Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നായകൻ ക്വിന്റൺ ഡി കോക്ക് നൽകിയ വെടിക്കെട്ട് തുടക്കം മുതലാക്കാൻ കഴിയാതെ സൗത്താഫ്രിക്ക; മധ്യനിരയെ പിടിച്ചുകെട്ടി ഇന്ത്യൻ ബൗളർമാർ; ഡി കോക്കിന്റെ അർധ സെഞ്ച്വറിക്ക് പിന്നാലെ പൊരുതിയത് ബാവുമ മാത്രം; മൊഹാലി ടി20യിൽ ഇന്ത്യക്ക് 150 റൺസ് വിജയലക്ഷ്യം

നായകൻ ക്വിന്റൺ ഡി കോക്ക് നൽകിയ വെടിക്കെട്ട് തുടക്കം മുതലാക്കാൻ കഴിയാതെ സൗത്താഫ്രിക്ക; മധ്യനിരയെ പിടിച്ചുകെട്ടി ഇന്ത്യൻ ബൗളർമാർ; ഡി കോക്കിന്റെ അർധ സെഞ്ച്വറിക്ക് പിന്നാലെ പൊരുതിയത് ബാവുമ മാത്രം; മൊഹാലി ടി20യിൽ ഇന്ത്യക്ക് 150 റൺസ് വിജയലക്ഷ്യം

സ്പോർട്സ് ഡെസ്‌ക്

മൊഹാലി: സൗത്താഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യക്ക് 150 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക ക്യാപ്റ്റൻ ക്വിന്റൺ ഡി കോക്ക് നേടിയ തകർപ്പൻ അർധ സെഞ്ച്വറി 52(37)യുടെ മികവിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് ആണ് നേടിയത്. ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോലി ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഡി കോക്കിന് പുറമെ തെംബ ബാവുമ 49(43) വാൻഡർ ഡൂസൻ 1(2), ഡേവിഡ് മില്ലർ 18(15) ഡെയിൻ പ്രിറ്റോറിയസ് 10(7) ഫെക്‌ലുക്ക്‌വായോ 8(5) റീസ ഹെൻഡ്രിക്‌സ് 6(11) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്മാരുടെ സ്‌കോറുകൾ.

ഡികോക്ക് പുറത്താകുമ്പോൾ 11.2 ഓവറിൽ 88ന് 2 എന്ന ശക്തമായ നിലയിലായിരുന്നു സൗത്താഫ്രിക്ക. എന്നാൽ പിന്നീട് വന്ന ബാറ്റ്‌സ്മാന്മാരെ സ്‌കോർ ഉയർത്താൻ ഇന്ത്യൻ ബൗളർമാർ അനുവദിച്ചില്ല. പിന്നീട് 19 ഓവറിൽ 133 എന്ന സ്‌കോറിലേക്ക് എത്തിയെങ്കിലും അവസാന ഓവറിൽ നവ്ദീപ് സെയ്‌നിയെ 16 റൺസ് അടിച്ചെടുത്താണ് സൗത്താഫ്രിക്ക പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിയത്. ഇന്ത്യക്ക് വേണ്ടി ദീപക് ചഹാർ 2 വിക്കറ്റ് വീഴ്‌ത്തിയപ്പോൾ നവ്ദീപ് സെയ്‌നി രവീന്ദ്ര ജഡേജ ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP