Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്കിസ്ഥാന് പിന്നാലെ ശ്രീലങ്കയ്ക്കും ലോകകപ്പിൽ നാണംകെട്ട തോൽവി; ലങ്കൻ സിംഹങ്ങളുടെ പല്ല് പറിച്ച് കീവികൾ; ഗപ്റ്റിലും മൺറോയും അടിച്ച് തകർത്തപ്പോൾ ന്യൂസിലാൻഡിന്റെ അനായാസ ജയം പത്ത് വിക്കറ്റിന്; ലങ്കൻ ബാറ്റിങ് നിരയിൽ പിടിച്ച് നിന്നത് ഓപ്പണറായി എത്തി പുറത്താകാതെ നിന്ന കരുണരത്‌നെ മാത്രം; ദ്വീപുകാരെ എറിഞ്ഞിട്ട മാറ്റ് ഹെന്റി കളിയിലെ കേമൻ

പാക്കിസ്ഥാന് പിന്നാലെ ശ്രീലങ്കയ്ക്കും ലോകകപ്പിൽ നാണംകെട്ട തോൽവി; ലങ്കൻ സിംഹങ്ങളുടെ പല്ല് പറിച്ച് കീവികൾ; ഗപ്റ്റിലും മൺറോയും അടിച്ച് തകർത്തപ്പോൾ ന്യൂസിലാൻഡിന്റെ അനായാസ ജയം പത്ത് വിക്കറ്റിന്; ലങ്കൻ ബാറ്റിങ് നിരയിൽ പിടിച്ച് നിന്നത് ഓപ്പണറായി എത്തി പുറത്താകാതെ നിന്ന കരുണരത്‌നെ മാത്രം; ദ്വീപുകാരെ എറിഞ്ഞിട്ട മാറ്റ് ഹെന്റി കളിയിലെ കേമൻ

വേൾഡ്കപ്പ് ഡെസ്‌ക്

കാർഡിഫ്: ലോകകപ്പിൽ ന്യൂസിലാൻഡിന് വിഡജയത്തുടക്കം. ശ്രീലങ്കയെ 10 വിക്കറ്റിന് ആണ് പരാജയപ്പെടുത്തിയത്. 137 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസിനായ് ഓപ്പണർമാരായ മാർട്ടിൻ ഗപ്റ്റിൽ 73*(51) കോളിൻ മൺറോ 58(47) എന്നിവർ ടി 20 ശൈലിയിൽ അക്രമിച്ച് കളിച്ചപ്പോൾ ലക്ഷ്യത്തിലേക്ക് വേണ്ടി വന്നത് വെറും 16.1 ഓവർ മാത്രം. ലങ്കൻ നിരയിൽ നായകൻ കരുണരത്‌നെ അഞ്ച് ബൗളർമാരെ മാറി മാറി ഉപയോഗിച്ചെങ്കിലും എല്ലാവരും കണക്കിന് തല്ല് വാങ്ങി. 51 പന്തുകൾ നേരിട്ട ഗപ്റ്റിൽ എട്ട് ഫോറും രണ്ട് സിക്‌സും പറത്തിയപ്പോൾ കോളിൻ മൺറോ ആറ് ഫോറും ഒരു സിക്‌സും പറത്തി. മൂന്ന് ശ്രീലങ്കൻ മുൻനിര വിക്കറ്റുകൾ വീഴ്‌ത്തിയ മാറ്റ് ഹെന്റിയാണ് കളിയിലെ കേമൻ.

ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ വെറും 136 റൺസിനാണ് ലങ്ക പുറത്തായത്. മൂന്ന് പേർ മാത്രം ഇരട്ടയക്കം കടന്ന ലങ്കൻ സ്‌കോർബോർഡിൽ ഓപ്പണറായി എത്തി അർധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന നായകൻ ദിമുത് കരുണരത്ന 52*(84) മാത്രമാണ് പിടിച്ച് നിന്നത്. വിക്കറ്റ് കീപ്പർ കുശാൽ പെരേര 29(24) തിസാര പെരേര 27(23) എന്നിവർ മാത്രമാണ് ഇരട്ടയക്കം കടന്നത്. മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ മാറ്റ് ഹെന്റിയും ലോക്കി ഫെർഗൂസണും ചേർന്നാണ് ലങ്കൻ നിരയെ എറിഞ്ഞിട്ടത്. ട്രെൻഡ് ബോൾട്ട്, ജെയിംസ് നീഷം, മിച്ചൽ സാന്റ്നർ, കോളിൻ ഡി ഗ്രാൻഡ്ഹോം എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

കാർഡിഫിലെ സോഫിയ ഗാർഡൻസിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ കിവീസ് നായകൻ കെയിൻ വില്യംസൺ ലങ്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.സ്‌കോർ 4ൽ നിൽക്കെ ഓപ്പണർ ലഹിരു തിരിമാനെ പുറത്തായി. മാറ്റ് ഹെന്റിയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. പിന്നീടെത്തിയ കുസാൽ പെരേര കരുണരത്ന എന്നിവർ ചേർന്ന് സ്‌കോർ 46 വരെ എത്തിച്ചപ്പോഴാണ് പെരേരയും ഹെന്റിക്ക് വിക്കറ്റ് നൽകി മടങ്ങിയത്. ഇതിന് പിന്നാലെ കുസാൽ മെൻഡീസ് 0(1) ധനഞ്ജയ ഡി സിൽവ 4(13) മുൻ നായകൻ ആഞ്ജലോ മാത്യൂസ് 0(9), ജീവൻ മെൻഡിസ് 1(4), ഇസുരു ഉഡാന 0(3) സുരാംഗ ലക്മൽ 7(13)ലസിത് മാലിംഗ 1(2)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP