Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പരിശീലനത്തിന് വൈകിയാൽ ഒന്നേ മൂക്കാൽ ലക്ഷം രൂപ പിഴ; മീറ്റിങിന് വൈകുന്ന ഓരോ മിനറ്റും 46000 രൂപപിഴ; ഫോൺ ബല്ലടിച്ചാൽ 92000 രൂപ അടക്കണം; പരിക്കോ രോഗമോ അറിയിച്ചില്ലെങ്കിൽ 9 ലക്ഷം രൂപ പിഴ: ലണ്ടനിൽ പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബിലെ കളിക്കാർക്ക് പരിശീലകൻ ഏർപ്പെടുത്തിയിരിക്കുന്ന ഞെട്ടിക്കുന്ന പിഴ വിവരം പുറത്ത്

പരിശീലനത്തിന് വൈകിയാൽ ഒന്നേ മൂക്കാൽ ലക്ഷം രൂപ പിഴ; മീറ്റിങിന് വൈകുന്ന ഓരോ മിനറ്റും 46000 രൂപപിഴ; ഫോൺ ബല്ലടിച്ചാൽ 92000 രൂപ അടക്കണം; പരിക്കോ രോഗമോ അറിയിച്ചില്ലെങ്കിൽ 9 ലക്ഷം രൂപ പിഴ: ലണ്ടനിൽ പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബിലെ കളിക്കാർക്ക് പരിശീലകൻ ഏർപ്പെടുത്തിയിരിക്കുന്ന ഞെട്ടിക്കുന്ന പിഴ വിവരം പുറത്ത്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കൃത്യനിഷ്ടയുടെ കാര്യത്തിൽ അൽപ്പം കാർക്കശ്യക്കാരനാണ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബിലെ കളിക്കാരുടെ പരിശീലകൻ. പരിശീലകന്റെ നിർദേശങ്ങളെ കൃത്യമായി പാലിച്ചില്ലെങ്കിൽ കനത്ത പിഴ അടയ്ക്കേണ്ടതായും വരും. എന്നാൽ പരിശീലകൻ ഏർപ്പെടുത്തിയിരിക്കുന്ന പിഴ വിവരങ്ങൾ പുറത്ത് വന്നതോടെ മൂക്കത്ത് വിരൽ വെയ്ക്കുകയാണ് കേൾക്കുന്നവർ. പരിശീലനത്തിന് വൈകിയാൽ 20,000 രൂപയാണ് പിഴയടക്കേണ്ടത്. മാത്രമല്ല പിഴയുടെ ലിസ്റ്റ് പൗണ്ടുകളുമായി ഇനിയും നീളുന്നു. ചെൽസിയുടെ കോച്ച് ആയ ഫ്രാങ്ക് ലാംപേർഡ് ആണ് പരിശീലകർക്ക് എങ്ങും കേൾഡക്കാത്ത തരം പിഴകൾ ചുമത്തിയിരിക്കുന്നത്. പരിശീലനത്തിന് വൈകിയെത്തുന്നതിന് മുതൽ പരിക്കോ രോഗമോ അറിയിക്കാതിരുന്നാൽ പോലും കനത്ത പിഴയാണ് അടക്കേണ്ടത്.

കളിക്കാർ പരിശീലനത്തിന് വൈകി എത്തിയാൽ 20,000 പൗണ്ട് പിഴയടക്കണം. മീറ്റിങിന് വൈകി എത്തിയാൽ വൈകുന്ന ഓരോ മിനിറ്റിന് വീതം 500 പൗണ്ട് പിഴയൊടുക്കണം. മീറ്റിങിനിടയിൽ ഫോൺ ബെല്ലടിച്ചാൽ 1000 പൗണ്ടാണ് പിഴ. പരിക്കോ രോഗമോ അറിയിക്കാതിരുന്നാൽ 10,000 പൗണ്ടും പിഴയൊടുക്കണം. ഇതടക്കം ആരും ഞെട്ടിപ്പോകുന്ന കർശനമായ അച്ചടക്ക നിയമങ്ങളാണ് ലാംപേർഡ് കളിക്കാർക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്നത്. ട്രെയിനിങ് ഗ്രൗണ്ടിൽലാണ് ഈ പിഴയുടെ ലിസ്റ്റ് ഫ്രെയിം ചെയ്ത് തൂക്കിയിട്ടിരിക്കുന്നത്.

ടീം മീറ്റിങിന് വൈകുന്ന ഓരോ മിനറ്റിനും കളിക്കാർക്ക് 500 പൗണ്ടാണ് പിഴ എങ്കിൽ ട്രീറ്റ്മെന്റ്, മെഡിക്കൽ അപ്പോയിന്റ്മെന്റ്, കളിയുള്ള ദിവസങ്ങളിൽ ബസിൽ കയറാൻ താമസിക്കുക എന്നിങ്ങനെയുള്ള അച്ചടക്ക ലംഘനം നടത്തുന്നവർക്ക് 2500 പൗണ്ടാണ് പിഴ. ടീം മീറ്റിങിനിടയിലോൗ ഭക്ഷണം കഴിക്കുന്നതിനിടയിലോ ഫോൺ ബെൽ അടിക്കുകയാണെങ്കിൽ 1000 പൗണ്ട് പിഴയൊടുക്കണം. പരിക്കോ രോഗമോ കാരണം ഒരു ദിവസം പറയാതെ ലീവ് എടുക്കുകയോ പരിശീലനത്തിനും 90 മിനറ്റ് മുമ്പേ പരിക്കോ രോഗദമോ ഉള്ളതായി അറിയിക്കാതിരിക്കുകയോ ചെയ്താൽ കളിക്കാർ 10,000 പൗണ്ട് പിഴയായി ഒടുക്കണം.

പിഴകൾ എല്ലാം തന്നെ കൃത്യമായി നിരീക്ഷിക്കുകയും ലാംപേർഡിന്റെ സ്റ്റാഫുകൾ കളിക്കാരിൽ നിന്നും പണം കൃത്യമായി തന്നെ ഈടാക്കുകയും ചെയ്യും. മാത്രമല്ല 14 ദിവസത്തിനുള്ളിൽ പിഴ ഒടുക്കിയില്ലെങ്കിൽ പിഴ ഇരട്ടിയായി ഉയരുകുയും ചെയ്യും. ഇങ്ങനെ പിഴ ഇനത്തിൽ ഈടാക്കുന്ന പണമെല്ലാം ചാരിറ്റിക്കും ടീം ആക്ടിവിറ്റികൾക്കും വേണ്ടിയാണ് ചെലവാക്കുന്നത്. മാത്രമല്ല ലാംപേർഡിന്റെ ഈ ഫൈൻ ചാർട്ട് പ്രകാരം ഔദ്യോഗികപരമാായ കാര്യങ്ങൾക്കല്ലാതെ ഏജന്റ്സിനെയും ട്രെയിനിങ് ഗ്രൗണ്ടിൽ നിന്നും നിരോധിച്ചിരിക്കുന്നു. മാത്രമല്ല ഓഫ് ദിവസങ്ങളിൽ പോലും കളിക്കാർക്ക് വിദേശ രാജ്യങ്ങളിലേക്കും മറ്റും യാത്ര ചെയ്യണമെങ്കിൽ കൂടി കളിക്കാർ ആ വിവരം കാലേകൂട്ടി അറിയിക്കുകയും വേണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP