Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വന്നവരെയെല്ലാം ഓടിച്ചിട്ടടിച്ചു,പാക്കിസ്ഥാനെ ചവിട്ടിയരച്ച് ഇംഗ്ലണ്ട്; 359 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നത് 31 പന്ത് ബാക്കിനിൽക്കെ; സെഞ്ച്വറി നേടിയ ജോണി ബെയർ‌സ്റ്റോ കളിയെ താരം

വന്നവരെയെല്ലാം ഓടിച്ചിട്ടടിച്ചു,പാക്കിസ്ഥാനെ ചവിട്ടിയരച്ച് ഇംഗ്ലണ്ട്; 359 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നത് 31 പന്ത് ബാക്കിനിൽക്കെ; സെഞ്ച്വറി നേടിയ ജോണി ബെയർ‌സ്റ്റോ കളിയെ താരം

മറുനാടൻ ഡെസ്‌ക്‌

 ബ്രിസ്റ്റൾ:മൂന്നാം ഏകദിനത്തിൽ പാക്കിസ്ഥാനെ ചവിട്ടിയരച്ച് ഇംഗ്ലണ്ടിന്റെ വമ്പൻ വിജയം. പാക്കിസ്ഥാൻ മുന്നോട്ടുവെച്ച 359 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം 31 പന്ത് ബാക്കിനിൽക്കെ ഇംഗ്ലണ്ട് മറികടന്നു. ബാറ്റിംഗിന് എത്തിയവരെല്ലാം പാക്കിസ്ഥാൻ ബൗളർമാരെ തച്ചുതകർക്കുന്നതാണ് കണ്ടത്.93 പന്തിൽ 15 ഫോറും അഞ്ചു സിക്സും സഹിതം 128 റൺസ് അടിച്ച ബെയർസ്റ്റോവും 55 പന്തിൽ എട്ടു ഫോറും നാല് സിക്സുമടക്കം 76 റൺസ് നേടിയ ജേസൺ റോയിയുമാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. ഇംഗ്ലണ്ടിന്റെ രണ്ടാമാത്തെ ഉയർന്ന പിന്തുടരൽ വിജയമാണിത്.

നേരത്തെ ആദ്യം ബാറ്റുചെയ്ത പാക്കിസ്ഥാൻ സെഞ്ചുറി നേടിയ ഓപ്പണർ ഇമാമുൽ ഹഖിന്റെ മികവിലാണ് കൂറ്റൻ സ്‌കോറിലെത്തിയത്. 131 പന്തിൽ 16 ഫോറും ഒരു സിക്സും സഹിതം 151 റൺസാണ് ഇമാമുൽ ഹഖ് അടിച്ചത്. ആസിഫ് അലി 43 പന്തിൽ 52 റൺസ് നേടി. ഹാരിസ് സൊഹൈൽ 41 റൺസ് അടിച്ചു. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് നാല് വിക്കറ്റ് വീഴ്‌ത്തി. 10 ഓവറിൽ 67 റൺസ് വഴങ്ങിയായിരുന്നു വോക്സിന്റെ പ്രകടനം.

ഓപ്പണിങ് വിക്കറ്റിൽ തന്നെ ഇംഗ്ലണ്ട് നിലയുറപ്പിച്ചു. ബെയർസ്റ്റോവും റോയിയും ചേർന്ന് 159 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. പിന്നാലെ ജോ റൂട്ടും ബെൻ സ്റ്റോക്ക്സും തങ്ങളുടെ റോളുകൾ ഭംഗിയാക്കി. റൂട്ട് 36 പന്തിൽ 43 റൺസും സ്റ്റോക്ക്സ് 38 പന്തിൽ 37 റൺസും നേടി. പിന്നീട് മോയിൻ അലിയും ഇയാൻ മോർഗനും ചേർന്ന് ഇംഗ്ലണ്ടിനെ വിജയതീരത്തെത്തിച്ചു. മോയിൻ അലി 36 പന്തിൽ 46 റൺസുമായും മോർഗൻ 12 പന്തിൽ 17 റൺസോടേയും പുറത്താകാതെ നിന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP