1 usd = 71.27 inr 1 gbp = 93.54 inr 1 eur = 78.75 inr 1 aed = 19.40 inr 1 sar = 19.00 inr 1 kwd = 234.63 inr

Jan / 2020
24
Friday

ഐപിഎല്ലിലൂടെ ക്രിക്കറ്റിൽ പാഡ് അണിയാനുള്ള മോഹം ലാലേട്ടൻ ഉപേക്ഷിച്ചത് ഉത്തരേന്ത്യൻ ലോബിയുടെ കള്ളക്കളിയിൽ മനംനൊന്ത്; സെലിബ്രറ്റി ക്രിക്കറ്റ് ലീഗിലെ ഉടമസ്ഥാവകാശം നഷ്ടമാക്കിയത് പ്രിയൻ-ലിസി കുടുംബ പ്രശ്നങ്ങളും; ഫുട്ബോളിൽ പന്ത് തട്ടാൻ സൂപ്പർതാരമെത്തുന്നത് ചില്ലിക്കാശു പോലും മോഹിക്കാതെ; വിയർപ്പോഹരിയും വൻ കരാർ തുകയും വേണ്ടെന്ന് വച്ച് മഞ്ഞപ്പടയ്ക്കൊപ്പം ലാലെത്തുന്നതിന്റെ ആവേശത്തിൽ ചിരഞ്ജീവിയും നാഗാർജ്ജുനയും: കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് ആവേശമൊഴുക്കാൻ ലാൽ ഫാൻസുകാരും

September 27, 2018

കൊച്ചി: സച്ചിൻ ഒഴിഞ്ഞ താരസിംഹാസനത്തിൽ മോഹൻലാൽ എത്തുന്നത് വിയർപ്പോഹരിയും പ്രതിഫലവുമൊന്നും വാങ്ങാതെ. ഐഎസ്എൽ പുതു സീസണിൽ ടീമിന്റെ അംബാസഡറായി മലയാള സിനിമയുടെ സൂപ്പർതാരം ചുമതലയേറ്റത് ഫുട്‌ബോളിനോടുള്ള താൽപ്പര്യം കൊണ്ട് മാത്രമാണ്. ടീമിൽ ഉടമസ്ഥതയോ കരാറിന്റെ ...

സച്ചിൻ കൈവിട്ട ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ഇനി ലാലേട്ടൻ; മോഹൻലാലിനെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗുഡ്‌വിൽ അംബാസിഡറായി പ്രഖ്യാപിച്ചു; സന്തോഷവും അഭിമാനവും നിറഞ്ഞ നിമിഷമെന്ന് മോഹൻലാൽ

September 26, 2018

കൊച്ചി: സർപ്രൈസ് കെട്ടുപൊട്ടിച്ച് നടന വിസ്മയം മോഹൻലാലിനെ ഗുഡ്‌വിൽ അംബാസിഡറായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഐഎസ്എൽ അഞ്ചാം സീസണിന് മുന്നോടിയായി കൊച്ചിയിൽ നടന്ന ഔദ്യോഗിക ജഴ്സി പ്രകാശന ചടങ്ങിലാണ് മഞ്ഞപ്പട മാനേജ്‌മെന്റ് സുപ്രധാന പ്രഖ്യാപനം നടത്തിയത...

കേരള ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്കൊരു പുത്തൻ അതിഥി; സർപ്രൈസ് ഒരുക്കി ടീം അധികൃതർ; ആ അതിഥി മോഹൻലാലെന്ന് ആരാധകർ

September 26, 2018

കൊച്ചി: സച്ചിൻ പോയ ബ്ലാസ്‌റ്റേഴ്‌സിന്റെ ക്ഷീണം തീർക്കാൻ പുത്തൻ അതിഥിയെ പ്രഖ്യാപിക്കാനൊരുങ്ങി ടീം.കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്കൊരു സർപ്രൈസ് അതിഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് അധികൃതർ വ്യക്താമാക്കി കഴിഞ്ഞു. ഇതിനിടെ കൊച്ചിയിൽ ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ...

ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോൾ താരം ലൂക്കാ മോഡ്രിച്ച്; ക്രൊയേഷ്യയ്ക്ക് വേണ്ടിയും റയൽ മാഡ്രിഡിനു വേണ്ടിയും മികച്ച പ്രകടനം കാഴ്‌ച്ചവെച്ച മോഡ്രിച്ച്  ഫിഫ ലോക ഫുട്‌ബോളർ പുരസ്‌കാരം നേടിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയെയും മുഹമ്മദ് സലായെയും പിന്തള്ളി

September 25, 2018

ലണ്ടൻ: ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോൾ താരം ലൂക്കാ മോഡ്രിച്ച്. ഇന്നലെ നടന്ന പ്രഖ്യാപനത്തിൽ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ഈജിപ്തിന്റെ മുഹമ്മദ് സലായെയും പിന്തള്ളിയാണ് ഫിഫ ലോക ഫുട്‌ബോളർ പുരസ്‌കാരം ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ച് സ്വ...

ലോകത്തെ മികച്ച ഫുട്‌ബോൾ താരത്തെ ഇന്നറിയാം; യുവന്റസിന്റെ ക്രിസ്റ്റ്യാനോ റയൽ മഡ്രിഡിന്റെ ലൂക്കാ മോഡ്രിച്ച് ലിവർപൂളിന്റെ മുഹമ്മദ് സല ഇവരിൽ ആര്?; ലയണൽ മെസ്സിക്ക് അവസാന മൂന്നിൽ ഇടം കണ്ടെത്താനായില്ല

September 24, 2018

ലണ്ടൻ: മികച്ച ലോകതാരത്തെ ഇന്നറിയാം. കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം തിങ്കളാഴ്ച പ്രഖ്യാപിക്കും. ലണ്ടനിലെ റോയൽ ഫെസ്റ്റിവൽ ഹാളിൽ ഇന്ത്യൻ സമയം രാത്രി 10.30 മുതലാണ് ചടങ്ങ്. പോർച്ചുഗലുകാരനായ യുവന്റസ് താരം ക്രിസ്റ്റ്യാനോ...

ഒന്നര മാസത്തിനിടയിൽ മൂന്ന് കുട്ടികളുടെ അച്ഛനായി പ്രീമിയർ ലീഗ് ഫുട്‌ബോൾ താരം; സയ്‌ദോയുടെ കുഞ്ഞിന് ജന്മം നൽകിയ വിവരം പങ്ക് വെച്ച് മൂന്ന് യുവതികൾ; കുട്ടികൾ ഉണ്ടാകാത്ത ബന്ധങ്ങൾ കൂടി കണക്കെടുക്കുമ്പോൾ ഈ ഫുട്‌ബോൾ പ്ലെയർക്ക് ലോകത്തെ ഏറ്റവും പ്രശസ്തനായ പെണ്ണുപിടിയന്റെ പദവി കിട്ടുമോ?

September 24, 2018

ലണ്ടൻ: ഒന്നര മാസത്തിനുള്ളിൽ മൂന്ന് കുട്ടികളുടെ അച്ഛനായി ഹാട്രിക് പൂർത്തിയാക്കിയിരിക്കുകയാണ് സ്റ്റോക് സിറ്റിയുടെ ബുറുണ്ടി താരം സെയ്‌ദോ ബെരാഹിനോ. തങ്ങളുടെ കുട്ടികളുടെ അച്ഛൻ സെയ്‌ദോ ആണെന്ന വെളിപ്പെടുത്തലുമായിട്ടാണ് ഇപ്പോൾ യുവതികൾ രംഗത്തിെത്തിയിരിക്കുന്ന...

പാക്കിസ്ഥാനെ തേച്ചൊട്ടിച്ച് ഇന്ത്യയുടെ പെൺപട; എ.എഫ്.സി. അണ്ടർ 16 വനിതാ ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ തകർപ്പൻ ജയം; എതിരില്ലാത്ത നാലു ഗോളിന് തറ പറ്റിച്ചു

September 19, 2018

ന്യൂഡൽഹി: എ.എഫ്.സി. അണ്ടർ 16 വനിതാ ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. പാക്കിസ്ഥാനെ എതിരില്ലാത്ത നാല് ഗോളി തറപറ്റിച്ചു. ഈ ജയത്തോടെ ഇന്ത്യയുടെ പോയിന്റ് സമ്പാദ്യം ആറായി. രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുള്ള ഇന്ത്യ ഗ്രൂപ്പ് ബിയിൽ മു...

ബ്ലാസ്റ്റേഴ്‌സിൽ എല്ലാ ഓഹരിയും ചിരഞ്ജീവിക്കും പിവിപി ഗ്രൂപ്പിനും സ്വന്തം; ക്ലബ്ബിന്റെ ഉടമയായി യൂസഫലിയെ എത്തിക്കാനുള്ള ചർച്ചകൾ പൊളിച്ചത് ഭൂരിപക്ഷം ഷെയറുകൾ വിട്ടു കൊടുക്കാനാവില്ലെന്ന തെലുങ്ക് സൂപ്പർതാരങ്ങളുടെ നിലപാട്; സച്ചിൻ 20 ശതമാനം ഷെയറുകൾ കൈവിട്ടെങ്കിലും ടീമിന്റെ അംബാസിഡറായി തുടർന്നേക്കും; ആർക്കും ഇനി ഓഹരി വിൽക്കില്ലെന്നും ടീം മാനേജ്‌മെന്റ്; കേരളാ ബ്ലാസേറ്റേഴ്‌സിൽ സംഭവിച്ചത് എന്ത്?

September 17, 2018

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിൽ ഓഹരി എടുക്കാനുള്ള സാധ്യത തീരെ ഇല്ലെന്ന് എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പ്. ഇതു സംബന്ധിച്ച ചർച്ചകളിൽ ഒന്നും അവർ ഇനി പങ്കാളിയാകില്ല. ബ്ലാസ്റ്റേഴ്‌സിൽ സച്ചിൻ തെൻഡുൽക്കറിന്റെ 20 ശതമാനം ഓഹരികൾ വാങ്ങിയ തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി...

സച്ചിൻ ടെൻഡുൽക്കറും കേരള ബ്ലാസ്റ്റേഴ്സും വഴിപിരിയുന്നുവോ? മുഴുവൻ ഓഹരിയും ഇതിഹാസ താരം ലുലു ഗ്രൂപ്പിന് കൈമാറിയെന്നും സൂചന; വാർത്ത സ്ഥിരീകരിക്കാതെ എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പ്; കേരളത്തിന്റെ സ്വന്തം ഫുട്ബോൾ ക്ലബ് മലയാളികളുടേത് മാത്രമാകുന്നതായി സൂചന

September 16, 2018

കൊച്ചി: ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സും ഉടമ സച്ചിന് ടെൻഡുൽക്കറും വഴിപിരിയുന്നുവെന്ന് അഭ്യൂഹം. ടീമിൽ സച്ചിന്റെ ഉടമസ്ഥാവകാശം വ്യവസായി യുസഫ് അലിയുടെ ലുലു ഗ്രൂപ്പിനാണ് കൈമാറുന്നത് എന്നും അഭ്യഹമുണ്ടായിരുന്നു. അഞ്ച് വർഷത്തെ ബന്ധമാണ് ഇതോടെ അവാനിക്കുന്നത്....

സാഫ് കപ്പ് ഫുട്‌ബോളിൽ ഇന്ന് കലാശപ്പോര്; എട്ടാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യൻ യുവ നിര; നിലവിലെ ചാമ്പ്യന്മാരുടെ എതിരാളികൾ മാലദ്വീപ്; സെമിയിൽ ചുവപ്പ് കാർഡ് കണ്ട ചാങ്‌തെ കളിക്കില്ല

September 15, 2018

ധാക്ക: സാഫ് കപ്പ് ഫുട്‌ബോളിൽ ഇന്ത്യ നടത്തിയത് പരീക്ഷണമായിരുന്നു. സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ച് യുവതാരങ്ങളെ ചങ്കൂറ്റത്തോടെ കളത്തിലിറക്കി. പരിശീലകന്റെ തീരുമാനത്തെ കിരീടംകൊണ്ട് ന്യായീകരിക്കാനാകും ശനിയാഴ്ച ഫൈനലിനിറങ്ങുമ്പോൾ യുവ ഇന്ത്യയുടെ ശ്രമം. ...

സാഫ് കപ്പിൽ എട്ടാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യയുടെ യുവ നിര ഫൈനലിൽ; സെമിയിൽ പാക്കിസ്ഥാനെ തകർത്തത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്; മൻവീർ സിങിന് ഇരട്ട ഗോൾ; രണ്ട് ഗോളിന് വഴിയൊരുക്കി മലയാളി താരം ആഷിഖ്; ഫൈനലിൽ ഇന്ത്യ മാലദ്വീപിനെതിരെ

September 12, 2018

ധാക്ക: സാഫ് കപ്പ് സെമിഫൈനലിൽ പാക്കിസ്ഥാനെ തകർത്ത് നിലവിലെ ജേതാക്കളായ ഇന്ത്യ ഫൈനലിൽ. ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് ചിരവൈരികൾക്കെതിരായ ഇന്ത്യയുടെ വിജയം.ഗോൾരഹിതമായിരുന്നു മത്സരത്തിന്റെ ആദ്യ പകുതി. മൻവീർ സിങ് ഇന്ത്യയ്ക്കായി ഇരട്ട ഗോളുകൾ നേടി. 48, 69 മി...

സാഫ് കപ്പിൽ തുടർച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ സെമിയിൽ; മാലദ്വീപിനെ തകർത്തത് എതിരില്ലാത്ത രണ്ട് ഗോളിന്; സ്‌കോർ ചെയ്തത് മൻവീർ സിങും നിഖിൽ പൂജാരിയും; സെമിയിൽ ഇന്ത്യയുടെ എതിരാളികൾ പാക്കിസ്ഥാൻ

September 09, 2018

ധാക്ക: സാഫ് കപ്പ് ഫുട്ബോളിൽ തുടർച്ചയായ രണ്ടാം ജയത്തോടെ നിലവിലെ ജോതാക്കളായ ഇന്ത്യ സെമിയിൽ കടന്നു. ധാക്കയിലെ ബംഗബന്ധു നാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ മാലദ്വീപിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇന്ത്യ അണ്ടർ 23 ടീം തോൽപ്പിച്ചത്. 36...

സാഫ് കപ്പിൽ ഇന്ത്യക്ക് വിജയതുടക്കം; അയൽക്കാരായ ശ്രീലങ്കയെ തകർത്തത് എതിരില്ലാത്ത രണ്ട് ഗോളിന്; മലയാളി താരം ആഷിഖ് ഗോൾ നേടി; നിലവിലെ ചാമ്പ്യന്മാർ കളത്തിലിറക്കിയത് യുവ നിരയെ

September 05, 2018

ധാക്ക: സാഫ് കപ്പ് ഫുട്ബോളിൽ തുടക്കം ഗംഭീരമാക്കി നിലവിലെ ചാമ്പ്യന്മാർ ഇന്ത്യ. ആദ്യ മത്സരത്തിൽ അയൽക്കാരായ ശ്രീലങ്കയെ ഇന്ത്യ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്തു. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ഇന്ത്യക്കായി 35-ാം മിനിറ്റിൽ മലയാളി താരം ആഷിഖ് കുരുണിയനും...

മൂന്ന് ഗോളിന് ജയിച്ചതിന്റെ ആഘോഷമല്ല, കേരളത്തിനായുള്ള കരുതലാണ് കൊൽക്കത്തയിലെ കളിക്കളത്തിൽ കണ്ടത്; കൊൽക്കത്ത ഫുട്‌ബോൾ ലീഗിന് ശേഷം ഗാലറിയിൽ പോയി കേരളത്തിനായി പിരിവെടുത്ത് ഈസ്റ്റ് ബംഗാളിന്റെ മലയാളി താരങ്ങളായ ജോബിയും മിർഷാദും ഉബൈദും; സമൂഹ മാധ്യമങ്ങളിൽ താരങ്ങളെ പ്രശംസിച്ച് സുഹൃത്തുക്കളുടെ വക സന്ദേശം

August 19, 2018

കൊൽക്കത്ത: കേരളം രോമാഞ്ചത്തോടെ നോക്കി കണ്ട കാഴ്‌ച്ചയാണ് ഇന്നലെ കൊൽക്കത്തയിലെ ഫുട്‌ബോൾ മൈതാനിയിൽ നടന്നത്. പ്രളയം മൂലം ദുരിതത്തിൽ വലയുന്ന കേരളത്തെ സഹായിക്കാൻ ലോകം മുഴുവൻ കൈകോർത്തു നിൽക്കുന്ന വേളയിലും തങ്ങളാൽ കഴിയുന്ന സഹായം ചെയ്യാൻ ആ മിടുക്കർ മറന്നില്ല....

യുവന്റസ് ജഴ്‌സിയിൽ ക്രിസ്റ്റ്യയാനോ റൊണാൾഡോയ്ക്ക് ഇന്ന് അരങ്ങേറ്റം; എതിരാളികൾ യുവന്റിസിന്റെ ബി ടീം; റോണോയുടെ വരവോടെ അടിമുടി മാറി ഇറ്റാലിയൻ ചാമ്പ്യന്മാർ

August 12, 2018

ആൽപ്സ്: യുവന്റസിന്റെ ജഴ്സിയിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോയ്ക്ക് ഇന്ന് അരങ്ങേറ്റം. ആൽപ്സിനടുത്ത വില്ലാർ പിരോസയിലെ മുൻ ഇറ്റാലിയൻ സെന്റർ ബാക്ക് ഗെയ്റ്റാനോ ഷിറിയയുടെ പേരിലുള്ള സ്റ്റേഡിയമാണ് ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ അരങ്ങേറ്റത്തിന് വേദിയാകുന്നത്. ആകെ 4100 പേ...

MNM Recommends