Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിൻഡീസിനെ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും വീഴ്‌ത്തിയത് നേട്ടമായി; പര്യടനം അവസാനിപ്പിച്ചത് പരമാവധി പോയിന്റുകളുമായി; ശ്രീലങ്ക- ന്യൂസിലാൻഡ് പരമ്പരയും ആഷസും സമനിലയിലായതും കോലിപ്പടയ്ക്ക് തുണയായി; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ തന്നെ ഒന്നാമത്

വിൻഡീസിനെ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും വീഴ്‌ത്തിയത് നേട്ടമായി; പര്യടനം അവസാനിപ്പിച്ചത് പരമാവധി പോയിന്റുകളുമായി; ശ്രീലങ്ക- ന്യൂസിലാൻഡ് പരമ്പരയും ആഷസും സമനിലയിലായതും കോലിപ്പടയ്ക്ക് തുണയായി; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ തന്നെ ഒന്നാമത്

സ്പോർട്സ് ഡെസ്‌ക്‌

മുംബൈ:ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ ഒന്നാമത്. വിൻഡീസിനെതിരായ രണ്ട് മത്സര പരമ്പര തൂത്തുവാരിയതോടെ 120 പോയിന്റുമായിട്ടാണ് ഇന്ത്യ ഒന്നാമത് എത്തിയത്. 60 പോയിന്റ് വീതമുള്ള ന്യൂസിലാൻഡ്, ശ്രീലങ്ക എന്നിവർ രണ്ട് മൂന്ന് സ്ഥാനങ്ങളിൽ ആണ്. 56 പോയിന്റ് വീതമുള്ള ഓസ്‌ട്രേലിയ നാലാമതും ഇംഗ്ലണ്ട് അഞ്ചാമതുമാണ്.ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ആഷസ് ടെസ്റ്റ് പരമ്പര 2-2നും ന്യൂസിലാൻഡ് ശ്രീലങ്ക പരമ്പര 1-1നും സമനില പാലിച്ചിരുന്നു. ഓവലിൽ നടന്ന അവസാന ടെസ്റ്റിൽ 135 റൺസിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. ഓസ്‌ട്രേലിയ ആഷസ് നിലനിർത്തി. ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയും ന്യൂസിലന്റും ശ്രീലങ്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയും ആയിരുന്നു മറ്റ് രണ്ട് പ്രധാന പരമ്പരകൾ.

ആഷസിന് ശേഷമുള്ള പോയിന്റ് പട്ടികയിലും ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. വെസ്റ്റ് ഇൻഡീസിനെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങൾ ജയിച്ചിട്ടുള്ള ഇന്ത്യക്ക് 120 പോയിന്റുണ്ട്. ഒരു സീരീസിൽ ലഭിക്കാവുനംന ഏറ്റവും കൂടുതൽ പോയിന്റുകൾ നിലവിൽ സ്വന്തമാക്കിയിരിക്കുന്നത് ഇന്ത്യ മാത്രമാണ്. ഇന്ത്യ, ന്യൂസിലാൻഡ്, ശ്രീലങ്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ്, സൗത്താഫ്രിക്ക, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിങ്ങനെ ആകെ 9 ടീമുകളാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഉള്ളത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പോയിന്റ് കണക്കാക്കുന്നത് ഇങ്ങനെ

രണ്ട് ടെസ്റ്റുകളുടെ പരമ്പര: ജയം/ടൈ/സമനില - 60/30/20

മൂന്ന് ടെസ്റ്റുകളുടെ പരമ്പര: ജയം/ടൈ/സമനില - 40/20/13

നാല് ടെസ്റ്റുകളുടെ പരമ്പര: ജയം/ടൈ/സമനില - 30/15/10

അഞ്ച് ടെസ്റ്റുകളുടെ പരമ്പര: ജയം/ടൈ/സമനില - 24/12/8

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP