Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒന്നരമാസത്തെ കഷ്ടപ്പാട് ! വിജയരഹസ്യം വെളിപ്പെടുത്തി ഇംഗ്ലീഷ് മണ്ണിൽ നിറഞ്ഞാടിയ ലോകത്തെ ഒന്നാം നമ്പർ ഓൾറൗണ്ടർ; ലോകകപ്പ് എഡിഷനിൽ 600 റൺസും 10 വിക്കറ്റും നേടുന്ന ആദ്യ താരമെന്ന റെക്കോഡും ഈ ലോകോത്തര താരത്തിന് സ്വന്തം; സച്ചിനും ഹെയ്ഡനും പിന്നാലെ 600 റൺസടിക്കുന്ന മൂന്നാമനെന്ന റെക്കോർഡും സ്വന്തം പേരിൽ കുറിച്ചു ഷക്കീബ് അൽ ഹസൻ

ഒന്നരമാസത്തെ കഷ്ടപ്പാട് ! വിജയരഹസ്യം വെളിപ്പെടുത്തി ഇംഗ്ലീഷ് മണ്ണിൽ നിറഞ്ഞാടിയ ലോകത്തെ ഒന്നാം നമ്പർ ഓൾറൗണ്ടർ; ലോകകപ്പ് എഡിഷനിൽ 600 റൺസും 10 വിക്കറ്റും നേടുന്ന ആദ്യ താരമെന്ന റെക്കോഡും ഈ ലോകോത്തര താരത്തിന് സ്വന്തം; സച്ചിനും ഹെയ്ഡനും പിന്നാലെ 600 റൺസടിക്കുന്ന മൂന്നാമനെന്ന റെക്കോർഡും സ്വന്തം പേരിൽ കുറിച്ചു ഷക്കീബ് അൽ ഹസൻ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ:ഈ ലോകകപ്പിന്റെ താരമാരെന്ന് വിശേഷിക്കാൻ ഒരുപാടുപേരുണ്ടെങ്കിലും അതിൽ ഒരുപടി മുന്നിട്ട് നിൽക്കുന്ന താരം ഒന്നേയുള്ളു. അത് വേറാരുമല്ല ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസൻ തന്നെ. താൻ എന്തുകൊണ്ട് ലോകത്തെ ഒന്നാം നമ്പർ ഓൾ റൗണ്ടറായി എന്ന് വിളിച്ചോതുന്ന മിന്നൽ പ്രകടനമായിരുന്നു ഷാക്കിബിന്റെ ഭാഗത്ത് നിന്നുണ്ടായത്. അതിൽ പല ചരിത്രങ്ങളും രചിക്കപ്പെട്ടു പലതും വഴിമാറി.

വെള്ളിയാഴ്ച പാക്കിസ്ഥാനെതിരേ നടന്ന മത്സരത്തിൽ അർധ സെഞ്ചുറി തികച്ചതോടെ ഷാക്കിബിന്റെ ലോകകപ്പിലെ റൺനേട്ടം 606 ആയി. ഒരു ലോകകപ്പ് എഡിഷനിൽ 600 റൺസും 10 വിക്കറ്റും നേടുന്ന ആദ്യ താരമെന്ന റെക്കോഡും ഷാക്കിബ് സ്വന്തം പേരിലാക്കി. ഒരു ലോകകപ്പിൽ 600 റൺസ് പിന്നിടുന്ന മൂന്നാമത്തെ മാത്രം താരമാണ് ഷാക്കിബ്. സച്ചിൻ തെണ്ടുൽക്കറും മാത്യു ഹെയ്ഡനും മാത്രമാണ് ഇതിനുമുൻപ് ഈ നേട്ടം സ്വന്തമാക്കിയവർ.

ഈ ലോകകപ്പിൽ കളിച്ച എട്ടു മത്സരങ്ങളിൽ നിന്ന് രണ്ടു സെഞ്ചുറിയും അഞ്ച് അർധ സെഞ്ചുറിയും ഉൾപ്പെടെ 606 റൺസ് ഷാക്കിബ് നേടിയിട്ടുണ്ട്. 86.57 റൺസാണ് ശരാശരി. 96.03 സ്ട്രൈക്ക് റേറ്റിലാണ് ബംഗ്ലാ താരം ഈ റൺസടിച്ചുകൂട്ടിയത്. ബാറ്റിങ്ങിൽ മാത്രമല്ല ബൗളിങ്ങിലും ഷാക്കിബ് തിളങ്ങി. 11 വിക്കറ്റുകളാണ് ഇതുവരെയുള്ള സമ്പാദ്യം.

ലോകകപ്പ് മത്സരങ്ങൾക്കായി ഒന്നരമാസം കഷ്ടപ്പെട്ട് ശാരീരികക്ഷമത വർധിപ്പിച്ചതാണ് വിജയത്തിന്റെ പ്രധാന കാരണമെന്നാണ് ഷക്കിബ് പറയുന്നത്. ഇംഗ്ലീഷ് മണ്ണിൽ എതിരിട്ട എല്ലാ ടീമിനെതിരെയും ഷക്കിബിന് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നു. മറ്റുപലരും തകർന്നപ്പോഴും ഷക്കീബിന്റെ ഒറ്റയാൾ പോരാട്ടം കടുവകൾക്ക് തുണയാകുന്നതും കണ്ടു . ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ 66 റൺസാണ് ഷാക്കിബ് കുറിച്ചത്.

അഫ്ഗാനിസ്ഥാനെതിരെ 51 റൺസും 29 റൺസിന് 5 വിക്കറ്റും വീഴ്‌ത്തി അവിസ്മരണമായി പ്രകടനം കാഴ്ചവച്ചു. ഈ ലോകകപ്പിൽ ഇത്രയേറെ തിളങ്ങുന്നതെങ്ങനെ എന്ന ചോദ്യത്തിന് ഷാക്കിബിന് ഒറ്റ മറുപടിയെയുള്ളൂ. ഠിനാധ്വാനം. ലോകകപ്പിന് മുമ്പ് ഒന്നരമാസത്തെ കഷടപ്പാടിലൂടെ കൂടുതൽ ശാരീരികക്ഷമത കൈവരിച്ചതാണ് വിജയത്തിലേക്ക് വഴികാട്ടിയത്.ദക്ഷിണാഫ്രിക്കെതിരായ തുടക്കം നൽകിയ ആത്മവിശ്വാസം ചെറുതല്ലെന്നും ഷാക്കിബ് സാക്ഷ്യപ്പെടുത്തുന്നു.മത്സരം നന്നായി ആസ്വദിച്ചാൽ ജയം വഴിയേ എത്തുമെന്ന് ഷാക്കിബ് പറയുന്നു. ഏകദിനകരിയറിൽ 6000 റൺസും 200 വിക്കറ്റ് നേട്ടവും ഷാക്കിബിന് സ്വന്തമായത് ഈ ലോകകപ്പിന്റെ മൈതാനത്തായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP