Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആളുകൾ മരിച്ച് വീണാലും ഫുട്‌ബോൾ വിട്ടൊരു കളിക്കില്ല ബ്രിട്ടീഷുകാർ;  അടച്ചിട്ട സ്‌റ്റേഡിയങ്ങളിൽ പ്രീമിയർ ലീഗ് മത്സരങ്ങളുമായി മുമ്പോട്ട് പോകാൻ തീരുമാനിച്ചു; ലോക്ക്ഡൗൺ ആയിരിക്കുന്നവർക്ക് ടിവിയിലൂടെ ഫുട്‌ബോൾ വിരുന്ന് നൽകി ആശ്വസിപ്പിക്കാൻ അനുവദിച്ച് സർക്കാരും;  സോഷ്യൽ ഡിസ്റ്റൻസിങ് കാലത്ത് ബ്രിട്ടൻ ഫുട്‌ബോൾ ഭ്രാന്ത് തുടരുമ്പോൾ

ആളുകൾ മരിച്ച് വീണാലും ഫുട്‌ബോൾ വിട്ടൊരു കളിക്കില്ല ബ്രിട്ടീഷുകാർ;  അടച്ചിട്ട സ്‌റ്റേഡിയങ്ങളിൽ പ്രീമിയർ ലീഗ് മത്സരങ്ങളുമായി മുമ്പോട്ട് പോകാൻ തീരുമാനിച്ചു; ലോക്ക്ഡൗൺ ആയിരിക്കുന്നവർക്ക് ടിവിയിലൂടെ ഫുട്‌ബോൾ വിരുന്ന് നൽകി ആശ്വസിപ്പിക്കാൻ അനുവദിച്ച് സർക്കാരും;  സോഷ്യൽ ഡിസ്റ്റൻസിങ് കാലത്ത് ബ്രിട്ടൻ ഫുട്‌ബോൾ ഭ്രാന്ത് തുടരുമ്പോൾ

സ്വന്തം ലേഖകൻ

യുകെയിൽ  22,000ത്തിൽ അധികം പേർക്ക് കൊറോണ ബാധിക്കുകയും 1408 പേർ മരിക്കുകയും ചെയ്ത സാഹര്യത്തിലും ബ്രിട്ടീഷുകാർ ഫുട്‌ബോൾ വിട്ടൊരു കളിക്കുമില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്.ഇതിന്റെ ഭാഗമായിട്ടാണ് അടച്ചിട്ട സ്‌റ്റേഡിയങ്ങളിൽ പ്രീമിയർ ലീഗ് മത്സരങ്ങളുമായി മുമ്പോട്ട് പോകാൻ ആലോചന നടക്കുന്നത്. ലോക്ക്ഡൗൺ ആയിരിക്കുന്നവർക്ക് ടിവിയിലൂടെ ഫുട്‌ബോൾ വിരുന്ന് നൽകി ആശ്വസിപ്പിക്കാൻ അനുവദിച്ച് സർക്കാരും രംഗത്തെത്തിയിട്ടുണ്ട്.  സോഷ്യൽ ഡിസ്റ്റൻസിങ് കാലത്തും ബ്രിട്ടൻ ഫുട്‌ബോൾ ഭ്രാന്ത് തുടരുന്നത് ഇത്തരത്തിലാണ്.

കൊറോണ മാറിയാലും ഇല്ലെങ്കിൽ മെയ്‌ തുടക്കത്തോടെയായിരിക്കും അടച്ചിട്ട സ്‌റ്റേഡിയങ്ങൡ ഇത്തരത്തിൽ പ്രീമിയർ ലീഗ് മത്സങ്ങൾ നടത്തുന്നത്. ജൂലൈ 12ഓടെ ഈ മത്സരങ്ങൾ സമാപിക്കുകയും ചെയ്യും.ഇത് സംബന്ധിച്ച മുന്നൊരുക്കങ്ങൾ പ്രീമിയർ ലീഗ് ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വൻ ടിവി കോൺട്രാക്ട് ഇളവുകൾ അനുവദിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ജൂലൈ 16 ഓടെ കാംപയിൻ പൂർത്തിയാക്കുന്നതാണ്.വെള്ളിയാഴ്ച നടക്കുന്ന 20 ക്ലബുകളുടെ കോൺഫറൻസ് കോളിൽ വച്ച് ഇത് സംബന്ധിച്ച നിർദേശങ്ങൾ വിശദമായി ചർച്ച ചെയ്ത് തീരുമാനങ്ങളെടുക്കുന്നതായിരിക്കും.

എന്നാൽ ഇതിന് ഗവൺമെന്റ്, പബ്ലിക് ഹെൽത്ത് ബോഡികൾ, പിഎഫ്എ എന്നിവയുടെ അംഗീകാരം  നിർബന്ധമാണ്. കൊറോണ വൈറസ് ഷട്ട്ഡൗൺ മൂലം കളി നിർത്തി വച്ചാലുള്ള സാമ്പത്തിക നഷ്ടം, നിയമപരമായ വെല്ലുവിളികൾ തുടങ്ങിയവ ഒഴിവാക്കുന്നതിനുള്ള ഏകവഴിയെന്ന നിലയിൽ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നേരത്തെ നിശ്ചയിച്ച തിയതികളിൽ തന്നെ മത്സരങ്ങൾ നടത്താൻ അനുവാദം നൽകുന്നതായിരിക്കും നല്ലതെന്ന നിലപാടിലാണ് സർക്കാരും പബ്ലിക്ക് ഹെൽത്ത് ബോഡികളുമെന്നാണ് സൂചന. പ്രീമിയർ ലീഗ് പ്രക്ഷേപണം ചെയ്യുന്നതിനായി ബ്രോഡ്കാസ്റ്റർമാർ മൂന്ന് ബില്യൺ പൗണ്ടിന്റെ ഡീലാണ് ഇവർ ഒപ്പ് വച്ചിരിക്കുന്നത്.

ഈ ഡീലിന്റെ കാലാവധി ജൂലൈ 31ന് അവസാനിക്കാനിരിക്കെയാണ് അതുമൂലമുള്ള പ്രശ്‌നങ്ങളൊഴിവാക്കുന്നതിന് പ്രീമിയർ ലീഗ് അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടത്തുന്നതിന് തിരക്കിട്ട ആലോചനകൾ നടക്കുന്നത്. ടിവി കോൺട്രാക്ടുകളിലെ ടേമുകൾ പ്രകാരം ഈ പ്രീമിയർ ലീഗ് സീസൺ അവസാനിപ്പിക്കേണ്ട അവസാന തിയതി ജൂലൈ 16 ആണ്. ഈ തിയതിക്ക് മുമ്പ് ഇപ്രാവശ്യത്തെ സീസൺ തീർക്കാൻ സാധിച്ചിട്ടില്ലെങ്കിൽ  സ്‌കൈ സ്പോർട്സ്, ബിടി സ്‌പോർട്ട്,  ഇന്റർനാഷണൽ റൈറ്റ് ഹോൾഡർമാർ തുടങ്ങിയവർ 762 മില്യൺ പൗണ്ടിന്റെ റിബേറ്റിനായി ആവശ്യപ്പെടുന്ന സാഹചര്യമുണ്ടാകും. ഇതൊഴിവാക്കാനാണ് കളികൾ നേരത്തെ തീരുമാനിച്ച തീയതിക്ക് എങ്ങനെയങ്കിലും നടത്തുന്നതിനുള്ള നീക്കം സജീവമായിരിക്കുന്നത്.

പ്രീമിയർ ലീഗ് മത്സരങ്ങൾ സമയത്തിന് നടത്തുമോയ ഇല്ലയോ എന്ന കാര്യത്തിൽ എത്രയും വേഗം തീരുമാനമെടുക്കണമെന്നാണ് ബ്രോഡ്കാസ്റ്റർമാർ പ്രീമിയർ ലീഗ് സംഘാടകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ അനിശ്ചിതത്വം ഉള്ളതിനാൽ തങ്ങൾക്ക് വൻതോതിൽ സബ്‌സ്‌ക്രൈബർമാരെ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നുവെന്നും അവർ പരിതപിക്കുന്നു. ഇതിനാൽ തങ്ങളുടെ ഷെഡ്യൂളുകൾ എപ്പോഴാണ് നോർമലാക്കാൻ സാധിക്കുകയെന്നും ബ്രോഡ്കാസ്റ്റർമാർ ചോദിക്കുന്നുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ക്ലബ് എക്‌സിക്യൂട്ടീവുകൾ പ്രീമിയൽ ലീഗ് നടത്തുന്നതുമായി ബന്ധപ്പെട്ട അനൗപചാരിക ചർച്ചകൾ നടത്തിയിരുന്നു.ജൂലൈ 12ഓടെ മത്സരങ്ങൾ പൂർത്തിയാക്കാൻ ഇതിൽ ഏറെക്കൂറെ ധാരണയായിട്ടുണ്ടെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP