Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഇപ്പോൾ ഭാവിയിലേക്ക് നോക്കേണ്ട സമയം; ധോണി വഴിമാറി കൊടുക്കണം; സിബി സീരിസിൽ എനിക്കും സച്ചിനും സെവാഗിനും ഒരുമിച്ചു കളിക്കാനാകില്ലെന്ന് ധോനി പറഞ്ഞത് ഇപ്പോഴും ഓർമ്മയുണ്ട്; ലോകകപ്പിനായി യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിലായിരുന്നു ധോനിയുടെ ശ്രദ്ധ; ഇപ്പോൾ അതേസമയം; സഞ്ജുവിനേയും പന്തിനേയും പോലുള്ള താരങ്ങൾ മുന്നോട്ടുവരട്ടെയെന്നും ഗൗതം ഗംഭീർ

'ഇപ്പോൾ ഭാവിയിലേക്ക് നോക്കേണ്ട സമയം; ധോണി വഴിമാറി കൊടുക്കണം; സിബി സീരിസിൽ എനിക്കും സച്ചിനും സെവാഗിനും ഒരുമിച്ചു കളിക്കാനാകില്ലെന്ന് ധോനി പറഞ്ഞത് ഇപ്പോഴും ഓർമ്മയുണ്ട്; ലോകകപ്പിനായി യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിലായിരുന്നു ധോനിയുടെ ശ്രദ്ധ; ഇപ്പോൾ അതേസമയം; സഞ്ജുവിനേയും പന്തിനേയും പോലുള്ള താരങ്ങൾ മുന്നോട്ടുവരട്ടെയെന്നും ഗൗതം ഗംഭീർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: യുവതാരങ്ങളെ വളർത്തിയെടുക്കാനുള്ള സുവർണാവസരമാണ് ഇന്ത്യൻ ടീമിന് ഇപ്പോഴുള്ളതെന്ന് മുൻ താരം ഗൗതം ഗംഭീർ.ഇപ്പോൾ ഭാവിയിലേക്ക് നോക്കേണ്ട സമയമാണെന്നും ഗംഭീർ. ന്യൂസീലൻഡിനെതിരായ സെമിഫൈനലിൽ തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെ ധോനിയുടെ വിരമിക്കലിനെ കുറിച്ച് ചർച്ചകളുയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗംഭീറിന്റെ പ്രതികരണം.2023 ൽ നടക്കുന്ന ലോകകപ്പ് മുന്നിൽക്കണ്ടാണ് ഗൗതമിന്റെ അഭിപ്രായം.

ധോനി ക്യാപ്റ്റനായിരുന്നപ്പോൾ അങ്ങനെ തന്നെയാണ് ചെയ്തിരുന്നത്. ഭാവിയിലേക്കുള്ള താരങ്ങളെ കണ്ടെത്തുകയായിരുന്നു ധോനിഓസ്ട്രേലിയയിൽ നടന്ന കോമൺവെൽത്ത് ബാങ്ക് പരമ്പരയ്ക്കിടയിൽ എനിക്കും സച്ചിനും സെവാഗിനും ഒരുമിച്ചു കളിക്കാനാകില്ലെന്ന് ധോനി പറഞ്ഞത് ഇപ്പോഴും ഓർമ്മയുണ്ട്. ലോകകപ്പിനായി യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിലായിരുന്നു ധോനിയുടെ ശ്രദ്ധ.ആ സമയങ്ങളിൽ വൈകാരികമായ കാര്യങ്ങൾ മാറ്റിവെക്കണം. പ്രായോഗികമായി തീരുമാനങ്ങളെടുക്കണം.' ' ഗംഭീർ പറഞ്ഞതായി ടിവി9 ഭാരത്വർഷ് റിപ്പോർട്ട് ചെയ്യുന്നു.

ധോനിക്ക് പകരം ആരെന്ന സാധ്യതയെ കുറിച്ചും ഗംഭീർ സംസാരിച്ചു. ഇന്ത്യയുടെ നാലാം നമ്പറിലെ പ്രശ്നം പരിഹരിക്കാൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ മലയാളി താരം സഞ്ജു വി സാംസണെയാണ് ഗംഭീർ മുന്നോട്ടുവെയ്ക്കുന്നത്. സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ഋഷഭ് പന്ത് തുടങ്ങിയ താരങ്ങളെ വളർത്തിയെടുക്കാനുള്ള സമയമാണിത്. വിക്കറ്റ് കീപ്പറാകാനുള്ള കഴിവ് ആർക്കെല്ലാം ഉണ്ടോ അവരെയെല്ലാം പരീക്ഷിക്കണം. ആദ്യം അവർക്കെല്ലാം അവസരം കൊടുക്കുക. പ്രകടനം മോശമാണെങ്കിൽ മറ്റുള്ളവർക്കും അവസരം നൽകുക. ഇങ്ങനെ അടുത്ത ലോകകപ്പിനുള്ള വിക്കറ്റ് കീപ്പറെ തിരഞ്ഞെടുക്കാമല്ലോ..' ഗംഭീർ കൂട്ടിച്ചേർത്തു.

ക്യാപ്റ്റൻ എന്ന നിലയിൽ ധോണി നേടിയ നേട്ടങ്ങളെക്കുറിച്ചും ഗംഭീർ സംസാരിച്ചു. ''കണക്കുകൾ നോക്കിയാൽ ധോണി ഏറ്റവും മികച്ച ക്യാപ്റ്റനാണെന്ന് മനസിലാകും. പക്ഷേ അതിനർഥം മറ്റു ക്യാപ്റ്റന്മാർ മോശം പ്രകടനം നടത്തി എന്നല്ല. സൗരവ് ഗാംഗുലി മികച്ച ക്യാപ്റ്റനാണ്, ഞങ്ങൾ അദ്ദേഹത്തിന്റെ കീഴിൽ നിരവധി തവണ വിജയിച്ചു. വിരാട് കോഹ്ലിയുടെ നായകത്വത്തിൽ ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പരയും ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പരയും നേടി.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP