Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൗത്താഫ്രിക്കയെ അടിച്ച് പരത്തി ബംഗ്ലാദേശ്; മുൻ നായകന്മാരെല്ലാം കരുത്ത് കാട്ടിയപ്പോൾ പടുത്തുയർത്തിയത് 330 റൺസ് എന്ന കൂറ്റൻ സ്‌കോർ; ഷക്കീബ് അൽ ഹസനും മുഷ്ഫിക്വർ റഹീമിനും അർധ സെഞ്ച്വറി; അവസാന ഓവറുകളിൽ മുഹമ്മദുള്ള റിയാദിന്റെ വെടിക്കെട്ട് ബാറ്റിങ്ങും; 2007 ലെ അട്ടിമറി ആവർത്തിക്കുമെന്ന് പ്രതീക്ഷിച്ച് ബംഗ്ലാ ആരാധകരും

സൗത്താഫ്രിക്കയെ അടിച്ച് പരത്തി ബംഗ്ലാദേശ്; മുൻ നായകന്മാരെല്ലാം കരുത്ത് കാട്ടിയപ്പോൾ പടുത്തുയർത്തിയത് 330 റൺസ് എന്ന കൂറ്റൻ സ്‌കോർ; ഷക്കീബ് അൽ ഹസനും മുഷ്ഫിക്വർ റഹീമിനും അർധ സെഞ്ച്വറി; അവസാന ഓവറുകളിൽ മുഹമ്മദുള്ള റിയാദിന്റെ വെടിക്കെട്ട് ബാറ്റിങ്ങും; 2007 ലെ അട്ടിമറി ആവർത്തിക്കുമെന്ന് പ്രതീക്ഷിച്ച് ബംഗ്ലാ ആരാധകരും

വേൾഡ്കപ്പ് ഡെസ്‌ക്

ലണ്ടൻ: ഈ ലോകകപ്പിൽ എല്ലാ ഏഷ്യൻ ടീമുകളും ബാറ്റിങ് തകർച്ചയെ നേരിട്ടപ്പോൾ സൗത്താഫ്രിക്കയ്ക്ക് എതിരെ നെഞ്ച് വിരിച്ച് ബംഗ്ലാദേശ്. ശക്തരായ സൗത്താഫ്രിക്കയ്ക്ക് എതിരെ മുന്നൂറിന് മുകളിൽ സ്‌കോർ ചെയ്താണ് ബംഗ്ലാ കടുവകൾ കരുത്ത് കാട്ടിയത്. മുൻ നായകന്മാരെല്ലാം ബാറ്റ് കൊണ്ട് കരുത്ത് കാട്ടിയപ്പോൾ നിശ്ചിത 50 ഓവറിൽ ബംഗ്ലാദേശ് നേടിയത് ആറ് വിക്കറ്റ് നഷ്ടത്തിൽ 330 റൺസ് എന്ന കൂറ്റൻ സ്‌കോർ. അർധ സെഞ്ച്വറികൾ നേടിയ ഷക്കീബ് അൽ ഹസൻ 75(84), മുഷ്ഫിക്വർ റഹീം 78(80) എന്നിവർ മൂന്നാം വിക്കറ്റിൽ നേടിയ 142 റൺസ് കൂട്ടുകെട്ടാണ് ബംഗ്ലാദേശിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്.

നേരത്തെ ടോസ് നേടിയ സൗത്താഫ്രിക്കൻനായകൻ ഫാഫ് ഡുപ്ലെസിസ് ബംഗ്ലാദേശിനെ ബാറ്റിങിന് അയക്കുകയായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ തമീം ഇഖ്ബാൽ 16(29) സൗമ്യ സർക്കാർ 42(30) എന്നിവർ ചേർന്ന് മികച്ച തുടക്കം നൽകിയപ്പോൾ ആദ്യ വിക്കറ്റ് വഴാൻ 60 റൺസ് വരെ കാത്തിരിക്കേണ്ടി വന്നു സൗത്താഫ്രിക്കയ്ക്ക്. തമീമിനെ ഡിക്കോക്കിന്റെ കൈയിലെത്തിച്ച ഫെലുക വായോയ്ക്കാണ് ആദ്യ വിക്കറ്റ്. സ്‌കോർ 75ൽ എത്തിയപ്പോൾ മോറിസിന്റെ പന്തിൽ ഡി കോക്കിന് ക്യാച്ച് നൽകി സൗമ്യ സർക്കാരും മടങ്ങി. പിന്നീടാണ് മത്സരത്തിൽ ബംഗ്ലാദേശിന് പിടിമുറക്കാനിടയാക്കിയ കൂട്ടുകെട്ട് പിറന്നത്.

84 പന്തുകൾ നേരിട്ട ഷക്കീബ് എട്ട് ഫോറും ഒരു സിക്‌സും പറത്തിയാണ് 75 റൺസ് നേടിയത് 80 പന്തിൽ 78 റൺസ് നേടിയ റഹിമിന്റെ ബാറ്റിൽ നിന്ന് 8 ബൗണ്ടറികൾ പിറന്നു. ഇരുവരും പുറത്തായത് റൺ നിരക്ക് ഉയർത്താനുള്ള ശ്രമത്തിനിടയിലായിരുന്നു. ഷക്കീബിനെ താഹിർ ബൗൾാക്കിയപ്പോൾ റഹിം ഫെലുക്ക് വായോയുടെ പന്തിൽ വാൻഡർ ഡൂസന് ക്യാച്ച് നൽകി. പിന്നീട് വന്ന മുഹമ്മദ് മിഥുൻ 21(21) മൊസദക്ക് ഹുസൈൻ 26(20) എന്നിവരും മികച്ച രീതിയിൽ ബാറ്റ് ചെയ്തു. എന്നാൽ അവസാന ഓവറുകളിൽ വമ്പനടികളുമായി മികവ് കാട്ടിയ മറ്റൊരു മുൻ നായകൻ മുഹമ്മദുല്ല റിയാദ് 46(33) ആണ് മികച്ച ഫിനിഷ് നൽകിയത്.

പത്ത് ഓവറിൽ 73 റൺസ് വഴങ്ങിയ ക്രിസ് മോറിസ് ാണ് സൗത്താഫ്രിക്കൻ നിരയിൽ പൊതിരെ തല്ല് വാങ്ങിയത്. ലുങ്കി എങ്കിടിക്ക് പരിക്ക് പറ്റിയതും ബൗളിങ്ങിൽ അവർക്ക് തിരിച്ചടിയായി. കാഗിസോ റബാഡ 10 ഓവറിൽ 57 റൺസ് വഴങ്ങി. ക്രിസ് മോറിസ്, അണ്ടീലെ ഫെലുക്‌വായോ,ഇമ്രാൻ താഹിർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. നേരത്തെ ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനോട് തോറ്റ സൗത്താഫ്രിക്കയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്.അഞ്ചാം തീയത് ഇന്ത്യക്ക് എതിരെയാണ് അവരുടെ അടുത്ത മത്സരം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP