Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

2014ൽ ടി 20 ലോകകപ്പ് ഫൈനലിൽ തോറ്റു; 2015 ഏകദിന ലോകകപ്പിൽ തോറ്റത് സെമിയിൽ മാത്രം; 2016ൽ നാട്ടിൽ നടന്ന ടി20 ലോകകപ്പിൽ അപ്രതീക്ഷിതമായി സെമിയിൽ വീണു; 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ചിരവൈരികളായ പാക്കിസ്ഥാനോട് നാണംകെട്ട തോൽവി വഴങ്ങി; ഇപ്പോൾ ന്യൂസിലാൻഡിനോട് തോറ്റ് വീണ്ടും സെമിയിൽ പുറത്ത്; ഒരു ഐസിസി കിരീടം കിട്ടിയിട്ട് ആറ് വർഷവും അഞ്ച് ടൂർണമെന്റും; ഇന്ത്യയുടെ പടിക്കൽ കലമുടയ്ക്ക്ൽ എന്ന് അവസാനിക്കും?

2014ൽ ടി 20 ലോകകപ്പ് ഫൈനലിൽ തോറ്റു; 2015 ഏകദിന ലോകകപ്പിൽ തോറ്റത് സെമിയിൽ മാത്രം; 2016ൽ നാട്ടിൽ നടന്ന ടി20 ലോകകപ്പിൽ അപ്രതീക്ഷിതമായി സെമിയിൽ വീണു; 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ചിരവൈരികളായ പാക്കിസ്ഥാനോട് നാണംകെട്ട തോൽവി വഴങ്ങി;  ഇപ്പോൾ ന്യൂസിലാൻഡിനോട് തോറ്റ് വീണ്ടും സെമിയിൽ പുറത്ത്; ഒരു ഐസിസി കിരീടം കിട്ടിയിട്ട് ആറ് വർഷവും അഞ്ച് ടൂർണമെന്റും; ഇന്ത്യയുടെ പടിക്കൽ കലമുടയ്ക്ക്ൽ എന്ന് അവസാനിക്കും?

വേൾഡ്കപ്പ് ഡെസ്‌ക്‌

മുംബൈ: 2011ൽ ക്രിക്കറ്റ് ലോകകപ്പ് വിജയിച്ച ചരിത്രം ആവർത്തിക്കാൻ ഇംഗ്ലണ്ടിലെത്തിയ ഇന്ത്യയുടെ ലോകകപ്പ് യാത്ര സെമിയിൽ തോറ്റ് അവസാനിച്ചു. കഴിഞ്ഞ തവണയും ഇന്ത്യ സെമി ഫൈനലിൽ തോറ്റ് തന്നെയാണ് പുറത്തായത്. 2011ൽ ലോകകപ്പ് വിജയവും 2013ൽ ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യ തന്നെ നേടിയപ്പോൾ ക്രിക്കറ്റ് പണ്ഡിറ്റ്മാരെല്ലാം തന്നെ ഉറപ്പിച്ചു ഇത് പഴയ വെസ്റ്റിൻഡീസ് , ഓസ്‌ട്രേലിയ എന്നിവരുടെ വഴി പിന്തുടർന്ന് ക്രിക്കറ്റ് ലോകം അടക്കി വാഴാനുള്ള പരിപാടിയാണ് എന്ന്. എന്നാൽ പിന്നീട് സംഭവിച്ചത് മറിച്ചാണ്. ലോക ഒന്നാം നമ്പർ ടീമായി മുന്നേറിയ ഇന്ത്യക്ക് പിന്നീടങ്ങോട്ട് ഒരു ഐസിസി ടൂർണമെന്റിന്റെ കിരീടവും നേടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

2013 ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം നടന്ന എല്ലാ ഐസിസി ടൂർണമെന്റുകളിലും ഇന്ത്യൻ ടീം നോക്കൗട്ടിൽ പരാജയപ്പെട്ടു എന്നതാണ് സത്യം. ചുരുക്കി പറഞ്ഞാൽ 2013ന് ശേഷം നടന്ന രണ്ട് ലോകകപ്പ് ഉൾപ്പടെ അഞ്ച് ഐസിസി ടൂർണമെന്റിലും ഇന്ത്യക്ക് കിരീട വരൾച്ചയായിരുന്നു ഫലം. 2014ൽ ടി20 ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയോട് തോറ്റു. ടൂർണമെന്റിൽ തകർപ്പൻ ഫോമിൽ കളിച്ച ഇന്ത്യ അപ്രതീക്ഷിതമായിട്ടാണ് ശ്രീലങ്കയോട് തോറ്റത്. ബംഗ്ലാദേശിലായിരുന്നു ആ ടൂർണമെന്റ് നടന്നത്.

2015ൽ ഓസ്‌ട്രേലിയയിൽ നടന്ന ലോകകപ്പ് ആയിരുന്നു അടുത്ത ടൂർണമെന്റ്. നിലവിലെ ചാമ്പ്യന്മാർ എന്ന ഖ്യാതിയുമായി ഓസ്‌ട്രേലിയയിൽ കിരീടം നിലനിർത്താനെത്തിയ ഇന്ത്യ ഒരു മത്സരവും തോൽക്കാതെ സെമി ഫൈനൽ വരെ എത്തി. കിരീടം നേടും എന്ന് ഏവരും വിലയിരുത്തി. പക്ഷേ സംഭവിച്ചത് സെമിയിൽ ഓസ്‌ട്രേലിയയോട് സിഡ്‌നിയിൽ അപ്രതീക്ഷിതമായി തോൽവി വഴങ്ങുക എന്നതായിരുന്നു. ടൂർണമെന്റിൽ ഇന്ത്യ ആകെ തോറ്റ മത്സരം സെമി ഫൈനൽ മാത്രമായിരുന്നു. സൗത്താഫ്രിക്ക, പാക്കിസ്ഥാൻ എന്നീ മികച്ച ടീമുകളെ കവച്ച് വെക്കുന്ന പ്രകടനമായിരുന്നു ഇന്ത്യയുടേത്. സെമിയിൽ ഇന്ത്യയെ വീഴ്‌ത്തിയ ഓസ്‌ട്രേലിയ അഞ്ചാം ലോകകപ്പ് കിരീടം നേടുകയും ചെയ്തു.

2016ൽ ഇന്ത്യയിൽ നടന്ന ടി20 ലോകകപ്പ് തന്നെയായിരുന്നു അടുത്ത ടൂർണമെന്റ്. നാട്ടിൽ നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യ കപ്പ് ഉറപ്പിച്ചായിരുന്നു മുന്നേറ്റം. 2014ൽ നഷ്ടപ്പെട്ട കിരീടം 2016ൽ സ്വന്തം നാട്ടുകാരുടെ മുന്നിൽ വെച്ച് നേടുമെന്ന് ഏവരും പ്രതീക്ഷിച്ചു. സെമി ഫൈനൽ വരെ ഇന്ത്യ മികച്ച കളി പുറത്തെടുക്കുകയും ചെയ്തിരുന്നു. എന്നാൽ വെസ്റ്റിൻഡീസിനോട് സെമിയിൽ തോറ്റ് ഇന്ത്യ പുറത്തായി. പിന്നീട് വിൻഡീസ് ആ കിരീടം നേടുകയും ചെയ്തു.

2017 ചാമ്പ്യൻസ് ട്രോഫിയായിരുന്നു ഇന്ത്യയുടെ ഹൃദയം തകർത്തത്. കപ്പ് ഉയർത്താൻ സാധ്യത ഏറ്റവും അധികം കൽപ്പിക്കപ്പെട്ട ടീമായിരുന്നു ലവീണ്ടും ടീം ഇന്ത്യ. ടൂർണമെന്റിൽ ശ്രീലങ്കയോട് മാത്രം തോറ്റ ഇന്ത്യ ഫൈനലിൽ നേരിട്ടത് തട്ടിയും മുട്ടിയും ഫൈനലിൽ എത്തിയ പാക്കിസ്ഥാനെ. 100% ഇന്ത്യ വിജയിക്കും എന്നു എല്ലാവരും വിധി എഴുതിയ മത്സരത്തിൽ പാക്കിസ്ഥാന് മുന്നിൽ നാണംകെട്ട തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. അപ്രതീക്ഷിതമായി കപ്പ് നേടിയ പാക്കിസ്ഥാൻ ലോകകപ്പ് കിട്ടിയത് പോലെയാണ് അത് ആഘോഷിച്ചതും.

2019 ലോകകപ്പ് ആയിരുന്നു ഏറ്റവും അവസാനത്തേത്. ഇംഗ്ലണ്ട് ഇന്ത്യ എന്നീ ടീമുകളിൽ ഒരാൾ കപ്പുയർത്തും എന്നാണ് ഭൂരിഭാഗം ക്രിക്കറ്റ് ആരാധകരും പ്രവചിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി സെമിയിൽ ന്യൂസിലാൻഡിനോട് തോറ്റ് ഇന്ത്യ പുറത്താവുകയായിരുന്നു. അതും ചെറിയ സ്‌കോറായ 240 റൺസ് പോലും മറികടക്കാനാകാതെ. അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പ്, 2021ൽ നടക്കുന്ന ചാമ്പ്യന്‌സ് ട്രോഫി എന്നിവയാണ് ഇനി ഇന്ത്യക്ക് മുന്നിലുള്ള ലക്ഷ്യങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP