Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഹിന്ദുവായോ ക്രിസ്ത്യനായോ മുസ്‌ലിമായോ അല്ല, മനുഷ്യനായി ചിന്തിക്കൂ: പണക്കാർ ഈ സാഹചര്യം തരണം ചെയ്യുമായിരിക്കും, പാവപ്പെട്ടവർ എന്തുചെയ്യും? കടകൾ കാലിയാവുകയാണ്, മൂന്ന് മാസങ്ങൾക്ക് ശേഷവും നിങ്ങൾ ഇങ്ങനെ ജീവിക്കുമെന്ന് എന്താണ് ഉറപ്പ്? മൃഗങ്ങളെപ്പോലെയല്ല, മനുഷ്യരെപ്പോലെ പെരുമാറൂ; കോവിഡ് 19നെ പ്രതിരോധിക്കാൻ സന്ദേശവുമായി ഷുഹൈബ് അക്തർ

'ഹിന്ദുവായോ ക്രിസ്ത്യനായോ മുസ്‌ലിമായോ അല്ല, മനുഷ്യനായി ചിന്തിക്കൂ: പണക്കാർ ഈ സാഹചര്യം തരണം ചെയ്യുമായിരിക്കും, പാവപ്പെട്ടവർ എന്തുചെയ്യും? കടകൾ കാലിയാവുകയാണ്, മൂന്ന് മാസങ്ങൾക്ക് ശേഷവും നിങ്ങൾ ഇങ്ങനെ ജീവിക്കുമെന്ന് എന്താണ് ഉറപ്പ്? മൃഗങ്ങളെപ്പോലെയല്ല, മനുഷ്യരെപ്പോലെ പെരുമാറൂ; കോവിഡ് 19നെ പ്രതിരോധിക്കാൻ സന്ദേശവുമായി ഷുഹൈബ് അക്തർ

മറുനാടൻ മലയാളി ബ്യൂറോ

ലാഹോർ: ലോകത്തുകൊറോണ വൈറസ് പിടിമുറുക്കിയ സാഹചര്യത്തിൽ രോഗത്തെ തടയാൻ നേതൃത്വങ്ങളിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾ കർശനമായും പാലിക്കണമെന്ന് മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷുഹൈബ് അക്തർ. ഇത്രയും ഗുരുതരമായ സാഹചര്യത്തിലൂടെ കടന്നുപോവുമ്പോൾ മതപരവും സാമ്പത്തികപരവുമായ അതിർവരമ്പുകൾ ഭേദിച്ച് ഏവരും പരസ്പരം സഹായങ്ങൾ ചെയ്യണമെന്നും അക്തർ വ്യക്തമാക്കി.

സ്വന്തം യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അക്തർ ഇക്കാര്യം പറഞ്ഞത്. അധികൃതർ നൽകുന്ന നിർദേശങ്ങൾ ഒരു മടിയും കൂടാതെ പാലിക്കണമെന്നും നാം സ്വയം ഒരു ആഗോള ശക്തിയായി മാറിയും കൊറോണ വൈറസിനെ പ്രതിരോധിക്കണമെന്നും അക്തർ കൂട്ടിച്ചേർത്തു.

നിങ്ങൾ അവശ്യ സാധനങ്ങൾ കൂട്ടിവെക്കുകയാണെങ്കിൽ ദിവസക്കൂലിക്ക് പണിയെടുക്കുന്ന പാവങ്ങളെക്കുറിച്ച് ഓർക്കുക. കടകൾ കാലിയാവുകയാണ്. മൂന്ന് മാസങ്ങൾക്ക് ശേഷവും നിങ്ങൾ ഇങ്ങനെ ജീവിക്കുമെന്ന് എന്താണ് ഉറപ്പ്. ദിവസക്കൂലിക്കാർ അപ്പോൾ തങ്ങളുടെ കുടുംബങ്ങളെ എങ്ങനെ പരിചരിക്കും? ഹിന്ദുവായോ ക്രിസ്ത്യനായോ മുസ്‌ലിമായോ അല്ല, മനുഷ്യനായി ചിന്തിക്കൂ. പരസ്പരം സഹായിക്കൂ.'' അക്തർ പറഞ്ഞു.

''പണക്കാർ ഈ സാഹചര്യം തരണം ചെയ്യുമായിരിക്കും, പാവപ്പെട്ടവർ എന്തുചെയ്യും? പ്രതീക്ഷയർപ്പിക്കുക, മൃഗങ്ങളെപ്പോലെയല്ല, മനുഷ്യരെപ്പോലെ പെരുമാറൂ. പൂഴ്‌ത്തിവെക്കാതെ അത് മറ്റുള്ളവർക്കും കൂടി അവകാശപ്പെട്ടതാണെന്നോർക്കുക. വിഭജിക്കാതെ മനുഷ്യനായി ജീവിക്കുക.'' അക്തർ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP