Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എല്ലാം വെറും അഭ്യൂഹങ്ങൾ! ആൾക്കാരുടെ മാനസികനിലയെ ലോക്ഡൗൺ ബാധിച്ചുവെന്നതു മനസ്സിലാക്കാനായി; ക്ലാസിക്കൽ ട്വീറ്റുമായി ധോണിയുടെ ഭാര്യ; ധോണി ഇനിയും രാജ്യാന്തര ക്രിക്കറ്റ് കളിക്കും; മുൻ ഇന്ത്യൻ നായകന്റെ വിരമിക്കൽ പ്രതീക്ഷിച്ചവർക്ക് നിരാശ; സാക്ഷിയുടെ ട്വീറ്റ് ഏറ്റെടുത്ത് ആരോധകരും; ധോണിയിൽ ചർച്ച തുടരുമ്പോൾ

എല്ലാം വെറും അഭ്യൂഹങ്ങൾ! ആൾക്കാരുടെ മാനസികനിലയെ ലോക്ഡൗൺ ബാധിച്ചുവെന്നതു മനസ്സിലാക്കാനായി; ക്ലാസിക്കൽ ട്വീറ്റുമായി ധോണിയുടെ ഭാര്യ; ധോണി ഇനിയും രാജ്യാന്തര ക്രിക്കറ്റ് കളിക്കും; മുൻ ഇന്ത്യൻ നായകന്റെ വിരമിക്കൽ പ്രതീക്ഷിച്ചവർക്ക് നിരാശ; സാക്ഷിയുടെ ട്വീറ്റ് ഏറ്റെടുത്ത് ആരോധകരും; ധോണിയിൽ ചർച്ച തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ 'ധോണിയുടെ വിരമിക്കൽ' പ്രതീക്ഷിച്ചവർക്ക് തെറ്റി. #DhoniRetitres ഹാഷ്ടാഗുമായി ആഘോഷിച്ച ദിനം തീരാൻ മൂന്നു മിനിറ്റു മാത്രം ശേഷിക്കെ ഈ വിവരം തള്ളി ധോണിയുടെ ഭാര്യ സാക്ഷി തന്നെ രംഗത്തുവന്നു. ഇതോടെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത് ധോണി ഒരിക്കലും ക്ഷീണിക്കാറില്ല ((#DhoniNeverTires) ഹാഷ്ടാഗ് തരംഗം.

''എല്ലാം വെറും അഭ്യൂഹങ്ങൾ! ആൾക്കാരുടെ മാനസികനിലയെ ലോക്ഡൗൺ ബാധിച്ചുവെന്നതു മനസ്സിലാക്കാനായി. '' 'ധോണിയുടെ വിരമിക്കൽ' സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ ബുധനാഴ്ച രാത്രി 11.57 ന് ധോണിയുടെ ഭാര്യ സാക്ഷി സിങ് ട്വിറ്ററിൽ കുറിച്ചതിങ്ങനെ. ധോണിയുടെ ക്രിക്കറ്റ് ഭാവിയെ സംബന്ധിച്ചും മറ്റും അടുത്തിടെ വന്ന വാർത്തകളിലെയും അതു ചുറ്റിപ്പറ്റിയെത്തിയ അഭ്യൂഹങ്ങളിലെയും അമർഷം സാക്ഷി ശക്തമായി തന്നെ രേഖപ്പെടുത്തിയതോടെ ധോണിയുടെ ആരാധകവൃന്ദം സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിനു വേണ്ടി ബാറ്റേന്തിയെത്തി. നിലപാടു വ്യക്തമാക്കിയ ശേഷം സാക്ഷി തന്നെ സ്വന്തം ട്വീറ്റ് ട്വിറ്ററിൽ നിന്ന് നീക്കിയെങ്കിലും ആ ട്വീറ്റിന്റെ കൂടി ചിത്രവുമായാണ് പലരും സമൂഹമാധ്യമങ്ങളിൽ ധോണിക്കെതിരായ അഭ്യൂഹങ്ങൾ അടിച്ചുപരത്താനെത്തിയത്.

2019 ലോകകപ്പിൽ ന്യൂസീലൻഡുമായി സെമി ഫൈനലിൽ ഇന്ത്യയ്ക്കുണ്ടായ പരാജയത്തിനു ശേഷം രാജ്യാന്തര ക്രിക്കറ്റ് മൽസരങ്ങൾ ധോണി കളിക്കാത്തതത് ഏറെ ചർച്ചയായിരുന്നു. 2019 അവസാനം ഇത്തരത്തിൽ ഉയർന്ന വിരമിക്കൽ വാർത്തകളോട് 'ജനുവരി വരെ ഇക്കാര്യം എന്നോടു ചോദിക്കരുതെന്നാ'യിരുന്നു ധോണിയുടെ പ്രതികരണം. അടുത്ത ലോകകപ്പ് കളിക്കുന്നതും ധോണിയുടെ പരിഗണനയിലുണ്ട്. ടെസ്റ്റിൽ നിന്ന് മാത്രമാണ് ധോണി വിരമിച്ചത്. ഇനിയും ക്രിക്കറ്റ് കളിക്കുമെന്ന സൂചനയാണ് ഭാര്യ നൽകുന്നത്. ഐപിഎല്ലിലും സജീവമായി തുടരും.

മുൻ ഇന്ത്യൻ നായകനെ പ്രതിരോധിക്കാൻ ഭാര്യ സാക്ഷി രംഗത്തുവരുന്നത് ഇതാദ്യമായല്ല. 2019 സെപ്റ്റംബറിലും ഇത്തരത്തിൽ ധോണിയുടെ വിരമിക്കൽ അഭ്യൂഹങ്ങൾക്കെതിരെ സാക്ഷി ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യൻ ടീമിലേക്കു ധോണി മടങ്ങിയെത്താനുള്ള സാധ്യതകൾ ഇന്ത്യൻ ടീം മാനേജ്‌മെന്റ് ഇതുവരെ തള്ളിക്കളഞ്ഞിട്ടില്ല. ധോണിക്ക് മടങ്ങിയെത്താൻ അവസരമുണ്ടെന്നാണ് ടീമിലെ ഹെഡ് കോച്ച് രവി ശാസ്ത്രി മുൻപ് പ്രതികരിച്ചത്.

രാജ്യാന്തര മൽസരങ്ങളിൽ നിന്നകന്നു നിൽക്കുമ്പോഴും ഐപിഎൽ 2020 നായി ധോണി പരിശീലനം നടത്തിയിരുന്നു. ഐപിഎല്ലിലെ ടീമായ ചെന്നൈ സൂപ്പർ കിങ്‌സിന്റെ പരിശീലനപരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തു വന്നത്. എന്നാൽ രാജ്യത്ത് കോവിഡ് എത്തിയതോടെ ഈ പരിശീലനക്യാംപ് റദ്ദാക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP