Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കഴിഞ്ഞ ലോകകപ്പിന്റെ സമയത്ത് ഞാൻ വെസ്റ്റിൻഡീസ് ടീമിനൊപ്പം ജോലി ചെയ്തിരുന്നു; പാക്കിസ്ഥാൻ സെമിയിൽ കടക്കരുതെന്ന് ഇന്ത്യ തീരുമാനിച്ചിരുന്നതായി ക്രിസ് ഗെയ്‌ലും ആന്ദ്രെ റസ്സലും ജെയ്‌സൻ ഹോൾഡറും അന്നേ എന്നോടു പറഞ്ഞു; വെസ്റ്റിൻഡീസ് ടീമിന്റെ പരിശീലക സംഘത്തിൽ അംഗമായിരു മുഷ്താഖ് അഹമ്മദിന്റെ ആരോപണവും ചർച്ചയാക്കുന്നത് എജ്ബാസ്റ്റണിലെ പഴയ ഇന്ത്യൻ തോൽവി; 2019ലെ ഏകദിന ലോകകപ്പിലെ പാക് പുറത്താകൽ ചർച്ചയാകുമ്പോൾ

കഴിഞ്ഞ ലോകകപ്പിന്റെ സമയത്ത് ഞാൻ വെസ്റ്റിൻഡീസ് ടീമിനൊപ്പം ജോലി ചെയ്തിരുന്നു; പാക്കിസ്ഥാൻ സെമിയിൽ കടക്കരുതെന്ന് ഇന്ത്യ തീരുമാനിച്ചിരുന്നതായി ക്രിസ് ഗെയ്‌ലും ആന്ദ്രെ റസ്സലും ജെയ്‌സൻ ഹോൾഡറും അന്നേ എന്നോടു പറഞ്ഞു; വെസ്റ്റിൻഡീസ് ടീമിന്റെ പരിശീലക സംഘത്തിൽ അംഗമായിരു മുഷ്താഖ് അഹമ്മദിന്റെ ആരോപണവും ചർച്ചയാക്കുന്നത് എജ്ബാസ്റ്റണിലെ പഴയ ഇന്ത്യൻ തോൽവി; 2019ലെ ഏകദിന ലോകകപ്പിലെ പാക് പുറത്താകൽ ചർച്ചയാകുമ്പോൾ

സ്വന്തം ലേഖകൻ

ഇസ്‌ലാമാബാദ്: 2019ലെ ഏകദിന ലോകകപ്പിൽ പാക്കിസ്ഥാൻ സെമിയിൽ കടക്കാതിരിക്കാൻ ഇന്ത്യ മനഃപൂർവം തോറ്റുകൊടുത്തതാണെന്ന ചർച്ച വീണ്ടും സജീവം. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ വിജയം നേടിയിരുന്നെങ്കിൽ ലോകകപ്പ് സെമിയിലെത്താൻ പാക്കിസ്ഥാനും സാധ്യതയുണ്ടായിരുന്നു. എന്നാൽ ഇന്ത്യ ലീഗ് ഘട്ടത്തിൽ തോൽവി വഴങ്ങിയ ഏക മത്സരവും ഇതായിരുന്നു. പാക്കിസ്ഥാനൈ സെമിക്ക് പുറത്ത് നിർത്താൻ ഇന്ത്യ മനഃപൂർവം തോറ്റുകൊടുത്തതാണെന്ന ആരോപണമാണ് വീണ്ടും ഉയരുന്നത്.

ഇംഗ്ലണ്ടിനെതിരായ മത്സരം ഇന്ത്യ മനഃപൂർവം തോറ്റുകൊടുത്തതാണെന്ന തരത്തിൽ വെസ്റ്റിൻഡീസ് താരങ്ങളായ ക്രിസ് ഗെയ്ൽ, ആന്ദ്രെ റസ്സൽ, ജയ്‌സൻ ഹോൾഡർ എന്നിവർ പറഞ്ഞതായി വെളിപ്പെടുത്തിയിരിക്കുകയാണ് അന്ന് വിൻഡീസ് ടീമിനൊപ്പമുണ്ടായിരുന്ന മുൻ പാക്കിസ്ഥാൻ താരം മുഷ്താഖ് അഹമ്മദ്. ലോകകപ്പിന്റെ സമയത്ത് വെസ്റ്റിൻഡീസ് ടീമിന്റെ പരിശീലക സംഘത്തിൽ അംഗമായിരുന്നു മുഷ്താഖ് അഹമ്മദ്. ഇതോടെയാണ് വിവാദം വീണ്ടും പുകയുന്നത്.

എജ്ബാസ്റ്റണിൽ ജൂൺ 30ന് നടന്ന ഇന്ത്യഇംഗ്ലണ്ട് മത്സരത്തിൽ ജോണി ബെയർ‌സ്റ്റോയുടെ സെഞ്ചുറിക്കരുത്തിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 337 റൺസെടുത്ത ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ നേടാനായത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 306 റൺസായിരുന്നു. വിക്കറ്റുകൾ ഇഷ്ടംപോലെ കയ്യിലുണ്ടായിട്ടും ഇന്ത്യ ജയിക്കാൻ ശ്രമിച്ചിരുന്നില്ല. മത്സരങ്ങൾ ജയിപ്പിക്കുന്നതിൽ പേരുകേട്ട ധോണിയുടെ ബാറ്റിങ്ങാണ് കൂടുതൽ വിമർശനം ക്ഷണിച്ചുവരുത്തിയത്.

കഴിഞ്ഞ ലോകകപ്പിന്റെ സമയത്ത് ഞാൻ വെസ്റ്റിൻഡീസ് ടീമിനൊപ്പം ജോലി ചെയ്തിരുന്നു. പാക്കിസ്ഥാൻ സെമിയിൽ കടക്കരുതെന്ന് ഇന്ത്യ തീരുമാനിച്ചിരുന്നതായി ക്രിസ് ഗെയ്‌ലും ആന്ദ്രെ റസ്സലും ജെയ്‌സൻ ഹോൾഡറും അന്നേ എന്നോടു പറഞ്ഞു' മുഷ്താഖ് അഹമ്മദ് ആരോപിക്കുന്നത് ഇങ്ങനെയാണ്.

ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ബാറ്റു ചെയ്യുമ്പോൾ ധോണി ജയിക്കാനുള്ള ആഗ്രഹം ഒട്ടും കാട്ടിയില്ലെന്ന് അടുത്തിടെ പുറത്തിറക്കിയ ഒരു പുസ്തകത്തിൽ ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്‌സ് എഴുതിയിരുന്നു. ഇതിനെ, 'ഇന്ത്യ മനഃപൂർവം തോറ്റുകൊടുത്തതാണ്' എന്ന് സ്റ്റോക്‌സ് എഴുതിയതായി വ്യാഖ്യാനിച്ച് പാക്കിസ്ഥാന്റെ മുൻ താരം സിക്കന്ദർ ഭക്ത് രംഗത്തിറങ്ങിയങ്കിലും സ്റ്റോക്‌സ് തന്നെ ഇത് തള്ളിക്കളഞ്ഞു.

ഇതിനു പിന്നാലെ ഇന്ത്യ മനഃപൂർവം തോറ്റതാണെന്ന ആരോപണം ആവർത്തിച്ച് പാക്കിസ്ഥാന്റെ മുൻ താരം അബ്ദുൽ റസാഖും രംഗത്തിറങ്ങി. ഈ വിവാദമാണ് വീണ്ടും ചർച്ചയാകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP