Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വന്തം നാട്ടിൽ നടന്നിട്ടും ഇതുവരെ മുഖംതിരിച്ച് നിന്ന ബ്രിട്ടീഷ് മാധ്യമങ്ങൾ ഒടുവിൽ ക്രിക്കറ്റ് വേൾഡ് കപ്പിന്റെ ആവേശത്തിലേക്ക്; ആജന്മശത്രുക്കളായ ഓസ്ട്രേലിയയുടെ പതനം ആഘോഷിച്ച് ബ്രിട്ടീഷ് സോഷ്യൽ മീഡിയയും; ഫൈനൽ മത്സരം സൗജന്യമായി കാണികളെ കാണിക്കാനുറച്ച് ടിവിയും; ആദ്യമായി ഇംഗ്ലണ്ട് കപ്പ് നേടുമെന്ന സ്ഥിതി വന്നതോടെ ഇംഗ്ലണ്ടിലും ക്രിക്കറ്റ് തരംഗം

സ്വന്തം നാട്ടിൽ നടന്നിട്ടും ഇതുവരെ മുഖംതിരിച്ച് നിന്ന ബ്രിട്ടീഷ് മാധ്യമങ്ങൾ ഒടുവിൽ ക്രിക്കറ്റ് വേൾഡ് കപ്പിന്റെ ആവേശത്തിലേക്ക്; ആജന്മശത്രുക്കളായ ഓസ്ട്രേലിയയുടെ പതനം ആഘോഷിച്ച് ബ്രിട്ടീഷ് സോഷ്യൽ മീഡിയയും; ഫൈനൽ മത്സരം സൗജന്യമായി കാണികളെ കാണിക്കാനുറച്ച് ടിവിയും; ആദ്യമായി ഇംഗ്ലണ്ട് കപ്പ് നേടുമെന്ന സ്ഥിതി വന്നതോടെ ഇംഗ്ലണ്ടിലും ക്രിക്കറ്റ് തരംഗം

മറുനാടൻ ഡെസ്‌ക്‌

ബെർമിങ്ഹാം: ലോകകപ്പ് ക്രിക്കറ്റിന്റെ ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരും തങ്ങളുടെ ആജന്മശത്രുക്കളുമായ ഓസ്ട്രേലിയയെ തോൽപിച്ച് ഫൈനൽ പ്രവേശിച്ചത് ഇംഗ്ലണ്ട് വൻ ആവേശത്തോടെയാണ് ആഘോഷിച്ച് കൊണ്ടിരിക്കുന്നത്.ഓസ്ട്രേലിയയുടെ പതനം ആഘോഷിച്ച് ബ്രിട്ടീഷ് സോഷ്യൽ മീഡിയയും സജീവമായിട്ടണ്ട്. ദയനീയമായി പരാജയപ്പെട്ട ഓസ്ട്രേലിയയോട് യാതൊരു സഹതാപവും കാണിക്കാതെ നിരവധി ഇംഗ്ലീഷ് ആരാധകരാണ് സോഷ്യൽ മീഡിയയിലൂടെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ വരുന്ന ഞായറാഴ്ച നടക്കുന്ന ന്യൂസിലൻഡുമായി നടക്കുന്ന ഫൈനൽ മത്സരം സൗജന്യമായി കാണികളെ കാണിക്കാനുറച്ച് ചാനൽ 4 ടെലിവിഷനും തയ്യാറായിട്ടുണ്ട്.

ആദ്യമായി ഇംഗ്ലണ്ട് കപ്പ് നേടുമെന്ന സ്ഥിതി വന്നതോടെ ഇംഗ്ലണ്ടിലും ക്രിക്കറ്റ് തരംഗം വ്യാപിക്കുകയാണ്. ക്രിക്കറ്റ് വേൾഡ് കപ്പ് സ്വന്തം നാട്ടിൽ നടന്നിട്ടും ഇതുവരെ ബ്രിട്ടീഷ് മാധ്യമങ്ങൾ അതിന് വേണ്ടത്ര പ്രചാരണം നൽകാതെ മുഖം തിരിച്ച് നടക്കുകയായിരുന്നു. ഇവിടെ ഇതേ സമയം നടന്നിരുന്ന വിംബിൾഡൺ ടെന്നീസിനോടായിരുന്നു ബ്രിട്ടീഷ് മാധ്യമങ്ങൾ കൂടുതൽ താൽപര്യം പുലർത്തിയിരുന്നത്. പ്രമുഖരെല്ലാം ക്രിക്കറ്റ് ലോകകപ്പിനെ അവഗണിച്ച് വിംബിൾഡൺ കാണാനായിരുന്നു പോയിരുന്നത്. എന്നാൽ നിലവിൽ വിംബിൾഡണിൽ നിന്നും അവസാന ബ്രിട്ടീഷ് താരവും പുറത്തായസമയത്താണ് ഇംഗ്ലണ്ട് ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്. അതിനാൽ ബ്രിട്ടീഷ് മാധ്യമങ്ങളുടെയും കായിക പ്രേമികളുടെയും ശ്രദ്ധ പെട്ടെന്ന് ക്രിക്കറ്റിലേക്ക് തിരിഞ്ഞിരിക്കുന്ന അവസ്ഥയും സംജാതമായിട്ടുണ്ട്.

ലോകകപ്പ് ക്രിക്കറ്റിൽ മൂന്ന് പ്രാവശ്യം റണ്ണർഅപ്പുകളായ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് ട്രോഫി കരസ്ഥമാക്കുന്നതിനുള്ള ഒരു അവസരം കൂടിയാണ് ഞായറാഴ്ചത്തെ ഫൈലിൽ മുന്നിൽ വന്നിരിക്കുന്നത്.ഇന്നലെ നടന്ന മത്സരത്തിൽ 224 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 107 പന്ത് അവശേഷിക്കവെ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.ഈ വിധത്തിൽ 1992 ശേഷം ഇംഗ്ലണ്ട് ആദ്യമായി ഫൈനലിൽ പ്രവേശിച്ചത് ആരാധകർ ഇപ്പോൾ മതിമറന്ന് ആഘോഷിക്കുന്ന അവസ്ഥയാണുള്ളത്. ഇംഗ്ലണ്ട് വിജയത്തിലേക്ക് അടുക്കുന്നുവെന്നറിഞ്ഞപ്പോൾ നിരവധി ഇംഗ്ലീഷ് ആരാധകരാണ് സ്റ്റേഡിയം വിട്ട് തെരുവിൽ വിജയം ആഘോഷിക്കാൻ ആവേശത്തോടെ ഓടിപ്പോയിരുന്നത്.

ഇന്നലെ നടന്ന മത്സരത്തിലെ ചില നാടകീയ രംഗങ്ങളടങ്ങിയ വീഡിയോ ഇംഗ്ലീഷ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ മത്സരിച്ച് ഷെയര് ചെയ്തിരുന്നു. ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് റൺ ഔട്ടാകുന്നത് അത്തരത്തിലുള്ള ഒന്നായിരുന്നു.സ്മിത്തും സഹ ബാറ്റ്സ്മാനായ ഡേവിഡ് വാർനറും നിരവധി ഇംഗ്ലീഷ് ആരാധകരുടെ കടുത്ത വെറുപ്പ് സമ്പാദിച്ചിരുന്നു. അതിനാൽ അവരുടെ പതനം ട്വിറ്ററിലൂടെ നിരവധി പേരാണ് പരിഹസിച്ചിരിക്കുന്നത്.

ചാനൽ 4ന് പുറമെ സ്‌കൈസ്പോർട്സ്, അടക്കമുള്ള ചില ചാനലുകൾ ഫൈനൽ സൗജന്യമായി പ്രേക്ഷകർക്ക് ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ന്യൂസിലൻഡിനും ഇംഗ്ലണ്ടിനും ഇതുവരെ ക്രിക്കറ്റ് ലോകകപ്പ് ലഭിച്ചിട്ടില്ലാത്തതിനാൽ ഈ മത്സരത്തോടെ ഏതായാലും ലോകകപ്പിൽ പുതിയൊരു വിജയിയാണ് ഉണ്ടാകാൻ പോകുന്നത്. ഇന്നലത്തെ വിജയം ആഘോഷിക്കാനായി ഇംഗ്ലീഷ് ആരാധകർ തെരുവുകളിലിറങ്ങി പടക്കം പൊട്ടിച്ചിരുന്നു. ചിലർ ഷാംപയിനും ബിയറും ഒഴുക്കിയാണ് സ്വന്തം ടീമിന്റെ വിജയം ആഘോഷിച്ച് തെരുവിൽ നൃത്തമായിടിരുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP