Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ വീഴ്‌ത്തിയിട്ടും സെമി കാണാതെ പാക്കിസ്ഥാൻ നാട്ടിലേക്ക് മടങ്ങി; 316 റൺസ് പിന്തുടർന്ന ബംഗ്ലാ നിര വീണത് 94 റൺസ് അകലെ; ആറ് വിക്കറ്റ് വീഴ്‌ത്തി തകർപ്പൻ പ്രകടനവുമായി യുവ താരം ഷഹീൻ ഷാ അഫ്രീദി; ഇമാം ഉൾ ഹഖിന് സെഞ്ച്വറി; ടീം തോറ്റിട്ടും ഷക്കീബിന് ലോകകപ്പ് റെക്കോഡ്

അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ വീഴ്‌ത്തിയിട്ടും സെമി കാണാതെ പാക്കിസ്ഥാൻ നാട്ടിലേക്ക് മടങ്ങി; 316 റൺസ് പിന്തുടർന്ന ബംഗ്ലാ നിര വീണത് 94 റൺസ് അകലെ; ആറ് വിക്കറ്റ് വീഴ്‌ത്തി തകർപ്പൻ പ്രകടനവുമായി യുവ താരം ഷഹീൻ ഷാ അഫ്രീദി; ഇമാം ഉൾ ഹഖിന് സെഞ്ച്വറി; ടീം തോറ്റിട്ടും ഷക്കീബിന് ലോകകപ്പ് റെക്കോഡ്

വേൾഡ്കപ്പ് ഡെസ്‌ക്‌

ലണ്ടൻ: അവസാന മത്സരത്തിൽ വിജയിച്ചിട്ടും സെമി കാണാതെ പാക്കിസ്ഥാൻ ലോകകപ്പിൽ നിന്ന് പുറത്ത്. ലോഡ്‌സിൽ നടന്ന മത്സരത്തിൽ 94 റൺസിനാണ് പാക്ക് വിജയം. ആറ് വിക്കറ്റ് വീഴ്‌ത്തിയ 19കാരൻ ഫാസ്റ്റ് ബൗളർ ഷഹീൻ ്ഫ്രീദിയാണ് ബംഗ്ലാ ബാറ്റിങ് നിരയെ തകർത്തത്.316 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 44.1 ഓവറിൽ 221 റൺസിന് ഓൾഔട്ടായി. 9.1 ഓവറിൽ വെറും 35 റൺസ് മാത്രം വഴങ്ങിയാണ് ഷഹീൻ ആറ് വിക്കറ്റ് വീഴ്‌ത്തിയത്.64 റൺസെടുത്ത ഷാക്കിബ് അൽ ഹസനു മാത്രമാണ് പിടിച്ചുനിൽക്കാനായത്.

ആയി. ഒരു ലോകകപ്പ് എഡിഷനിൽ 600 റൺസും 10 വിക്കറ്റും നേടുന്ന ആദ്യ താരമെന്ന റെക്കോഡും മുൻ ബംഗ്ലാ നായകൻ സ്വന്തമാക്കി. സച്ചിൻ തെണ്ടുൽക്കറും മാത്യു ഹെയ്ഡനും മാത്രമാണ് ഇതിനുമുൻപ് ഒരു ലോകകപ്പിൽ 600 രൺസിന് മുകളിൽ സ്‌കോർ ചെയ്തിട്ടുള്ളത്.ബാറ്റിങ്ങിൽ മാത്രമല്ല ബൗളിങ്ങിലും ഷാക്കിബ് തിളങ്ങി. 11 വിക്കറ്റുകളാണ് ഇതുവരെയുള്ള സമ്പാദ്യം.

വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് ബാറ്റിങ് നിരയിൽ ഷക്കീബ് മാത്രമാണ് അർധ ശതകം നേടിയത്. തമീം ഇഖ്ബാൽ (8), സൗമ്യ സർക്കാർ (22), ഷാക്കിബ് അൽ ഹസൻ (64), മുഷ്ഫിഖുർ റഹീം (16), ലിറ്റൺ ദാസ് (32), മഹ്മദുള്ള (29), മൊസാദക് ഹുസൈൻ (16), മുഹമ്മദ് സൈഫുദ്ദീൻ (0) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്മാരുടെ സ്‌കോർ. ആറ് വിക്കറ്റ് വീഴ്‌ത്തിയ ഷഹീൻ അഫ്രീദിക്ക് പുറമെ ഷദാബ് ഖാൻ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ മുഹമ്മദ് ആമിർ വഹാബ് റിയാസ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി. ഷഹീൻ തന്നെയാണ് കളിയിലെ താരം

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 315 റൺസെടുത്തു. ഇതോടെ പാക്കിസ്ഥാന്റെ സെമി പ്രതീക്ഷകൾ അവസാനിച്ചു. ന്യൂസിലാൻഡിനെ മറികടന്ന് സെമിയിൽ എത്തണമെങ്കിൽ ബംഗ്ലാദേശിനെ 7 റൺസിന് ഓൾ ഔട്ടാക്കണമായിരുന്നു പാക്കിസ്ഥാന് .സെഞ്ച്വറി നേടിയഓപ്പണർ ഇമാം ഉൾ ഹഖിന്റെ 100(100), ബാബർ അസം 96(98) എന്നിവരുടെ ഇന്നിങ്‌സുകളാാണ് പാക്കിസ്ഥാന് മികച്ച സ്‌കോർ സമ്മാനിച്ചത്. സെഞ്ചുറി തികച്ചതിനു പിന്നാലെ ഇമാം ഹിറ്റ്‌വിക്കറ്റാകുകയായിരുന്നു.

ആദ്യ വിക്കറ്റിൽ 23 റൺസസ് ചേർത്ത ഫഖർ സമാൻ13 (31) ഇമാം സഖ്യം പിരിഞ്ഞപ്പോളാണ് ബാബർ ക്രീസിലെത്തിയത്.ിച്ച ഇമാം ഉൾ ഹഖ് - ബാബർ അസം സഖ്യം രണ്ടാം വിക്കറ്റിൽ 157 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. സെഞ്ചുറിയിലേക്കു കുതിച്ച ബാബർ (96) സെയ്ഫുദ്ദീന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു.

മുഹമ്മദ് ഹഫീസ് 27(25), ഹാരിസ് സൊഹൈൽ 6(6)എന്നിവർക്കും കാര്യമായ സംഭവന നൽകാനായില്ല. പന്ത് കൈക്ക് കൊണ്ട പാക് ക്യാപ്റ്റൻ സർഫറാസ് റിട്ടയേർഡ് ഹർട്ടായി. ഇമാദ് വസീം 43 റൺസെടുത്ത് പുറത്തായി. ബംഗ്ലാദേശിനായി മുസ്തഫിസുർ റഹ്മാൻ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി. ഏകദിനത്തിൽ മുസ്തഫിസുർ 100 വിക്കറ്റുകൾ തികയ്ക്കുകയും ചെയ്തു. മുഹമ്മദ് സൈഫുദ്ദീൻ മൂന്നു വിക്കറ്റ് വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP