1 usd = 74.88 inr 1 gbp = 93.26 inr 1 eur = 83.63 inr 1 aed = 20.39 inr 1 sar = 19.94 inr 1 kwd = 239.03 inr

Mar / 2020
28
Saturday

കായികരംഗത്ത് കനത്ത അനിശ്ചിതത്വവും പരിഭ്രാന്തിയും വിതച്ച് കൊറോണ: റയൽ മഡ്രിഡിന്റെ മുൻ പ്രസിഡന്റ് ലോറെൻസോ സാൻസ് വൈറസ് ബാധിച്ച് മരിച്ചു; യുവന്റസിന്റെ അർജന്റൈൻ സ്ട്രൈക്കർ പൗലോ ഡിബാലയും കാമുകിയും കോവിഡ് പിടിയിൽ; ഇറ്റാലിയൻ ഫുട്ബോൾ നായകൻ പൗലോ മാൾഡീനിക്കും കൊറോണ ബാധ സ്ഥിരീകരിച്ചു

March 22, 2020

മിലാൻ: ഇറ്റാലിയൻ ക്ലബ് യുവന്റസിന്റെ അർജന്റൈൻ സ്ട്രൈക്കർ പൗലോ ഡിബാലയ്ക്കും മുൻ ഇറ്റാലിയൻ ഫുട്ബോൾ നായകൻ പൗലോ മാൾഡീനിക്കും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തന്റെയും കാമുകിയുടെയും പരിശോധനാഫലം പോസറ്റീവാണെന്ന് ഡിബാല തന്നെയാണ് ഇൻസറ്റഗ്രാമിലൂടെ അറിയിച്ചത്. എ...

ഒടുവിൽ ആരാധകർ പ്രതീക്ഷിച്ചത് സംഭവിച്ചു; കോപ്പാ അമേരിക്കയും യൂറോ കപ്പും ഒരു വർഷത്തേക്ക് നീട്ടി വെച്ചു: യൂറോ കപ്പ് 2021 ജൂൺ 11 ജൂലൈ 11 കാലയളവിൽ നടത്തിയേക്കും

March 18, 2020

സ്വിറ്റ്‌സർലൻഡ്: കൊറോണ ഭീതിയിൽ പ്രധാനപ്പെട്ട ഫുട്‌ബോൾ മത്സരങ്ങളും മാറ്റിവയ്ക്കുന്നു. ലോക ഫുട്‌ബോളിലെ ഈ വർഷത്തെ രണ്ട് പ്രധാന ചാംപ്യൻഷിപ്പുകളായ യൂറോ കപ്പും കോപ്പ അമേരിക്കയുമാണ് നീട്ടി വയ്ക്കുന്നത്. ഇരു മത്സരങ്ങളും ഒരു വർഷത്തേക്ക് നീട്ടി വച്ചാണ് ഉത്തരവാ...

കോറോണ ഭീതി മൂലം അടച്ചിട്ട സ്റ്റേഡിയത്തിൽ അവസാന മിനിറ്റു വരെ ആവേശം നിറഞ്ഞ പോരാട്ടം: ആറാം ഐഎസ്എല്ലിൽ ചരിത്രമെഴുതി എടികെ കൊൽക്കത്ത; ഹാട്രിക് കിരീടം നേട്ടം ചെന്നൈയിൻ എഫ്സിയെ ഒന്നിനെതിരേ മൂന്നു ഗോളിന് തോൽപ്പിച്ച്; ഐഎസ്എല്ലിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം മൂന്നാം കിരീടം സ്വന്തമാക്കുന്നത്; സ്പാനിഷ് താരം ഹാവിയർ ഹെർണാണ്ടസിന്റെ ഇരട്ട ഗോളിൽ തിളങ്ങി എടികെ

March 14, 2020

ഗോവ: ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണിൽ കിരീടം ചൂടി എടികെ. ചെന്നൈയ്ൻ എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് എടികെ തങ്ങളുടെ മൂന്നാം ഐഎസ്എൽ കിരീടം ചൂടിയത്. സ്പാനിഷ് താരം ജാവി ഹെർണാണ്ടസിന്റെ ഇരട്ട ഗോൾ നേട്ടമാണ് എടികെയ്ക്ക് അനായാസ ജയം സമ്മാനിച്ചത്...

ഡിബാലയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചെന്ന വാർത്തകൾ തള്ളി യുവന്റസ്: ക്രിസ്റ്റ്യാനോയടക്കം യുവന്റസിന്റെ 121 പേർ നിരീക്ഷണത്തിലെന്ന് റിപ്പോർട്ട്; വൈറസ് ബാധിച്ച അർട്ടേറ്റയുമായി സമ്പർക്കം പുലർത്തിയിരുന്ന മുഴുവൻ താരങ്ങളേയും നിരീക്ഷണത്തിലേക്ക് മാറ്റി ആഴ്സണൽ; കരുതൽ നടപടിയുമായി ചെൽസിയും

March 13, 2020

  ലണ്ടൻ: അർജന്റീന താരം പൗളോ ഡിബാലയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചെന്ന റിപ്പോർട്ടുകൾ തള്ളി അദ്ദേഹത്തിന്റെ ക്ലബ്ബായ യുവന്റസ്. ഇത്തരത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും താൻ സ്വയം നിരീക്ഷണത്തിലാണെന്നും ഡിബാലയും ട്വീറ്റ് ചെയ്തു. യുവന്റസ് താരങ്ങളും പരിശ...

പ്രീമിയർ ലീഗ് ഷെഡ്യൂൾ ചെയ്ത പോലെ പോകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ആഴ്സനൽ ടീം മാനേജർക്ക് കൊറോണാ ബാധ സ്ഥിരീകരിച്ചു; മുഴുവൻ ഫുട്ബോൾ താരങ്ങളെയും ക്വാറന്റൈൻ ചെയ്തു സർക്കാർ: കൊറോണാ ബ്രിട്ടീഷ് ഫുട്ബോൾ ഭ്രാന്തിനു വിരാമം കുറിക്കുമ്പോൾ

March 13, 2020

ആഴ്സനൽ മാനേജർ മൈക്കൽ അർട്ടെറ്റയ്ക്കും ചെൽസി പ്ലെയർ കല്ലം ഹഡ്സൺ-ഓഡോയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ഈ ആഴ്ചയിലെ മത്സരങ്ങൾ മുടക്കമില്ലാതെ തന്നെ മുന്നോട്ടു പോകുമെന്ന് പ്രീമിയർ ലീഗ് പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് കൊവിഡ് 19 സ്ഥിരീകരണമുണ്ടായത്. 37 വയസ...

മത്സരം നടത്തുന്നത് അനാവശ്യ റിസ്‌ക്ക് എടുക്കൽ: കോവിഡ് 19 ഭീഷണി വ്യാപകമായതോടെ ഫുട്ബോളിലും കനത്തതിരിച്ചടി; ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ സിറ്റി ആഴ്സണൽ മത്സരം നീട്ടിവെച്ചു; പ്രീമിയർ ലീഗിൽ കൊറോണയെ തുടർന്ന് മത്സരം മാറ്റിവെക്കുന്നത് ഇതാദ്യം

March 11, 2020

ലണ്ടൻ: യൂറോപ്പിൽ കൊറോണ വൈറസ് ഭീഷണി വ്യാപകമായത് ഫുട്ബോൾ രംഗത്തും കനത്ത തിരിച്ചടിക്ക് ഇടയാക്കുന്നു. ഇറ്റലിയിൽ ഏപ്രിൽ 3 വരെ എല്ലാ കായിക വിനോദങ്ങളും നിർത്തിവെക്കാൻ ഉത്തരവിട്ടതിന് പിന്നാലെ ഇംഗ്ലണ്ടിലും നിയന്ത്രണങ്ങളെത്തിയത്. വൈറസ് ഭീഷണിയെ തുടർന്ന് ഇംഗ്ലീഷ...

ബെംഗളൂരുവിനെ അട്ടിമറിച്ച് കൊൽക്കത്ത ഐ.എസ്.എൽ ഫൈനലിൽ; ശനിയാഴ്‌ച്ച നടക്കുന്ന ഫൈനലിൽ കൊൽക്കത്തയും ചെന്നൈയിൻ എഫ്.സിയും നേർക്ക് നേർ

March 09, 2020

കൊൽക്കത്ത: കൊൽക്കത്ത ഐ.എസ്.എൽ ഫൈനലിൽ. നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്.സിയെ അട്ടിമറിച്ചാണ് കൊൽക്കത്ത ഫൈനൽ എൻട്രി ഉറപ്പിച്ചത്. ഇതോടെ ശനിയാഴ്‌ച്ച നടക്കുന്ന ഫൈനലിൽ കൊൽക്കത്തയും ചെന്നൈയിൻ എഫ്.സിയും നേർക്ക് നേർ പോരാടും. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡ...

ഗോവൻ തന്ത്രങ്ങളെ പ്രതിരോധിക്കാൻ പൂഴിക്കടകനുമായി ചെന്നൈയിൻ; തട്ടകത്തിലെത്തി മലർത്തിയടിച്ചത് ചരിത്രം; ചെന്നെയിൻ മൂന്നാം ഐ.എസ്.എൽ ഫൈനലിന്

March 08, 2020

ചെന്നൈ: എഫ്.സി ഗോവയുടെ മൈതാനമായ ഫത്തോർഡ സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ രണ്ടാംപാദ സെമിയിൽ ഗോവൻ ആക്രമണങ്ങളെ കൃത്യമായി പ്രതിരോധിച്ച ചെന്നൈയിൻ എഫ്.സി ഐ.എസ്.എൽ ആറാം സീസണിന്റെ ഫൈനലിൽ. രണ്ടാംപാദ മത്സരത്തിൽ 2-4ന്റെ തോൽവി വഴങ്ങിയെങ്കിലും ആദ്യപാദ മത്സരത്തിലെ 4-...

റയലിന്റെ തട്ടകത്തിൽ തകർപ്പൻ ജയവുമായി സിറ്റി: റോണോയുടെ വമ്പന്മാരായ യുവെന്റസിനെ അട്ടിമറിച്ച് ലിയോണും; പ്രതിരോധ വീഴ്ച മുതലെടുത്ത് റയൽ നടത്തിയ മുന്നേറ്റത്തിൽ തടയിട്ടത് എഴുപത്തിയെട്ടാം മിനിറ്റിലെ ഗബ്രിയേൽ ജെസ്യൂസിന്റെ സൂപ്പർ ഗോളിൽ

February 27, 2020

മഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യപാദ പ്രീക്വാർട്ടറിൽ റയൽ മാഡ്രിനിനെതിരേ ഞെട്ടിച്ച് മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. റയലിന്റെ സ്വന്തം മൈതാനമായ സാന്തിയാഗോ ബർണബ്യൂവിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു സിറ്റിയുടെ ജയം. റയലിന്റെ തട്ടകത്തിൽ...

നിരവധി മുൻ കളിക്കാർ ബ്രയിൻ സംബന്ധമായ രോഗങ്ങൾക്കു ചികിത്സക്ക് വിധേയരായവർ; ഗ്ലാസ്‌കോ യൂണിവേഴ്‌സിറ്റി നടത്തിയ ഗവേഷണങ്ങളിൽ വെളിവായത് മറവി രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങൾ പന്തു കളിക്കാത്തവരെക്കാൾ മൂന്നര ഇരട്ടിയിൽ അധികം കൂടുതലാണ് പന്തുകളിക്കാരിൽ എന്നും; ഇംഗ്ലീഷ് ഫുട്‌ബോളിൽ പ്രൈമറി തലത്തിൽ ഇനി ഹെഡ്ഡിങ് ഇല്ല; ഭാവിയിൽ ഫുട്‌ബോൾ അക്ഷരാർഥത്തിൽ ' കാൽ പന്തു കളി' മാത്രമാകും!

February 25, 2020

ലണ്ടൻ: ഇംഗ്ലീഷ് ഫുട്‌ബോളിൽ പ്രൈമറി തലത്തിൽ ഇനി ഹെഡ്ഡിങ് ഇല്ല. ഫുട്‌ബോൾ രംഗത്തു സജീവമായിരുന്ന നിരവധി മുൻ കളിക്കാർ ബ്രയിൻ സംബന്ധമായ രോഗങ്ങൾക്കു ചികിത്സക്ക് വിധേയരായിട്ടുണ്ട്. തുടർന്ന് ഇത് സംബന്ധിച്ച ഗ്ലാസ്‌കോ യൂണിവേഴ്‌സിറ്റി നടത്തിയ ഗവേഷണങ്ങളിൽ വെളിവായ...

പിറന്നത് എട്ട് ഗോളുകൾ; അവസാന നിമിഷത്തിൽ പൊരുതി കളിച്ച് രണ്ട് ഗോളുമായി ബ്ലാസ്‌റ്റേഴ്‌സ് നേടിയത് മിന്നും സമനില; ആരാധകർക്ക് ആവേശം നൽകി അവസാന മത്സരത്തിൽ തോൽവി ഒഴിവാക്കുമ്പോൾ കേരളാ ടീമിന് കിട്ടുന്നത് പട്ടികയിലെ ഏഴാം സ്ഥാനം; ഒഡിഷാ ടീമിന് ആറാം സ്ഥാനവും; ഇനി പ്ലേ ഓഫ് മത്സരങ്ങളുടെ ആവേശത്തിലേക്ക് ഐ എസ് എൽ

February 24, 2020

ഭുവനേശ്വർ: അവസാന മത്സരത്തിലും കേരളാ ബ്ലാസ്റ്റേഴ്‌സിന് സമനില. ഒഡിഷ എഫ്.സിക്കെതിരായ മത്സരത്തിൽ ഇഞ്ചുറി ടൈമിലെ ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചത്. ഇരുടീമുകളും നാല് ഗോൾ വീതം നേടി. ഗോളടിക്കുന്നതിലും വഴങ്ങുന്നതിലും യാതൊരു പിശുക്കും കാട്ടാതിരുന്ന ബ...

വീണ്ടും ഒഗ്‌ബെച്ചെ രക്ഷകനായി; എട്ട് ഗോളുകൾ പിറന്ന ത്രില്ലറിൽ ഒഗ്ബചെ അവസാന ഘട്ടത്തിൽ നേടിയ ഇരട്ട ഗോളുകളുടെ ബലത്തിൽ ഒഡിഷ എഫ്സിക്കെതിരെ സമനില പിടിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്

February 23, 2020

ഒഡിഷ: ഒഗ്ബച്ചെ അവസാന നിമിഷം നേടിയ രണ്ട് ഗോളുകളിലൂടെ ഒഡിഷ എഫ്‌സിക്കെതിരായ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന് സമനില. ഐഎസ്എല്ലിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒഡിഷ എഫ്സിക്കെതിരെ സമനില പിടിച്ചെടുക്കുകയായിരുന്നു. എട്ട് ഗോളുകൾ പിറന്ന ത്രില്ലറിൽ ക്യ...

ഐതിഹാസിക വിജയത്തോടെ ബാഴ്​സലോണ: നാല് ഗോളടിച്ച് തകർപ്പൻ ഫോമിൽ മെസി; ലാലിഗയിൽ ഐബറിനെ തകർത്തത് 5-0 ന്; പോയിന്റ് പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തി ബാഴ്‌സലോണ; അപ്രതീക്ഷിത തോൽവിയോടെ ഞെട്ടലിൽ ഐബർ

February 23, 2020

ബാഴസലോണ: തകർപ്പൻ പ്രകടനത്തോടെ നാല് ഗോളുകൾ വലയിലാക്കി ബാഴ്‌സലോണ താരം ലയണൽ മെസ്സി. മൈതാനത്ത് മെസി നിറഞ്ഞാടിയതോടെ ഐബറിനെ 5-0 നി തകർത്ത് ബാഴ്‌സലോണ ലാലിഗ പോയിന്റ് പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. റയൽ മാഡ്രിഡിനേക്കാൾ രണ്ട് പോയിന്റ് മുന്നിലാണ് മെസിയു...

പോർട്ടോയ്ക്ക് വേണ്ടി ഗോൾ അടിച്ചത് മാത്രമേ മാലിക്കാരൻ മൂസാ മരേഗക്കു ഓർമയുള്ളു; പിന്നെ അയാളുടെ സമനില തെറ്റും വരെ കേട്ടതും കണ്ടതും കുരങ്ങന്മാരുടെ ചേഷ്ടകളും ഇഡിയറ്റു വിളിയും; സഹികെട്ടു കളിക്കളം വിട്ടുപോയപ്പോൾ കോച്ചും സഹ കളിക്കാരും പിന്തിരിപ്പിക്കാൻ ശ്രമിച്ചു; ആ നേരവും ഗ്യാലറിയിൽ അധിക്ഷേപങ്ങളായിരുന്നു; യൂറോപ്പിൽ ഒരിടത്തും കറുത്തവർഗക്കാരനു മനസമാധാനത്തോടെ കളിക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ; ഡോ മുഹമ്മദ് അഷറഫ് എഴുതുമ്പോൾ

February 17, 2020

കൊച്ചി: യൂറോപ്പിലെ കളിക്കിടയിലെ വംശവെറി ചർച്ചയാക്കി ഡോ മുഹമ്മദ് അഷറഫിന്റെ പോസ്റ്റ്. യൂറോപ്പിൽ ഒരിടത്തും കറുത്തവർഗക്കാരനു മനസമാധാനത്തോടെ കളിക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ എന്ന് വിശദീകരിക്കുകയാണ് അദ്ദേഹം. എഫ് സി പോർട്ടോ വിക്‌റ്റോറിയ ഗുമേറസു മത്സരത്തിൽ പ...

കടംവീട്ടലും കലിപ്പടക്കലും ഇനി അടുത്ത പ്രാവശ്യം: സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടങ്ങളെല്ലാം അവസാനിച്ചു; അവസാന ഹോം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്‌സിയെ ആദ്യമായി തോൽപ്പിച്ച് മഞ്ഞപട; തകർപ്പൻ ജയത്തോടെ തലയുയർത്തി കേരള ബ്ലാസ്റ്റേഴ്‌സിന് മടക്കം

February 16, 2020

കൊച്ചി: മത്സരം പൂർത്തിയാകുമ്പോൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ചാമ്പ്യന്മാരായ ബെംഗളൂരു എഫ്‌സിയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബെംഗളൂരു എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. രണ്ട് ഗോളുകളുമായി ഒരിക്കൽ കൂടി ബെർത...

MNM Recommends

Loading...