Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മത്സരത്തിന് മണിക്കൂറുകൾ മുൻപ് നിരത്ത് കീഴടക്കി ഇന്ത്യക്കാർ; സ്റ്റേഡിയത്തിനുള്ളിലെകാൾ ആൾക്കൂട്ടം തീർത്ത് പുറത്ത് ടിക്കറ്റ് കിട്ടാത്തവർ; വന്ദേമാതരവും ഭാരത് മാതാ കി ജയ് വിളികളാലും എങ്ങും ആവേശം; നീല ജഴ്‌സിയണിഞ്ഞ് പാട്ട് പാടിയും നൃത്തം ചെയ്തും ദേശീയ പതാക വീശിയും ഇന്ത്യൻ ആരാധകർ; എണ്ണത്തിൽ കുറവായിരുന്ന പാക്കിസ്ഥാനികളെ മറികടന്ന് ഓൾഡ് ട്രാഫോർഡിൽ മിനി ഇന്ത്യ തീർത്ത് ആരാധകർ; മാഞ്ചസ്റ്ററിൽ നിന്ന് ആവേശക്കാഴ്ചകൾ നേരിട്ട് പകർത്തി മറുനാടൻ

മത്സരത്തിന് മണിക്കൂറുകൾ മുൻപ് നിരത്ത് കീഴടക്കി ഇന്ത്യക്കാർ; സ്റ്റേഡിയത്തിനുള്ളിലെകാൾ ആൾക്കൂട്ടം തീർത്ത് പുറത്ത് ടിക്കറ്റ് കിട്ടാത്തവർ; വന്ദേമാതരവും ഭാരത് മാതാ കി ജയ് വിളികളാലും എങ്ങും ആവേശം; നീല ജഴ്‌സിയണിഞ്ഞ് പാട്ട് പാടിയും നൃത്തം ചെയ്തും ദേശീയ പതാക വീശിയും ഇന്ത്യൻ ആരാധകർ; എണ്ണത്തിൽ കുറവായിരുന്ന പാക്കിസ്ഥാനികളെ മറികടന്ന് ഓൾഡ് ട്രാഫോർഡിൽ മിനി ഇന്ത്യ തീർത്ത് ആരാധകർ; മാഞ്ചസ്റ്ററിൽ നിന്ന് ആവേശക്കാഴ്ചകൾ നേരിട്ട് പകർത്തി മറുനാടൻ

വേൾഡ്കപ്പ് ഡെസ്‌ക്‌

മാഞ്ചസ്റ്റർ: ക്രിക്കറ്റ് ഇന്ത്യക്കാർക്ക് ഒരു വികാരമാണ്. ലോകകപ്പിൽ ആകുമ്പോൾ അത് വർധിക്കും. ഇനി മത്സരം പാക്കിസ്ഥാന് എതിരെയാണെങ്കിൽ ആവേശം ഇനിയും വർധിക്കും. ലോകകപ്പിലെ ഫിക്സ്ച്ചർ വന്നതിന് പിന്നാലെ തന്നെ ആദ്യം ഏവരും നോക്കിയത് ഇന്ത്യ പാക് മത്സരം എന്നാണ് നടക്കുക എന്നും എവിടെവച്ചാണ് നടക്കുക എന്നുമായിരുന്നു. ഇന്ത്യക്കാർ വളരെ അധികം ഉള്ള മാഞ്ചസ്റ്ററിലാണ് മത്സരം എന്ന് അറിഞ്ഞപ്പോൾ തന്നെ ആവേശത്തിലായിരുന്നു ഇവിടുത്തെ ഇന്ത്യൻ സമൂഹം. ആകെ ഒരു നിരാശയുണ്ടായിരുന്നത് വെറും 19,000 പേർക്ക് മാത്രമെ സ്റ്റേഡിയത്തിൽ കളി കാണാൻ കഴിയുകയുള്ളു എന്നതായിരുന്നു.

19000 സീറ്റുകൾ ഉള്ളതിൽ ബുക്കിങ് ഓപ്പൺ ആയപ്പോൾ തന്നെ രജിസ്റ്റർ ചെയ്തത് അഞ്ച്ലക്ഷത്തിൽ അധികം ആളുകളായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ലക്ഷക്കണക്കിന് രൂപയ്ക്കാണ് ടിക്കറ്റ് സ്വന്തമാക്കിയ പലരും ഇത് കരിഞ്ചന്തയിൽ മറിച്ച് വിറ്റത്. ഇന്ന് രാവിലെ ഇംഗ്ലണ്ട് സമയം 10:30ന് ാണ് കളി തുടങ്ങാൻ ഇരുന്നതെങ്കിലും ചെറിയ മഴയെ പോലും അവഗണിച്ച് പതിനായിരങ്ങളാണ് ഓൾഡ് ട്രാഫോർഡിൽ ഒത്തുകൂടിയത്. കളികാണാനായി കുടുംബ സമേതം എത്തിയവർ പാട്ട് പാടിയും നൃത്തം ചെയ്തുമാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചത്. പാക്കിസ്ഥാനെക്കാൾ കൂടുതൽ ഇന്ത്യക്കാർ തന്നെയായിരുന്നു കളി കാണാൻ എത്തിയതും.

ഇന്ത്യക്ക് ജയ് വിളിച്ചും വന്ദേ മാതരം പാടിയും ഭാരത് മാതാ കി ജയ് വിളിച്ചുമാണ് കാണികൾ സ്റ്റേഡിയത്തിലേക്ക് എത്തിയത്. വേ പ്രശ്ചന്നരായി എത്തിയ ക്രിക്കറ്റ് ആരാധകരെ കണ്ട് വിദേശ മാധ്യമങ്ങൾ അക്ഷരാർധത്തിൽ ഞെട്ടുകയായിരുന്നു. ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയത്തിന് പുറത്ത് സൂക്ഷിച്ചിരുന്ന ലോകകപ്പിന്റെ വലിയ മോഡലിന് മുന്നിലെത്തി ഫോട്ടോ എടുക്കാനും സെൽഫി പകർത്താനും കാണികൾ തിക്കി തിരക്കി. കൂട്ടം കൂട്ടമായി എത്തിയ കാണികൾ ആവേശം കൊണ്ട് ആർപ്പ് വിളിച്ചപ്പോൾ ഓൾഡ് ട്രാഫോർഡ് ഒരു മിനി ഇന്ത്യ പാക് അതിർത്തിയായി മാറുകയായിരുന്നു.

മത്സരത്തിന്റെ മാച്ച് ടിക്കറ്റ് കിട്ടാത്തവർ പുറത്ത് ചില സ്ഥലങ്ങളിൽ ഫാൻപാർക്കുകളെ ആശ്രയിച്ചു. സ്റ്റേഡിയത്തിന് അകത്ത് ഉണണ്ടായിരു്നനത്പോലെ തന്നെ ആളുകൾ പുറത്തും ഇന്ത്യക്കായി ആർപ്പ് വിളിച്ചു. മഴ ഭീഷണി ഉണ്ടായിരുന്നതിനാൽ ചിലർ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയില്ല.പുറത്ത് ഇരു രാജ്യങ്ങളുടെയും ജഴ്സികളും പതാകയും ഒക്കെ വിൽക്കുന്നവർക്ക് വലിയ കോളായിരുന്നു. ചുരുക്കി പറഞ്ഞാൽ കളി നടക്കുന്ന മാഞ്ചസ്റ്റർ നഗരത്തിലെ ഓൾഡ് ട്രാഫോർഡ് ഒരു ഇന്ത്യൻ നഗരമായിരുന്നോ എന്ന് സംം തോന്നുമായിരുന്നു. നീല ജഴ്‌സിക്കാരെയും ത്രിവർണപതാക ഏന്തിയവരേയും മാത്രമായിരുന്നു നഗരപാതകളിൽ കാണാനുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP