Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാട്ടുകാരുടെ മുന്നിൽ ലോകകപ്പിൽ ഉശിരൻ തുടക്കവുമായി ഇംഗ്ലണ്ട്; ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നേടിയത് 104 റൺസിന്റെ തകർപ്പൻ ജയം; കളിയിലെ എല്ലാ മേഖലയിലും ആധിപത്യം പുലർത്തി ത്രീ ലയൺസ്; തകർപ്പൻ ബാറ്റിങ്ങുമായി സ്‌കോർ മുന്നൂറ് കടത്തി നാല് അർധ സെഞ്ച്വറി വീരന്മാർ; ദക്ഷിണാഫ്രിക്കയെ വലിഞ്ഞ് മുറുക്കി ജോഫ്‌റ ആർച്ചറുടെ ഫാസ്റ്റ് ബൗളിങ്; ഭയക്കണം ഈ ഇംഗ്ലീഷുകാരെ

നാട്ടുകാരുടെ മുന്നിൽ ലോകകപ്പിൽ ഉശിരൻ തുടക്കവുമായി ഇംഗ്ലണ്ട്; ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നേടിയത് 104 റൺസിന്റെ തകർപ്പൻ ജയം; കളിയിലെ എല്ലാ മേഖലയിലും ആധിപത്യം പുലർത്തി ത്രീ ലയൺസ്; തകർപ്പൻ ബാറ്റിങ്ങുമായി സ്‌കോർ മുന്നൂറ് കടത്തി നാല് അർധ സെഞ്ച്വറി വീരന്മാർ; ദക്ഷിണാഫ്രിക്കയെ വലിഞ്ഞ് മുറുക്കി ജോഫ്‌റ ആർച്ചറുടെ ഫാസ്റ്റ് ബൗളിങ്; ഭയക്കണം ഈ ഇംഗ്ലീഷുകാരെ

വേൾഡ്കപ്പ് ഡെസ്‌ക്

ഓവൽ (ലണ്ടൻ): ലോകകപ്പ് ക്രിക്കറ്റിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് വിജയത്തോടെ തുടക്കം. ദക്ഷിണാഫ്രിക്കയെ 104 റൺസിനാണ് ഇംഗ്ലീഷുകാർ പരാജയപ്പെടുത്തിയത്. കളിയിലെ എല്ലാ മേഖലയിലും ആധിപത്യം പുലർത്തിയാണ് ഇംഗ്ലണ്ട് വിജയിച്ച് കയറിയത്. വിജയത്തോടെ ഈ ലോകകപ്പിലെ കിരീട സാധ്യതയുള്ള ടീം ഇംഗ്ലണ്ടാണ് എന്ന് വെറുതെ പറയുന്നതല്ല എന്ന് അവർ തെളിയിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 311 റൺസ് നേടിയപ്പോൾ ദക്ഷിണാഫ്രിക്കയുടെ മറുപടി 39.5 ഓവറിൽ 207 റൺസിൽ അവസാനിച്ചു. ബെൻ സ്‌റ്റോക്‌സ് ആണ് കളിയിലെ കേമൻ

ഇംഗ്ലണ്ടിന് വേണ്ടി ജേസൺ റോയ്, ജോ റൂട്ട്, ഓയിൻ മോർഗൻ, ബെൻ സ്‌റ്റോക്‌സ് എന്നിങ്ങനെ നാല് പേർ അർധ സെഞ്ച്വറി നേടി. വിജയലക്ഷ്യമായ 312 റൺസ് പിന്തുടരാനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഓപ്പണർ ക്വിന്റൺ ഡി കോക്ക് 68(74) റാസ്സീ വാൻ ഡെർ ഡൂസൻ 50(61) എന്നിവർ മാത്രമാണ് പിടിച്ച് നിന്നത്. ജോഫ്‌റ ആർച്ചർ നടത്തിയ മികച്ച ബൗളിങ് പ്രകടനം ആണ് ദക്ഷിണാഫ്രിക്കയെ പിടിച്ച് കെട്ടിയത്. ഹാഷിം അംല 13(23), ഏയ്ഡൻ മാർക്രം 11(12), നായകൻ ഡുപ്ലസിസ് 5(7), ജെപി ഡുമിനി 8(11) എന്നിവർ നിറം മങ്ങിയപ്പോൾ ദക്ഷിണാഫ്രിക്കയുടെ വിജയപ്രതീക്ഷ അസ്തമിക്കുകയായിരുന്നു.

അൻഡീലെ ഫെക്‌ലുക്‌വായോ 24(25) കാഗീസോ റബാഡ 11(19) ലുങ്കി എങ്കിഡി 6*(5) എന്നിവരാണ് മറ്റ് സ്‌കോറർമാർ. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്‌റ ആർച്ചർ 7 ഓവറിൽ 27 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്‌ത്തിയപ്പോൾ പ്ലങ്കറ്റ് , ബെൻ സ്റ്റോക്‌സ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.ആദിൽ റഷീദ്, മൊയീൻ അലി എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്‌ത്തി.നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലസിസ് എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ആദ്യ ഓവർ നൽകിയത് ഇമ്രാൻ താഹിറിന്. രണ്ടാം പന്തിൽ തന്നെ ഓപ്പണർ ജോണി ബെയിസ്‌റ്റോയെ പുറത്താക്കി താഹിർ മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നൽകിയത്.

എന്നാൽ മൂന്നാമത് എത്തിയ ജോ റൂട്ട് 51(59) ഓപ്പണർ ജേസൺ റോയ് 54(53) എന്നിവർ ചേർന്ന് രണ്ടാം വിക്കറ്റിൽ 106 റൺസ് കൂട്ടുകെട്ടുണ്ടാക്കിയപ്പോൾ ഇംഗ്ലണ്ടിന് ലഭിച്ചത് മികച്ച തുടക്കം. റോയ് പുറത്തായപ്പോൾ എത്തിയ നായകൻ ഓയിൻ മോർഗൻ 57(60) ബെൻ സ്‌റ്റോക്‌സ് 89(79) എന്നിവരും അർധ സെഞ്ച്വറി നേടിയപ്പോൾ ഇംഗ്ലണ്ട് 350ന് മുകളിലേക്ക് പോകും എന്ന തോന്നിച്ചെങ്കിലും ജോസ് ബട്‌ലർ 18(16), മൊയീൻ അലി 3(9) എന്നിവർ പെട്ടെന്ന് പുറത്തായത് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയെങ്കിലും 50 ഓവറിൽ 8 വിക്കറ്റിന് 311 എന്ന ശക്തമായ നിലയിലേക്ക് ഇംഗ്ലണ്ട് എത്തുകയായിരുന്നു. ലിയാം പ്ലങ്കറ്റ് 9*(6), ജോഫ്‌റ ആർച്ചർ 7*(3) എന്നിവർ പുറത്താകാതെ നിന്നു. സൗത്താഫ്രിക്കയ്ക്ക് വേണ്ടി എങ്കിഡി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ റബാഡയും താഹിറും രണ്ട് വിക്കറ്റ് വീഴ്‌ത്തി. ഫെക്‌ലുക്‌വായോ ഒരു വിക്കറ്റ് വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP