Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏകദിന റാങ്കിംഗിൽ കോലിയും ബുംറയും ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ഹിറ്റ്മാൻ രണ്ടാമത്; ധവാന് തിരിച്ചടി; വീണത് 19ാം സ്ഥാനത്തേക്ക്; ടീമിനത്തിൽ ഇംഗ്ലണ്ട് ഒന്നാംസ്ഥാനം നിലനിർത്തിയപ്പോൾ ഇന്ത്യ രണ്ടാമത്; ന്യൂസീലൻഡും ഓസ്ട്രേലിയയും യഥാക്രമം മൂന്നും നാലും സ്ഥാനത്ത്

ഏകദിന റാങ്കിംഗിൽ കോലിയും ബുംറയും ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ഹിറ്റ്മാൻ രണ്ടാമത്; ധവാന് തിരിച്ചടി; വീണത് 19ാം സ്ഥാനത്തേക്ക്; ടീമിനത്തിൽ ഇംഗ്ലണ്ട് ഒന്നാംസ്ഥാനം നിലനിർത്തിയപ്പോൾ ഇന്ത്യ രണ്ടാമത്; ന്യൂസീലൻഡും ഓസ്ട്രേലിയയും യഥാക്രമം മൂന്നും നാലും സ്ഥാനത്ത്

മറുനാടൻ ഡെസ്‌ക്‌

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഏറ്റവും പുതിയ ഏകദിന റാങ്കിങ്ങ് പുറത്തുവന്നപ്പോൾ തിരിച്ചടിയായത് ഇന്ത്യൻ ഓപ്പണർ ശിഖർ ധവാന്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും ജസ്പ്രീത് ബുംറയും ഒന്നാം റാങ്ക് നിലനിർത്തിയപ്പോൾ ശിഖർ ധവാൻ 19-ാം സ്ഥാനത്തേക്ക് വീണു.

ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങിൽ 895 പോയന്റുമായി കോലി വളരെ മുന്നിലാണ്. . ബാറ്റിംഗിൽ ഇന്ത്യയുടെ രോഹിത് ശർമയാണ് രണ്ടാം സ്ഥാനത്ത്. 863 പോയിന്റാണ് ഹിറ്റ്മാനുള്ളത്. ബാറ്റിങ് റാങ്കിങ്ങിൽ ആദ്യ പത്തിൽ മറ്റു ഇന്ത്യക്കാരില്ല. ടീം റാങ്കിങ്ങിൽ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തും ഇന്ത്യ രണ്ടാമതുമാണ്. ന്യൂസീലൻഡും ഓസ്ട്രേലിയയുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനത്ത്.

ബൗളിംഗിൽ 797 പോയിന്റുമായിട്ടാണ് ബുംറ ഒന്നാം സ്ഥാനം നിലനിർത്തുന്നത്. ന്യൂസീലൻഡിന്റെ ട്രെന്റ് ബോൾട്ടാണ് രണ്ടാമത്. 740 പോയിന്റാണ് ബോൾട്ടിനുള്ളത്. അതേസമയം ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദയെ മറികടന്ന് അഫ്ഗാൻ സ്പിന്നർ മുജീബുർ റഹ്മാൻ മൂന്നാം സ്ഥാനത്തെത്തി. ഓൾറൗണ്ടർമാരുടെ പട്ടികയിൽ ആദ്യ പത്ത് സ്ഥാനത്തുള്ള ഏക ഇന്ത്യക്കാരൻ ഹാർദിക് പാണ്ഡ്യയാണ്. ഇംഗ്ലണ്ടിന്റെ ലോകകപ്പ് താരം ബെൻ സ്റ്റോക്ക്സ് ആണ് ഒന്നാമത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP