Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ധോണിയുടെ യാത്രകളിൽ അധികവും ഇക്കോണമി ക്ലാസുകളിൽ ടി.വി ജീവനക്കാർക്കൊപ്പം; ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ മഹേന്ദ്രസിങ് ധോണിയുടെ ലാളിത്യത്തെയും എളിമയെയും പുകഴ്‌ത്തി സുനിൽ ഗാവസ്‌കർ

ധോണിയുടെ യാത്രകളിൽ അധികവും ഇക്കോണമി ക്ലാസുകളിൽ ടി.വി ജീവനക്കാർക്കൊപ്പം; ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ മഹേന്ദ്രസിങ് ധോണിയുടെ ലാളിത്യത്തെയും എളിമയെയും പുകഴ്‌ത്തി സുനിൽ ഗാവസ്‌കർ

സ്വന്തം ലേഖകൻ

മുംബൈ: ക്രിക്കറ്റ് പ്രേമികൾ ഏറെ സ്‌നേഹിക്കുന്ന താരമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ മഹേന്ദ്രസിങ് ധോണി. ധോണിയുടെ ലാളിത്യവും എളിമയും നിറഞ്ഞ സ്വഭാവത്തെ പുകഴ്‌ത്തി രംഗത്ത് എത്തിയിരിക്കുകയാണ് സുനിൽ ഗവാസ്‌ക്കർ. ഒരു ദേശീയ മാധ്യമത്തിലെഴുതിയ കോളത്തിലാണ് വിമാന യാത്രയിൽ ഉൾപ്പെടെ ധോണി പുലർത്തുന്ന ലാളിത്യത്തെ ഗാവസ്‌കർ പുകഴ്‌ത്തിയത്.

ടീമിന്റെ ക്യാപ്റ്റന് ബിസിനസ് ക്ലാസ്സിൽ യാത്ര ചെയ്യാൻ അംഗീകാരമുണ്ടെങ്കിലും ഇക്കോണമി ക്ലാസിലായിരുന്നു ധോണിയുടെ യാത്രകളിലേറെയുമെന്നാണ് ഗാവസ്‌കറിന്റെ വെളിപ്പെടുത്തൽ. താരങ്ങൾക്കൊപ്പം മികച്ച സൗകര്യത്തിൽ യാത്ര ചെയ്യുന്നതിനു പകരം മത്സരത്തിന്റെ സംപ്രേഷണ ചുമതലയുള്ള ടിവി ജീവനക്കാർക്കൊപ്പം യാത്ര ചെയ്യാനായിരുന്നു ധോണിക്ക് ഏറെയിഷ്ടമെന്നും ഗാവസ്‌കർ കുറിച്ചു.

'ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കൂടുതൽ മികവു പുലർത്തുന്ന താരങ്ങൾക്ക് വിമാന യാത്രകളിൽ ബിസിനസ് ക്ലാസ് അനുവദിക്കുന്ന രസകരമായ പതിവുണ്ട്. ഇതേ വിമാനത്തിൽ തന്നെയാകും മത്സരത്തിന്റെ സംപ്രേഷണ ചുമതലയുള്ള ചാനൽ ജീവനക്കാരുടെയും യാത്ര. വിമാനത്തിൽ ബിസിനസ് ക്ലാസ് സീറ്റുകളുടെ എണ്ണം പരിമിതമായതിനാൽ ക്യാപ്റ്റന്മാരും പരിശീലകരും ടീം മാനേജർമാരുമൊക്കെയാണ് അതിൽ യാത്ര ചെയ്യുക. മറ്റു താരങ്ങൾക്ക് ഇക്കോമണി ക്ലാസാണെങ്കിലും തൊട്ടു മുൻപുള്ള മത്സരത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങൾക്കുകൂടി ബിസിനസ് ക്ലാസ് യാത്ര അനുവദിക്കുന്നതാണ് ടീമിലെ പതിവ്.'

'പക്ഷേ, മഹേന്ദ്രസിങ് ധോണി ടീമിന്റെ നായകനായിരുന്ന കാലത്തും തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്ന കാലത്തും ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്നില്ല. പകരം ടെലിവിഷൻ ജീവനക്കാർക്കൊപ്പം ഇക്കോമണി ക്ലാസിൽ പോയിരിക്കും. ക്യാമറാമാന്മാരും സൗണ്ട് എൻജിനീയർമാരുമൊക്കെയാണ് അവിടെ ധോണിയുടെ സഹയാത്രികർ' ഗാവസ്‌കർ എഴുതി. ധോണിയുടെ ഈ മാതൃക ഇപ്പോഴത്തെ ക്യാപ്റ്റൻ വിരാട് കോലിയും മിക്കപ്പോഴും പിന്തുടരാറുണ്ടെന്ന് ഗാവസ്‌കർ വെളിപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP