Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐപിഎൽ 2020 സീസണിന് തുടക്കമാകുക മാർച്ച് 29ന്; മത്സര സമയം മുൻ വർഷങ്ങളിലെ പോലെ വൈകിട്ട് എട്ട് മണിക്ക്; ഫൈനൽ മത്സരം മെയ്‌ 24-ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ

ഐപിഎൽ 2020 സീസണിന് തുടക്കമാകുക മാർച്ച് 29ന്; മത്സര സമയം മുൻ വർഷങ്ങളിലെ പോലെ വൈകിട്ട് എട്ട് മണിക്ക്; ഫൈനൽ മത്സരം മെയ്‌ 24-ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് 2020 സീസണിന് മാർച്ച് 29-ന് തുടക്കമാകും. ഫൈനൽ മത്സരം മെയ്‌ 24-ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കും. മത്സര സമയത്തിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല, മുൻ സീസണുകളിലേതു പോലെ വൈകീട്ട് എട്ടു മണിക്ക് മത്സരങ്ങൾ ആരംഭിക്കും. ഇന്ന് ഡൽഹിയിൽ ചേർന്ന ഐ.പി.എൽ ഭരണസമിതി യോഗത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്.

നേരത്തെ പുതിയ സീസണിലെ മത്സരങ്ങളിലെ സമയക്രമത്തിൽ മാറ്റം വരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അരമണിക്കൂർ നേരത്തെ മത്സരം തുടങ്ങുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ യാതൊരു മാറ്റവുമില്ലെന്നും എട്ടു മണിക്കു തന്നെയായിരിക്കും മത്സരങ്ങളെന്നും ബി.സി.സിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കി.

അതേസമയം അഞ്ചു ദിവസങ്ങളിൽ മാത്രം രണ്ടു മത്സരങ്ങൾ വീതം (ഡബിൾ ഹെഡേഴ്സ് - വൈകീട്ട് 4 മണി, 8 മണി) നടക്കും. കൺകഷൻ സബ്സ്റ്റിറ്റിയൂട്ട് നിയമവും തേർഡ് അമ്പയർ നോബോൾ സംവിധാനവും ഇത്തവണ ആദ്യമായി ഐ.പി.എല്ലിൽ ഉപയോഗിക്കപ്പെടും. ടൂർണമെന്റിന് മുന്നോടിയായി ഐ.പി.എൽ ഓൾ സ്റ്റാഴ്സ് ടൂർണമെന്റ് നടത്തുമെന്നും ഗാംഗുലി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP