Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്തിനും ഏതിനും മലയാളിക്ക് വേണ്ടത് ഇതരസംസ്ഥാന തൊഴിലാളികൾ! സ്‌കൂൾ ഗെയിംസിൽ മെഡൽ പട്ടികയിൽ പിടിക്കാൻ സ്‌കൂളുകൾ ഇപ്പോൾ ആശ്രയിക്കുന്നതും വടക്ക് കിഴക്കൻ സംസ്ഥാനത്തു നിന്നുള്ള ഇറക്കുമതി താരങ്ങളെ; ബോൺ ടെസ്റ്റ് നടത്താതേയും മറ്റും സ്‌കൂളുകളുടെ താൽപ്പര്യങ്ങൾക്കൊപ്പം നിന്ന് പൊതു വിദ്യാഭ്യാസ വകുപ്പും; സബ് ജൂനിയറിൽ നിറയുന്നത് മണിപ്പൂരി താരങ്ങളുടെ സാന്നിധ്യം; കേരളത്തിന്റെ കായിക ഭാവിയെ തകർത്തെറിഞ്ഞ് സ്‌കൂൾ മീറ്റിൽ ഇറക്കുമതി താരങ്ങൾ നിറയുമ്പോൾ

എന്തിനും ഏതിനും മലയാളിക്ക് വേണ്ടത് ഇതരസംസ്ഥാന തൊഴിലാളികൾ! സ്‌കൂൾ ഗെയിംസിൽ മെഡൽ പട്ടികയിൽ പിടിക്കാൻ സ്‌കൂളുകൾ ഇപ്പോൾ ആശ്രയിക്കുന്നതും വടക്ക് കിഴക്കൻ സംസ്ഥാനത്തു നിന്നുള്ള ഇറക്കുമതി താരങ്ങളെ; ബോൺ ടെസ്റ്റ് നടത്താതേയും മറ്റും സ്‌കൂളുകളുടെ താൽപ്പര്യങ്ങൾക്കൊപ്പം നിന്ന് പൊതു വിദ്യാഭ്യാസ വകുപ്പും; സബ് ജൂനിയറിൽ നിറയുന്നത് മണിപ്പൂരി താരങ്ങളുടെ സാന്നിധ്യം; കേരളത്തിന്റെ കായിക ഭാവിയെ തകർത്തെറിഞ്ഞ് സ്‌കൂൾ മീറ്റിൽ ഇറക്കുമതി താരങ്ങൾ നിറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: എങ്ങനേയും കിരീടം നേടണം. അതിന് എന്ത് ചെയ്യും. പ്രായം കുറച്ച സർട്ടിഫിക്കറ്റുമായി ചേട്ടന്മാരെ ഇറക്കി സ്‌കൂൾ കിരീടം നേടിയവർ. ജില്ലയിൽ കരുത്ത് കാട്ടാൻ അന്യ ജില്ലകളിലെ മിടുമിടുക്കന്മാരെ ചാക്കിട്ട് പടിക്കുന്ന തന്ത്രം. അങ്ങനെ പലതും സ്‌കൂൾ ഗെയിംസുകളിൽ ചർച്ചയായി. മരുന്നടിക്കെതിരെ ജാഗരൂരായി സംഘാടകരെത്തിയതും നിർണ്ണായകമായി. ഇത്തരം തട്ടിപ്പുകൾ നടക്കാതെ വന്നപ്പോൾ പുതിയ തന്ത്രം. ഇതരസംസ്ഥാനങ്ങളിൽ നിന്ന് മസിൽ പവറുള്ള താരങ്ങളെ എത്തിച്ച് നേട്ടമുണ്ടാക്കുകയാണ് സ്‌കൂളുകൾ.

ഇതരസംസ്ഥാന കുട്ടികളെ കച്ചവടത്തിനു വേണ്ടി സ്‌കൂളുകൾ കൊണ്ടുവന്ന് രണ്ടോ മൂന്നോ വർഷം റിസൽറ്റ് ഉണ്ടാക്കി സംസ്ഥാന മീറ്റിൽ മെഡൽ നേടിക്കാണിച്ച് സ്‌കൂൽന് പേരുണ്ടാക്കിയെടുക്കുകയാണ്. പിന്നീട് ഈ കുട്ടികൾ എവിടെയാണെന്നു പോലും കാണാൻ കിട്ടില്ല. അത് കേരളത്തിലെ നമ്മുടെ പാവപ്പെട്ട കുട്ടികളോട് ചെയ്യുന്ന ക്രൂരതയാണ്. ഇത്തവണ തന്നെ സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ 100 മീറ്റർ, 600 മീറ്റർ, 80 മീറ്റർ ഹർഡിൽസ്, ലോങ് ജമ്പ് ഈ നാല് ഇനങ്ങളിലും സ്വർണം നേടിയത് മണിപ്പൂരി കുട്ടികളാണ്. കേരളത്തിലെ കുട്ടികളുടെ അവസരമാണ് ഇത്തരത്തിൽ നഷ്ടമാകുന്നത്.

മറ്റു സംസ്ഥാനങ്ങളിലാണെങ്കിൽ അവിടെ പുറത്തുനിന്നുള്ള ഒരു താരത്തിന് മത്സരിക്കണമെങ്കിൽ മൂന്നു വർഷം ആ സംസ്ഥാനത്ത് സ്ഥിരമായി താമസിക്കുന്നു എന്നതിന്റെ തെളിവായ ഡൊമിസിൽ സർട്ടിഫിക്കറ്റ് (റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ്) സമർപ്പിക്കേണ്ടതായിട്ടുണ്ട്. കേരളത്തിലല്ലാതെ മറ്റ് ഏത് സംസ്ഥാനത്തായാലും ഇത് വേണം. ഈ പശ്ചാത്തലത്തെ സമർത്ഥമായി ഉപയോഗിച്ച് മണിപ്പൂർ അടക്കമുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് കുട്ടികളെ എത്തിക്കുകയാണ് സ്‌കൂളുകൾ. വമ്പൻ ഓഫർ നൽകി ജോലി നൽകും പോലെയാണ് ഇതരസംസ്ഥാന കുട്ടികളെ കേരളത്തിൽ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ അവരെ വെല്ലാൻ മലയാളി കുട്ടികൾക്ക് പലപ്പോഴും കഴിയാതെ പോകുന്നു.

പിടി ഉഷയും എംഡി വൽസമ്മയും ഷൈനി വിൽസണും അഞ്ജു ബോബി ജോർജും ബോബി അലോഷ്യസും ബീനാ മോളുമെല്ലാം സ്‌കൂൾ ഗെയിംസുകൾ രാജ്യത്തിന് നൽകിയ അത്‌ലറ്റുകളാണ്. ഇത്തരക്കാരെ വാർത്തെടുക്കുന്നതിന് പകരം എങ്ങനേയും കപ്പടിക്കുകയെന്ന നിലയിലേക്ക് കാര്യങ്ങൾ ചുരുങ്ങിയതിന് തെളിവാണ് സംസ്ഥാന സ്‌കൂൾ കായിക മേളയിലെ ഇതരസംസ്ഥാന കായികതാരങ്ങളുടെ സാന്നിധ്യം. പൊതു വിദ്യാഭ്യാസ വകുപ്പും ചട്ടങ്ങളിൽ മാറ്റം വരുത്തി ഈ ദുഷ് പ്രവണതയെ മാറ്റുന്നില്ല. സ്‌കൂൾ മാനേജ്‌മെന്റെ മാഫിയയയുടെ താളത്തിനൊപ്പം തുള്ളി കേരളത്തിലെ സ്‌കൂൾ ഗെയിംസ് മണിപ്പൂരിന്റേതാണോ എന്ന് ഒറ്റനോട്ടത്തിൽ തോന്നുവിധമാക്കുകയാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ കായിക മിടുക്കർ പറയുന്നത് ഇങ്ങനെയാണ്- ''ഞങ്ങൾ പോയിട്ട് കാര്യമില്ല സാറെ, അവിടെ മണിപ്പൂരി കുട്ടികളുണ്ടാകും ഞങ്ങൾക്ക് മെഡലൊന്നും കിട്ടില്ല'',

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളെ കേരളത്തിലെ സ്‌കൂൾ ഗെയിംസിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രവണത വ്യാപകമാണ്. ഇത്തവണ തന്നെ സബ് ജൂനിയർ വിഭാഗത്തിൽ പല ഇനങ്ങളിലും ഒന്നാമതെത്തിയ കുട്ടികൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. അതായത് മണിപ്പൂർ പോലെയുള്ള വടക്കു കിഴക്കൻ സൈഡിൽ നിന്നുള്ളവർ. കേരളത്തിൽ കഴിഞ്ഞ പത്തു വർഷത്തിനിടെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികൾ വന്ന് മത്സരിക്കുന്ന പ്രവണത കണ്ടുവരുന്നത്. സബ് ജൂനിയർ വിഭാഗത്തിലാണ് ഇത്തരക്കാർ അധികവും മത്സരിക്കുന്നത്. പ്രായം തെളിയിക്കുന്നതിന് അവരുടെ നാട്ടിൽ നിന്ന് അവർ കൊണ്ടുവരുന്ന രേഖകൾ മാത്രം വച്ചാണ് ഇവിടെ അവരെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നത്. ഇത്തരക്കാരുടെ പ്രായം പരിശോധിക്കാനോ മറ്റോ ഇവിടെ യാതൊരു സംവിധാനങ്ങളുമില്ല.

പങ്കെടുക്കുന്നതിനു മുമ്പ് ഇവരെ ഒരു ഡോക്ടറുടെ മുന്നിൽവെച്ച് പ്രായ പരിശോധന അതായത് ബോൺ ടെസ്റ്റ് അടക്കമുള്ള പരിശോധനകൾ നടത്തണമെന്നാണ് ഉയരുന്ന അഭിപ്രായം. മൂന്നു വർഷമായി ഇവിടെ താമസിക്കുന്നവരോ പഠിക്കുന്നവരോ ആണെങ്കിൽ അവരെ പങ്കെടുപ്പിച്ചോട്ടെയെന്നും അഭിപ്രായമുണ്ട്. അല്ലാത്ത പക്ഷം ഇത്തരത്തിൽ കുട്ടികളെ വടക്കു കിഴക്കൻ സൈഡിൽ നിന്നും ഇറക്കുമതി ചെയ്യുന്നത് ഒരു കച്ചവടമെന്ന രീതിയിലാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇതു കാരണം മെഡൽ പ്രതീക്ഷിച്ചുവരുന്ന മലയാളി കുട്ടികൾ പിന്തള്ളപ്പെടുകയും പിന്നീട് അവർക്ക് സ്പോർട്സ് തന്നെ മടുത്ത് പോകുകയും ചെയ്യും.

അന്യ സംസ്ഥാനങ്ങളിലെ കുട്ടികൾ ഇവിടെ വന്ന് വിജയിക്കുന്നതോടെ നമ്മുടെ നാട്ടിലെ കുട്ടികൾക്ക് മുന്നോട്ടുവരാനുള്ള വഴി തന്നെ അടഞ്ഞു പോകുകയാണ്. സബ് ജൂനിയർ, ജൂനിയർ വിഭാഗത്തിൽ പെർഫോം ചെയ്തു വന്നാലേ പിന്നീട് സീനിയർ കാറ്റഗറിയിൽ നമുക്ക് അവരെ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കൂ. തൃശൂർ ഇരിങ്ങാലക്കുട എൻഎച്ച്എസ്എസിലെ വിദ്യാർത്ഥിയും മണിപ്പൂരി താരവുമായ വാങ് മയൂം മുഖ്റം ട്രിപ്പിൾ സ്വർണം നേടി എന്നതാണ് കായിക മേളയുടെ ഹൈലൈറ്റ്. സബ് ജൂനിയർ 100 മീറ്റർ ഓട്ടത്തിലും ലോങ് ജമ്പിലും സ്വർണം നേടിയിരുന്ന മുഖ്റം മൂന്നാം ദിനം 80 മീറ്റർ ഹർഡിൽസിലും ഒന്നാമതെത്തി. ഇതോടെ ഈ മീറ്റിലെ ആദ്യ ട്രിപ്പിളിന് അവകാശിയായി ഈ മണിപ്പൂരി താരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP