായി. ഷാഫിയുളിന്റെ തന്നെ പന്തിൽ മഹ്മൂദുല്ലയ്ക്കു ക്യാച്ച് നൽകിയാണ് ധവാൻ മടങ്ങിയത്. സ്‌കോർ 94 ൽ നിൽക്കെ അൽ അമിൻ ഹുസൈന്റെ പന്തിൽ കെ.എൽ. രാഹുലും പുറത്തായി.

പ്രധാന താരങ്ങളില്ലാതെ എത്തിയ ബംഗ്ലാദേശിനോട് ആദ്യ ട്വന്റി 20യിൽ ഏഴുവിക്കറ്റിന് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തിൽ എട്ടുവിക്കറ്റിന് വിജയിച്ചിരുന്നു. ഇതോടെ പരമ്പര 1-1 എന്ന നിലയിലായി. ഇതോടെ ഇന്നത്തെ മത്സരം നിർണായകമായി മാറുകയായിരുന്നു. ക്യാപ്റ്റൻ വിരാട് കോലിക്ക് വിശ്രമം നൽകിയപ്പോൾ നായകസ്ഥാനം ഏറ്റെടുത്ത രോഹിതിന് പരമ്പര ജയിക്കേണ്ടത് അഭിമാനപ്രശ്‌നം കൂടിയായിരുന്നു. സഞ്ജു സാംസണെ കളത്തിൽ ഇറക്കാതെ ഋഷഭ് പന്തിനെ തന്നെയാണ് ഇന്ത്യ പരീക്ഷിച്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP