Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബൗണ്ടറികൾ എണ്ണം കണക്കാക്കി വിജയികളെ തീരുമാനിക്കില്ല; ലോകകപ്പ് ഫൈനലിലെ മണ്ടൻ വിധി നിർണയം പൊളിച്ചെഴുതി ഐസിസി; ഇനി മുതൽ വിജയികളെ കണ്ടെത്തുന്നതുവരെ സൂപ്പർ ഓവർ തുടരും; നിയമമാകുന്നത് സച്ചിൻ മുന്നോട്ട് വച്ച നിർദ്ദേശം

ബൗണ്ടറികൾ എണ്ണം കണക്കാക്കി വിജയികളെ തീരുമാനിക്കില്ല; ലോകകപ്പ് ഫൈനലിലെ മണ്ടൻ വിധി നിർണയം പൊളിച്ചെഴുതി ഐസിസി; ഇനി മുതൽ വിജയികളെ കണ്ടെത്തുന്നതുവരെ സൂപ്പർ ഓവർ തുടരും; നിയമമാകുന്നത് സച്ചിൻ മുന്നോട്ട് വച്ച നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

ദുബായ്; ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ വിവാദക്കൊടുങ്കാറ്റ് വീശിയ മണ്ടൻ തീരുമാനത്തിൽ വിപ്ലവ മാറ്റവുമായി ഐസിസി. വിവാദത്തിന് കാരണമായ ബൗണ്ടറി നിയമം ഐ.സി.സി ഒഴിവാക്കി. ഇംഗ്ലണ്ടും ന്യൂസീലൻഡും ഏറ്റുമുട്ടിയ ഫൈനൽ ടൈ ആയതോടെ മത്സരം സൂപ്പർ ഓവറിലേക്കു നീണ്ടിരുന്നു. എന്നാൽ സൂപ്പർ ഓവറും ടൈ ആയതോടെ കൂടുതൽ ബൗണ്ടറികൾ നേടിയതിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഇത് പിന്നീട് കടുത്ത വിമർശനങ്ങൾക്ക് കാരണമായിരുന്നു.

ഇതോടെയാണ് ഈ നിയമം എടുത്തുകളയാൻ ഐ.സി.സി തീരുമാനിച്ചത്. തിങ്കളാഴ്ച ദുബായിൽ നടന്ന ബോർഡ് യോഗത്തിലാണ് തീരുമാനമുണ്ടായത്. ഗ്രൂപ്പ് ഘട്ടത്തിൽ സൂപ്പർ ഓവർ ടൈ ആവുകയാണെങ്കിൽ മത്സരം ടൈ ആയതായി പ്രഖ്യാപിക്കും.എന്നാൽ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളിൽ സൂപ്പർ ഓവർ ടൈ ആകുകയാണെങ്കിൽ ബൗണ്ടറികൾ എണ്ണം കണക്കാക്കി വിജയികളെ നിശ്ചയിക്കുന്നതിനു പകരം വിജയികളെ കണ്ടെത്തുന്നതു വരെ സൂപ്പർ ഓവർ തുടരും.

സൂപ്പർ ഓവറിലെ ബൗണ്ടറി നിയമത്തിനെതിരെ ആഞ്ഞടിച്ച് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർ അന്ന് രംഗത്തെത്തിയിരുന്നു. സൂപ്പർ ഓവറിലും ടൈ ആവുന്ന മത്സരങ്ങളിൽ വിജയിയെ തീരുമാനിക്കേണ്ടത് മത്സരത്തിൽ നേടിയ ബൗണ്ടറികളുടെ എണ്ണം കൊണ്ടല്ലെന്നായിരുന്നു സച്ചിൻ ടെൻഡുൽക്കറുടെ വാക്കുകൾ. സൂപ്പർ ഓവറിലും മത്സരം ടൈ ആയാൽ വീണ്ടുമൊരു സൂപ്പർ ഓവർ കൂടി പരീക്ഷിക്കാവുന്ന് അന്ന് സച്ചിൻ നിർദ്ദേശിച്ചിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP