Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ക്ലാസിക് പോരാട്ടത്തിൽ ഇന്ത്യ കുതിക്കുന്നു; തകർപ്പൻ സെഞ്ച്വറിയുമായി പാക്കിസ്ഥാനെ വശംകെടുത്തി രോഹിത് ശർമ്മ; മൂന്നാം മത്സരത്തിൽ ഹിറ്റ്മാന്റെ രണ്ടാം സെഞ്ച്വറി; പാക് ബൗളർമാർക്കെതിരെ ക്ഷമയോടെ തുടങ്ങി കത്തിക്കയറി ഇന്ത്യൻ ഓപ്പണർമാർ; അർധസെഞ്ച്വറി നേടിയ ലോകേഷ് രാഹുലിനെ വീഴ്‌ത്തി വഹാബ് റിയാസ്; മാഞ്ചസ്റ്ററിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്

ക്ലാസിക് പോരാട്ടത്തിൽ ഇന്ത്യ കുതിക്കുന്നു; തകർപ്പൻ സെഞ്ച്വറിയുമായി പാക്കിസ്ഥാനെ വശംകെടുത്തി രോഹിത് ശർമ്മ; മൂന്നാം മത്സരത്തിൽ ഹിറ്റ്മാന്റെ രണ്ടാം സെഞ്ച്വറി; പാക് ബൗളർമാർക്കെതിരെ ക്ഷമയോടെ തുടങ്ങി കത്തിക്കയറി ഇന്ത്യൻ ഓപ്പണർമാർ; അർധസെഞ്ച്വറി നേടിയ ലോകേഷ് രാഹുലിനെ വീഴ്‌ത്തി വഹാബ് റിയാസ്; മാഞ്ചസ്റ്ററിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്

വേൾഡ്കപ്പ് ഡെസ്‌ക്‌

മാഞ്ചസ്റ്റർ: ലോകകപ്പ് ക്രിക്കറ്റിലെ ക്ലാസിക് പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം. ആദ്യ ഓവറുകൾ പിന്നിടുമ്പോൾ ഓപ്പണർ കെഎൽ രാഹുലിന്റെ വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് എന്ന നിലയിലാണ് ഇന്ത്യ. സെഞ്ച്വറി നേടി കുതിക്കുകയാണ് ഇന്ത്യൻ ഉപനായകനും ലോക രണ്ടാം നമ്പർ ബാറ്റ്സ്മാനുമായ രോഹിത് ശർമ്മ 85 പന്തുകളിൽ നിന്ന് 9 ഫോറും 3 സിക്സും സഹിതമാണ് രോഹിത് സെഞ്ച്വറി തികച്ചത്. മറുവശത്ത് മെല്ലെ തുടങ്ങിയ രാഹുലും രോഹിത്തിന് നല്ല പിന്തുണ നൽകുന്നു. വഹാബ് റിയാസിന്റെ പന്തിൽ ബാബർ അസം പിടിച്ച് പുറത്താകുമ്പോൾ 57(78) ആയിരുന്നു രാഹുലിന്റെ സ്‌കോർ.മുഹമ്മദ് ആമിറിന്റെ വേഗതയും കൃത്യതയും ഇന്ത്യൻ ഓപ്പണർമാരെയും പ്രത്യേകിച്ച് രാഹുലിനെ വലിയ രീതിയിൽ ബുദ്ധിമുട്ടിച്ചെങ്കിലും ഇന്ത്യ പതിയ താളം വീണ്ടെടുക്കുകയായിരുന്നു.

പാക്കിസ്ഥാനെതിരായ ലോകകപ്പ മത്സരത്തിൽ അർധ സെഞ്ച്വറിയോടെ ലോകകപ്പിൽ ഇന്ത്യൻ ഓപ്പണർക്ക് പുതിയ നേട്ടം. ലോകകപ്പിലെ ആദ്യ മുന്ന് ഇന്നിങ്സുകളിൽ അമ്പതിലധികം സ്‌കോർ ചെയ്യുന്ന നാലാമത്തെ ഇന്ത്യൻ താരമായാണ് രോഹിത് മാറിയത്. ഇംഗ്ലണ്ട് ലോകകപ്പിൽ ദക്ഷിണാഫ്രിക്ക, ഓസീസ്, പാക്കിസ്ഥാൻ എന്നീ ടീമുകൾക്കെതിരെയാണ് രോഹിത്തിന്റെ പ്രകടനം.1987 ലെ ലോകകപ്പിൽ നവജോത് സിങ് സിദ്ധുവാണ് ഈ നേട്ടം ആദ്യം കൈവരിക്കുന്നത്. പിന്നീട് 1986 ലോകകപ്പിൽ സച്ചിൻ ടെണ്ടുൽക്കറും 2011 ലോകകപ്പിൽ യുവരാജ് സിങ്ങും ആദ്യ മൂന്ന് ഇന്നിങ്സുകളിൽ അമ്പതിലധികം റൺസ് സ്‌കോർ ചെയ്തിരുന്നു. ഈ ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ സൗത്താഫ്രിക്കയ്ക്ക എതിരെയും രോഹിത് സെഞ്ച്വറി നേടിയിരുന്നു.

ടോസ് നേടിയ പാക് നായകൻ സർഫറാസ് അഹമ്മദ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മെയ്ഡിൻ ഓവർ എറിഞ്ഞാണ് പാക് ബൗളർ ആമിർ തുടങ്ങിയത്. വളരെ ശ്രദ്ധയോടെ തുടങ്ങിയ ശേഷമാണ് രോഹിത് കത്തിക്കയറാൻ തുടങ്ങിയത്. ലെഗ് സ്പ്പിന്നർ ഷദാബ് ഖാൻ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ ഒരു സിക്സും രണ്ട് ഫോറും സഹിതം 17 റൺസ് പായിച്ചാണ് ഇന്ത്യൻ ഓപ്പണർമാർ വരവേറ്റത്.ശിഖർ ധവാന് പരിക്ക് പറ്റി പുറത്ത് പോയതിനെ തുടർന്ന് ഓപ്പണറുടെ റോളിലെത്തിയ രാഹുൽ സൂക്ഷിച്ചാണ് തുടങ്ങിയത് എന്നാൽ ഡോട്ട് ബോളുകൾ വർധിച്ചപ്പോൾ അപകടകരമായ ചില ഷോട്ടുകൾ കളിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു. ഇതിനിടയിൽ മികച്ച ഒരു റണ്ണൗട്ട് ചാൻസ് പാക്കിസ്ഥാൻ നഷ്ടപ്പെടുത്തുകയും ചെയ്തു. ശിഖർ ധവാന് പകരമായി വിജയ് ശങ്കർ ആണ് പ്ലെയിങ് ഇലവനിൽ ഉൾപ്പെട്ടത്.രണ്ട് സ്പിന്നർമാരുമായാണ് പാക്കിസ്ഥാൻ കളിക്കുന്നത്. ഷദാബ് ഖാനും ഇമാദ് വസീമും പാക് നിരയിൽ തിരിച്ചെത്തി.

ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ആരാധകർ ഒരുപോലെ കാത്തിരുന്ന മത്സരത്തിന് പക്ഷേ മഴ ഭീഷണി നിലനിൽക്കുന്നു. എങ്കിലും കളി നടക്കും എന്ന് തന്നെയാണ് പ്രതീക്ഷ. എന്നാൽ ആരാധകരുടെ നെഞ്ചിടിപ്പേറ്റി കഴിഞ്ഞ ദിവസവും മാഞ്ചസ്റ്ററിൽ മഴ പെയ്തിരുന്നു.ഇത് ഏഴാം തവണയാണ് ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വരുന്നത്. കഴിഞ്ഞ ആറ് തവണയും വിജയം ഇന്ത്യക്ക് ഒപ്പം നിന്നു. വിജയം പിടിച്ചെടുക്കാൻ പാക്കിസ്ഥാനും വിട്ടുകൊടുക്കാതിരിക്കാൻ ഇന്ത്യയും പോരാടുന്നതോടെ മത്സരം കനക്കും എന്നുറപ്പ്.

India (Playing XI): Rohit Sharma, Lokesh Rahul, Virat Kohli(c), Vijay Shankar, MS Dhoni(w), Kedar Jadhav, Hardik Pandya, Bhuvneshwar Kumar, Kuldeep Yadav, Yuzvendra Chahal, Jasprit Bumrah

Pakistan (Playing XI): Imam-ul-Haq, Fakhar Zaman, Babar Azam, Mohammad Hafeez, Sarfaraz Ahmed(w/c), Shoaib Malik, Imad Wasim, Shadab Khan, Hasan Ali, Wahab Riaz, Mohammad Amir

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP