Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ നിന്ന് സ്വയം ഒഴിഞ്ഞ് ധോണി; രണ്ട് മാസം സൈന്യത്തിനൊപ്പം സേവനമനുഷ്ടിക്കാൻ തീരുമാനമെടുത്തത് വിരമിക്കൽ ചർച്ചകൾ നടക്കുന്നതിനിടെ; ധോണിയുടെ സ്ഥാനത്ത് ഇനി മുതൽ പന്ത്

വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ നിന്ന് സ്വയം ഒഴിഞ്ഞ് ധോണി; രണ്ട് മാസം സൈന്യത്തിനൊപ്പം സേവനമനുഷ്ടിക്കാൻ തീരുമാനമെടുത്തത് വിരമിക്കൽ ചർച്ചകൾ നടക്കുന്നതിനിടെ; ധോണിയുടെ സ്ഥാനത്ത് ഇനി മുതൽ പന്ത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂ ഡൽഹി: സൈന്യത്തിനൊപ്പം സേവനമനുഷ്ഠിക്കാൻ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ നിന്നും ധോണി സ്വയം ഒഴിവായി. നേരത്തെ തന്നെ ധോണിയുടെ ടീമിലെ സ്ഥാനത്തെ പറ്റി ചർച്ചകൾ നിലനിന്നിരുന്നു. 15 അംഗ ടീമിൽ ധോണിയെ ഉൾപ്പെടുത്തിയേക്കാമായിരുന്നെങ്കിലും ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ എന്ന സ്ഥാനം നൽകാൻ സാധ്യത കുറവാണെന്ന് വിലയിരുത്തിയിരുന്നു. ഈ അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ട് കൊണ്ടാണ് ധോണി സ്വയം ഒഴിഞ്ഞത്. ഇക്കാര്യം തങ്ങളെ അറിയിച്ചെന്ന് ബി.സി.സിഐ സ്ഥിരീകരിച്ചിട്ടുണ്ട്. ആർമിയിലെ പാരച്ച്യൂട്ട് റെജിമെന്റിലെ ലഫ്റ്റനന്റ് കേണലാണ് ധോണി. അദ്ദേഹത്തിന്റെ അഭാവത്തിൽ റിഷഭ് പന്താകും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ റോളിൽ എത്തുക. ഗംഭീറിന്റെ പ്രസ്താവനയോടെ മലയാളി താരം സഞ്ജു സാംസണിന്റെ പേരും ദിനേഷ് കാർത്തിക്, വൃദ്ധിമാൻ സാഹ, ലോകേഷ് രാഹുൽ എന്നിവരുടെ പേരും ചർച്ചയിലുണ്ട്.

ലോകകപ്പ് ക്രിക്കറ്റിൽനിന്ന് ഇന്ത്യ പുറത്തായതു മുതൽ ധോണിയുടെ വിരമിക്കലിനെ പറ്റി സംസാരം നടക്കുന്നുണ്ട്. എന്നാൽ ധോണി ഇക്കാര്യത്തിൽ മൗനം പാലിച്ചിരിക്കുകയാണ്. ഇന്ത്യൻ ടീമംഗമെന്ന നിലയിൽ ധോണിയുടെ കരിയർ ഏറെക്കുറെ അവസാനിച്ചുവെന്ന തരത്തിലാണ് ബിസിസിഐയുടെ നിലപാട്. ലോകകപ്പിൽ ഭേദപ്പെട്ട പ്രകടനമായിരുന്നു ധോണിയുടേതെങ്കിലും നിർണായക സമയങ്ങളിൽ റൺനിരക്ക് ഉയർത്താനാകാതെ പോയത് വിമർശന വിധേയമായിരുന്നു. ആറ്, ഏഴ് നമ്പറുകളിലാണ് ബാറ്റിങ്ങിന് ഇറങ്ങുന്നതെങ്കിലും ടീമിന്റെ ആവശ്യത്തിന് അനുസരിച്ച് റൺനിരക്കുയർത്താൻ അദ്ദേഹത്തിന് ഇപ്പോൾ കഴിയുന്നില്ല. എങ്കിലും ആരാധകർ പറയുന്നത് ഉടനെ വിരമിക്കരുതെന്നാണ്. അടുത്ത വർഷം നടക്കുന്ന ട്വന്റി ട്വന്റി ലോകകപ്പ് വരെ എങ്കിലും വിരമിക്കാതിരിക്കണമെന്നാണ് അവരുടെ ആവശ്യം.

വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ തുടങ്ങിയ താരങ്ങൾക്ക് വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ഇന്ത്യ വിശ്രമം അനുവദിച്ചേക്കും. രോഹിത് ശർമയായിരിക്കും ടീമിന്റെ നായകൻ. എന്നാൽ യുവതാരങ്ങൾക്ക് പിന്തുണ നൽകാൻ ധോണിയെ ഉടൻ വിരമിക്കാൻ അനുവദിക്കില്ലെന്നാണ് ബിസിസിഐയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP