Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കായികരംഗത്ത് കനത്ത അനിശ്ചിതത്വവും പരിഭ്രാന്തിയും വിതച്ച് കൊറോണ: റയൽ മഡ്രിഡിന്റെ മുൻ പ്രസിഡന്റ് ലോറെൻസോ സാൻസ് വൈറസ് ബാധിച്ച് മരിച്ചു; യുവന്റസിന്റെ അർജന്റൈൻ സ്ട്രൈക്കർ പൗലോ ഡിബാലയും കാമുകിയും കോവിഡ് പിടിയിൽ; ഇറ്റാലിയൻ ഫുട്ബോൾ നായകൻ പൗലോ മാൾഡീനിക്കും കൊറോണ ബാധ സ്ഥിരീകരിച്ചു

കായികരംഗത്ത് കനത്ത അനിശ്ചിതത്വവും പരിഭ്രാന്തിയും വിതച്ച് കൊറോണ: റയൽ മഡ്രിഡിന്റെ മുൻ പ്രസിഡന്റ് ലോറെൻസോ സാൻസ് വൈറസ് ബാധിച്ച് മരിച്ചു; യുവന്റസിന്റെ അർജന്റൈൻ സ്ട്രൈക്കർ പൗലോ ഡിബാലയും കാമുകിയും കോവിഡ് പിടിയിൽ; ഇറ്റാലിയൻ ഫുട്ബോൾ നായകൻ പൗലോ മാൾഡീനിക്കും കൊറോണ ബാധ സ്ഥിരീകരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

മിലാൻ: ഇറ്റാലിയൻ ക്ലബ് യുവന്റസിന്റെ അർജന്റൈൻ സ്ട്രൈക്കർ പൗലോ ഡിബാലയ്ക്കും മുൻ ഇറ്റാലിയൻ ഫുട്ബോൾ നായകൻ പൗലോ മാൾഡീനിക്കും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തന്റെയും കാമുകിയുടെയും പരിശോധനാഫലം പോസറ്റീവാണെന്ന് ഡിബാല തന്നെയാണ് ഇൻസറ്റഗ്രാമിലൂടെ അറിയിച്ചത്. എന്നാൽ, ഇരുവരുടെയും ആരോഗ്യസ്ഥിതി ആശങ്കാജനകമല്ലെന്നും ഡിബാല കുറിച്ചു.

ഡിബാലയ്ക്ക് കൊറോണബാധയുണ്ടായിരുന്നെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ഡിബാല തന്നെ അത് പിന്നീട് നിഷേധിക്കുകയാണുണ്ടായത്. കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ യുവന്റസ് താരമാണ് ഡിബാല. ഡാനിയൽ റുഗാനി, ഫ്രഞ്ച് താരം മറ്റിയൂഡി എന്നിവർക്ക് നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു.

മുൻ ടെന്നിസ് താരം ഗബ്രിയേല സെബാറ്റിനിയുടെ ബന്ധുവും ഗായികയുമാണ് ഡിബാലയുടെ കാമുകി ഒറിയാന സെബാറ്റിനി. മറ്റൊരു ഇറ്റാലിയൻ ക്ലബായ എ.സി.മിലാന്റെ ടെക്നിക്കൽ ഡയറക്ടറും ക്യാപ്റ്റനുമായ മാൾഡീനിയുടെയും മകൻ ഡാനിയലിന്റെയും പരിശോധനാഫലവും പോസറ്റീവാണെന്ന് ക്ലബ് അറിയിച്ചു. എ.സി.മിലാന്റെ ഒന്നാംനിര ടീമിനൊപ്പം പരിശീലനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു പതിനെട്ടാുകാരനായ ഡാനിയൽ. ഇരുവരും രണ്ടാഴ്ച ഐസൊലേഷനിലായിരുന്നു. അവർ രോഗം ഭേദമാകുന്നതുവരെ ക്വാറന്റൈനിൽ തുടരുമെന്നും ക്ലബ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇറ്റലിയിൽ മരണംവിതച്ച് കൊറോണ പടർന്നതോടെ രാജ്യത്തെ കായികമത്സരങ്ങളെല്ലാം ഏപ്രിൽ മൂന്നുവരെ നിർത്തിവച്ചിരിക്കുകയാണ്. രാജ്യത്ത് ഇതുവരെയായി നാലായിരത്തിഅഞ്ഞൂറിലേറെപ്പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.

കോവിഡ് ബാധിച്ച് റയൽ മുൻ പ്രസിഡന്റ് മരിച്ചു

സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡിന്റെ മുൻ പ്രസിഡന്റ് ലോറെൻസോ സാൻസ് വൈറസ് ബാധിച്ച് ശനിയാഴ്ച മരിച്ചു. കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് 76കാരനായ സാൻസിന്റെ അന്ത്യം. 1995-2000 കാലഘട്ടത്തിൽ റയൽ മഡ്രിഡ് പ്രസിഡന്റായിരുന്നു. ഈ കാലഘട്ടത്തിൽ റയൽ രണ്ടുതവണ ചാംപ്യൻസ് ലീഗിൽ മുത്തമിട്ടിരുന്നു. സാൻസിന്റെ മകൻ ലോറെൻസോ സാൻസ് ഡുറാനാണ് ട്വിറ്ററിലൂടെ പിതാവിന്റെ മരണ വാർത്ത പുറത്തുവിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP