Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജീവൻ മരണ പോരാട്ടത്തിൽ സൗത്താഫ്രിക്കയ്ക്ക് മുന്നിൽ കാലിടറി ശ്രീലങ്ക; പ്രോട്ടീസ് വേഗക്കാർക്ക് മുന്നിൽ അടി പതറിയപ്പോൾ 203 റൺസിന് പുറത്ത്; മികച്ച തുടക്കങ്ങൾ കിട്ടിയെങ്കിലും മുതലാക്കാൻ കഴിയാതെ ബാറ്റ്‌സ്മാന്മാർ; മോറിസിനും പ്രിട്ടോറിയസിനും മൂന്ന് വിക്കറ്റ്; സൗത്താഫ്രിക്കയ്ക്ക് ജയിക്കാൻ 204 റൺസ്

ജീവൻ മരണ പോരാട്ടത്തിൽ സൗത്താഫ്രിക്കയ്ക്ക് മുന്നിൽ കാലിടറി ശ്രീലങ്ക; പ്രോട്ടീസ് വേഗക്കാർക്ക് മുന്നിൽ അടി പതറിയപ്പോൾ 203 റൺസിന് പുറത്ത്; മികച്ച തുടക്കങ്ങൾ കിട്ടിയെങ്കിലും മുതലാക്കാൻ കഴിയാതെ ബാറ്റ്‌സ്മാന്മാർ; മോറിസിനും പ്രിട്ടോറിയസിനും മൂന്ന് വിക്കറ്റ്; സൗത്താഫ്രിക്കയ്ക്ക് ജയിക്കാൻ 204 റൺസ്

വേൾഡ്കപ്പ് ഡെസ്‌ക്

ചെസ്റ്റർ ലീ സ്ട്രീറ്റ്: സൗത്താഫ്രിക്കയ്ക്ക് എതിരെ ലോകകപ്പിലെ തങ്ങളുടെ നിർണ്ണായക മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ശ്രീലങ്കയ്ക്ക് 49.3 ഓവറിൽ 203 റൺസ് നേടാനെ കഴിഞ്ഞുള്ളു. സെമി പ്രതീക്ഷകൾ നിലനിർത്തണമെങ്കിൽ ശ്രീലങ്കയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. നിലവിൽ ആറ് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി പട്ടികയിൽ ഏഴാമതാണ് അവർ. ഇംഗ്ലണ്ടിനെ കഴിഞ്ഞ കളിയിൽ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ശ്രീലങ്ക എത്തയത്. എന്നാൽ സൗത്താഫ്രിക്കയുടെ തകർപ്പൻ ബൗളിങ് പ്രകടനത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല.

ശ്രീലങ്കൻ നായകൻ ദിമുത് കരുണരത്‌നെ 0(1) ആണ് ആദ്യം പുറത്തായത്. രണ്ാം വിക്കറ്റിൽ കുശാൽ പെരേര 30(34) അവിഷ്‌ക ഫെർണാൻഡോ 30(29) എന്നിവർ ചേർത്ത 67 റൺസ് കൂ്ട്ടുകെട്ട് മാത്രമാണ് ലങ്കയ്ക്ക് അൽപ്പമെങ്കിലും പ്രതീക്ഷ നൽകിയത്. എന്നാൽ പിന്നീട് ബാറ്റ് കൊണ്ട് പോരാടാൻ ആരും മുന്നോട്ട് വരാതായപ്പോൾ ്ര്രശീലങ്ക തകർന്നു. സൗത്താഫ്രിക്കയ്ക്ക് വേണ്ടി ഡ്വെയിൻ പ്രിട്ടോറിയസ് ക്രിസ് മോറിസ് എന്നിവർ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ കാഗിസോ റബാഡ, രണ്ട് വിക്കറ്റുകളും ഫെക്‌ലുക് വായോ ഡുമിനി എന്നിവർ ഓരോ വിക്കറ്റു വീഴ്‌ത്തി.

കുശാൽ മെൻഡിസ് 23(51) എയ്ഞ്ചലോ മാത്യൂസ് 11(29), ധനഞ്ജയ ഡി സിൽവ 24(41) ജീവൻ മെൻഡിസ് 18(46), തിസാര പെരേര 21(25), ഇസുരു ഉഡാന 17(32) സുരാംഗ ലക്മൽ 5*(7) ലസിത് മലിംഗ 4(2) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്മാരുടെ സ്‌കോർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP