Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുപ്പത് വർഷങ്ങൾക്ക് ശേഷം ലീഗ് കിരീടിമെന്ന സ്വപ്നത്തിനായി കുതിക്കുന്ന ലിവർപൂളിന് മുന്നിൽ അടിപതറി മുൻ ചാമ്പ്യന്മാർ: യുനൈറ്റഡിനെ രണ്ട് ഗോളിന് തളച്ച് ലിവർപൂൾ

മുപ്പത് വർഷങ്ങൾക്ക് ശേഷം ലീഗ് കിരീടിമെന്ന സ്വപ്നത്തിനായി കുതിക്കുന്ന ലിവർപൂളിന് മുന്നിൽ അടിപതറി മുൻ ചാമ്പ്യന്മാർ: യുനൈറ്റഡിനെ രണ്ട് ഗോളിന് തളച്ച് ലിവർപൂൾ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: സ്വന്തം തട്ടകമായ ആൻഫീൽഡിൽ ആത്മവിശ്വാസത്തോടു കൂടെ പന്ത് തട്ടി തുടങ്ങിയ ലിവർപൂൾ തുടക്കം മുതൽ തന്നെ കോച്ച് പറഞ്ഞുകൊടുത്ത തന്ത്രങ്ങളുമായി കളി തുടങ്ങിയത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച ലിവർപൂൾ, മാഞ്ചസ്റ്റർ പ്രതിരോധത്തെ സമർദ്ദത്തിലാക്കിക്കൊണ്ടേയിരുന്നു. ഇംഗ്ലീഷ് പ്രീമിയർലീഗ് ഫുട്ബോളിൽ ലിവർ പൂളിന്റെ അപരാജിത കുതിപ്പാണ് ഇപ്പോൾ തുടരുന്നത്. മുൻ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റർ യൂണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ലിവർപൂൾ പരാജയപ്പെടുത്തിയത് (2-0).

മത്സരത്തിന്റെ പതിനാലാം മിനിറ്റിൽ വിർജിൽ വാൻഡൈകും 90-ാം മിനിറ്റിൽ മുഹമ്മദ് സലയുമാണ് ലിവർപൂളിനായി വിജയഗോളുകൾ വലയിലാക്കിയത്. ജയത്തോടെ 22 കളിയിൽനിന്ന് 64 പോയന്റായ ലിവർപൂൾ രണ്ടാംസ്ഥാനത്തുള്ള മാഞ്ചെസ്റ്റർ സിറ്റിയേക്കാൾ 16 പോയന്റിന് മുന്നിലെത്തി. വാൻ ഡിജക്(14), മുഹമ്മദ് സലാഹ്(90) എന്നിവരാണ് ചെമ്പടയുടെ സ്‌കോറർമാർ.

മത്സരം ആരംഭിച്ചത് മുതൽ തന്നെ ശക്തമായ ആക്രമണമാണ് ലിവർപൂളിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഒരു ഘട്ടത്തിൽ പോലും ടീം പിറകോട്ട് പോയില്ല എന്നതാണ് ടീമിനെ ഏറെ വിശേഷിപ്പിക്കാവുന്നത്. കഴിഞ്ഞ മത്സരത്തിൽ ലീഗിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ലെസ്റ്റർ സിറ്റിയെ അട്ടിമറിച്ച് ലിവർപൂൾ തങ്ങളുടെ അപരാജിത മുന്നേറ്റം തുടരുകയായിരുന്നു. രണ്ടാം സ്ഥാനക്കാരേക്കാൾ വളരെ വലിയ പോയിന്റ് വ്യത്യാസത്തിലാണ് ലിവർപൂൾ ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഇക്കുറി കിരീടം സ്വന്തമാക്കാനുറച്ച് തന്നെയാണ് ലിവർപൂൾ പോരാട്ടം കടുപ്പിക്കുന്നതെന്ന് നിസംശയം പറായം.

മറ്റൊരു മൽസരത്തിൽ ബേൺലി ലെസ്റ്ററിനെ തോൽപ്പിച്ചു. 2-1നാണ് ലെസ്റ്ററിന്റെ തോൽവി. ടോപ് ഫോറിൽ നിലനിൽക്കാനുള്ള ലെസ്റ്ററിന്റെ ആഗ്രഹങ്ങൾക്കുള്ള തിരിച്ചടിയാണ് ഇന്നത്തെ തോൽവി. മൂന്നാം സ്ഥാനത്തുള്ള ലെസ്റ്ററിന് 45 പോയിന്റാണുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP