Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരാധന അതിരു കടന്നു; ഇൻഡോറിൽ സുരക്ഷാ വേലി ചാടിക്കടന്ന് കോലിക്ക് അരികിൽ ആരാധകൻ; കാലുപിടിക്കാനെത്തിയ ആരാധകനെ സുരക്ഷാഭടന്മാരിൽ നിന്ന് രക്ഷിച്ച് ക്യാപ്റ്റൻ; കാണാനെത്തിയ ഭിന്നശേഷിക്കാരി ആരാധികയെ ഞെട്ടിച്ചും വിരാടിന്റെ മാസ്റ്റർ സ്‌ട്രോക്ക്; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ആരാധന അതിരു കടന്നു; ഇൻഡോറിൽ സുരക്ഷാ വേലി ചാടിക്കടന്ന് കോലിക്ക് അരികിൽ ആരാധകൻ; കാലുപിടിക്കാനെത്തിയ ആരാധകനെ സുരക്ഷാഭടന്മാരിൽ നിന്ന് രക്ഷിച്ച് ക്യാപ്റ്റൻ; കാണാനെത്തിയ ഭിന്നശേഷിക്കാരി ആരാധികയെ ഞെട്ടിച്ചും വിരാടിന്റെ മാസ്റ്റർ സ്‌ട്രോക്ക്; വീഡിയോ ഏറ്റെടുത്ത് ആരാധകർ

മറുനാടൻ ഡെസ്‌ക്‌

ഇൻഡോർ; കഴിഞ്ഞ ദിവസമാണ് ഇന്ത്യബംഗ്ലാദേശ് മത്സരം കഴിഞ്ഞത്. ഇന്ത്യ ആധികാരികമായി മത്സരത്തിൽ ജയിച്ചിരുന്നു. അതേസമയം കളിയുടെ മൂന്നാം ദിവസത്തിലെ ഒരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. ആവേശം മൂത്ത ആരാധകരിൽ ഒരാൾ ഇൻഡോർ ഹോൽക്കൽ സ്റ്റേഡിയത്തിലെ സുരക്ഷാ വേലി കടന്ന് ഗ്രൗണ്ടിലിറങ്ങി. പിന്നാലെ ഒരു നിമിഷം പോലും വൈകാതെ ടീമിന് അരികിലേക്ക് ഓടുന്നതും ക്യാപ്റ്റൻ കോലിയുടെ കാലുകളിൽ പിടിക്കുന്നതുമാണ് കാണാൻ സാധിക്കുന്നത്. മത്സരത്തിന്റെ മൂന്നാം ദിനമായ ശനിയാഴ്ച ബംഗ്ലാദേശ് ബാറ്റു ചെയ്യുന്നതിനിടെയാണ് സംഭവം. സ്റ്റേഡിയത്തിലെ വലിയ ഇരുമ്പുവേലി ചാടിക്കടന്ന് ആരാധകൻ ഗ്രൗണ്ടിലെത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ ചുരുക്കെഴുത്തായ 'വികെ' എന്ന് പുറത്ത് എഴുതിയാണ് ആരാധകൻ മൈതാനത്തെത്തിയത്. ബംഗ്ലാദേശിനെതിരെ വിക്കറ്റ് നേട്ടം ആഘോഷിക്കുകയായിരുന്ന ഇന്ത്യൻ താരങ്ങളുടെ തൊട്ടടുത്തെത്തിയ ആരാധകൻ, കോലിയുടെ കാലിൽ വീഴാൻ ശ്രമിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്.അപ്പോഴേക്കും സുരക്ഷാ ഉദ്യോഗസ്ഥർ ഓടി മൈതാനത്തെത്തിയിരുന്നു. ആരാധകനെ സ്‌നേഹപൂർവം ചേർത്തുപിടിച്ചാണ് കോലി സുരക്ഷാ ഉദ്യോഗസ്ഥരെ ഏൽപ്പിച്ചത്. ആരാധകനോട് പരുഷമായി പെരുമാറരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥരോട് പ്രത്യേകം അഭ്യർത്ഥിക്കുകയും ചെയ്തു.

അതിനിടെ, ഭിന്നശേഷിക്കാരിയായ ഒരു ആരാധികയ്‌ക്കൊപ്പമുള്ള കോലിയുടെ വിഡിയോയും വൈറലാണ്. ഹോൽക്കർ സ്റ്റേഡിയത്തിൽ ഇന്ത്യൻ താരങ്ങളെ കാത്തിരുന്ന പൂജാ ശർമയെന്ന ഇരുപത്തിനാലുകാരിക്കാണ് കോലിയെ അടുത്തു കാണാൻ ഭാഗ്യമുണ്ടായത്. സ്റ്റേഡിയം അധികൃതരുടെ അനുമതിയോടെയാണ് പൂജ താരങ്ങൾ സ്റ്റേഡിയത്തിലേക്കു പ്രവേശിക്കുന്ന വഴിയിൽ കാത്തിരുന്നത്. കടന്നുപോകുന്ന ഓരോ താരങ്ങളെയും അഭിവാദ്യം ചെയ്ത പൂജയെ ഞെട്ടിച്ച് കോലി നേരെ അടുത്തെത്തി. ഒപ്പമിരുന്ന് ഫോട്ടോയെടുത്ത കോലി, ഓട്ടോഗ്രാഫും നൽകിയാണ് ആരാധികയെ സന്തോഷിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP