Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബംഗ്ലാദേശിനെതിരെ ടി-20യിൽ അന്തിമ ഇലവനിൽ സഞ്ജു സാംസനെ ഉൾപ്പെടുത്താത്ത രോഹിത് ശർമ്മയോട് കട്ടക്കലിപ്പിൽ മലയാളികൾ; മോശം ഫോം ആവർത്തിക്കുന്ന ഋഷഭ് പന്തിനെ വീണ്ടും ഉൾപ്പെടുത്തിയത് എന്തിനെന്ന് ചോദ്യം; മലയാളികൾ എന്താ ഇന്ത്യക്കാരല്ലെയെന്നും ചോദിച്ചു ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫേസ്‌ബുക്ക് പേജിൽ പൊങ്കാലയിട്ട് മലയാളി ക്രിക്കറ്റ് ആരാധകർ; ഈ പൊങ്കാല ഒരു ജനത മുഴുവൻ സഞ്ജുവിന് വേണ്ടി കാത്തിരിപ്പുണ്ട് എന്നറിയിക്കാൻ വേണ്ടിയെന്നും കമൻുകൾ

ബംഗ്ലാദേശിനെതിരെ ടി-20യിൽ അന്തിമ ഇലവനിൽ സഞ്ജു സാംസനെ ഉൾപ്പെടുത്താത്ത രോഹിത് ശർമ്മയോട് കട്ടക്കലിപ്പിൽ മലയാളികൾ; മോശം ഫോം ആവർത്തിക്കുന്ന ഋഷഭ് പന്തിനെ വീണ്ടും ഉൾപ്പെടുത്തിയത് എന്തിനെന്ന് ചോദ്യം; മലയാളികൾ എന്താ ഇന്ത്യക്കാരല്ലെയെന്നും ചോദിച്ചു ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫേസ്‌ബുക്ക് പേജിൽ പൊങ്കാലയിട്ട് മലയാളി ക്രിക്കറ്റ് ആരാധകർ;  ഈ പൊങ്കാല ഒരു ജനത മുഴുവൻ സഞ്ജുവിന് വേണ്ടി കാത്തിരിപ്പുണ്ട് എന്നറിയിക്കാൻ വേണ്ടിയെന്നും കമൻുകൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബംഗ്ലാദേശിന് എതിരായ ടി- 20 പരമ്പരയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മലയാളിയായ സഞ്ജു സാംസൺ ഇടംപിടിച്ചപ്പോൾ കേരളക്കര ഒട്ടാകെ സന്തോഷിച്ചിരുന്നു. മികച്ച ഫോമിന്റെ ബലത്തിലായിരുന്നു സഞ്ജു സാംസന്റെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള പ്രവേശനം. എന്നാൽ, മലയാളികളുടെ ഈ പ്രതീക്ഷയെല്ലാം വെറുതേയായി. ബംഗ്ലാദേശിനെതിരായ മൂന്നാമത്തെ ടി - 20 മത്സരത്തിലും സഞ്ജുവിന് അന്തിമ ഇലവനമിൽ സ്ഥാനം ലഭിച്ചില്ല. തുടർച്ചയായി വിക്കറ്റ് കീപ്പർ എന്ന നിലയിലും ബാറ്റ്‌സ്മാൻ എന്ന നിലയിലും പരാജയമായ ഋഷഭ് പന്തിനെയാണ് സഞ്ജുവിന് പകരം ടീമിൽ ഇടം പിടിച്ചത്. സഞ്ജുവിന് പകരം ഇക്കുറിയും പന്തം ഇടം പിടിച്ചപ്പോൾ കൃണാൽ പാണ്ഡ്യക്ക് പകരം മനീഷ് പാണ്ഡെയും ടീമിലെത്തി.

മുൻപ് നടന്ന രണ്ട് ടി-20 കളിലും മോശം പ്രകടനം കാഴ്ച വെച്ച ഋഷഭ് പന്തിനെ മാറ്റി സഞ്ജുവിനെ പരീക്ഷിക്കണമെന്ന മുറവിളി ഉയരുന്നതിനിടെയാണ് തുടർച്ചയായ മൂന്നാം മത്സരത്തിലും മലയാളി താരത്തെ മാനേജ്‌മെന്റ് തഴഞ്ഞത്. ഋഷഭ് പന്തിനെ വെറുതെ വിടണമെന്നും അദ്ദേഹം സാവധാനം ഫോമിലെത്തുമെന്നും നേരത്തെ രോഹിത് ശർമ്മ പറഞ്ഞതു കൊണ്ട് തന്നെ സഞ്ജുവിന്റെ സാധ്യത ഏറെക്കുറെ അടഞ്ഞിരുന്നു. മുൻപ് സിംബാബ്വെക്കെതിരെയും ഇംഗ്ലണ്ടിനെതിരെയുമുള്ള ടി-20 പരമ്പരകളിൽ അംഗമായിരുന്നിട്ടും സിംബാബ്വെക്കെതിരെ ഒരേയൊരു മത്സരം മാത്രമാണ് തന്റെ കരിയറിലാകെ സഞ്ജു കളിച്ചത്. ഇതിൽ കടുത്ത നിരാശയിലാണ് മലയാൡകൾ.

ആദ്യ മത്സരം ബംഗ്ലാദേശും രണ്ടാം മത്സരം ഇന്ത്യയും ജയിച്ചതോടെ ഈ മത്സരം നിർണ്ണായകമാണ്. കളി ജയിച്ചാൽ ബംഗ്ലാദേശിന് ഇന്ത്യക്കെതിരെ ആദ്യ പരമ്പര ജയം സ്വന്തമാക്കാം. സഞ്ജുവിനെ തഴഞ്ഞതിലുള്ള നിരാശ മുഴുവൻ മലയാൡകൾ തീർത്തത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫേസ്‌ബുക്ക് പേജിൽ പോയി പൊങ്കാലയിട്ടാണ്. സഞ്ജുവിനെ തഴഞ്ഞതിലുള്ള അമർഷമാണ് ഇന്ത്യൻ ടീം ഇലവനെ പ്രഖ്യാപിച്ചു കൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റ് നിറയെ.

മലയാളികൾ ഇന്ത്യക്കാരല്ലേ എന്നും സഞ്ജുവിനെ എന്തുകൊണ്ടു തഴഞ്ഞു എന്നുമുള്ള ചോദ്യമാണ് കമന്റ് ബോക്‌സുകളിൽ നിറയുന്നത്. മോശം ഫോമിൽ കളിക്കുന്ന പന്ത് ഇന്ന് ആറ് റൺസിന് പുറത്തായിരുന്നു. ഇക്കാര്യം അടക്കം ചൂണ്ടിക്കാട്ടി സഞ്ജുവിന് വേണ്ടി ശക്തിയുക്തം വാദിക്കുന്നവരുണ്ട്. ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മക്ക് നേർക്കും കടുത്ത എതിർപ്പാണ് ഇതോടെ ഉയർന്നിരിക്കുന്നത്. ഈ പൊങ്കാല ഒരു ജനത മുഴുവൻ സഞ്ജുവിന് വേണ്ടി കാത്തിരുപ്പുണ്ട് എന്നറിയിക്കാൻ വേണ്ടിയാണെന്നാണ് കമന്റുകൾ വരുന്നത്.

നിരവധി പേരാണ് സഞ്ജുവിനെ തഴഞ്ഞതിൽ അമർഷവുമായി കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP