1 usd = 71.82 inr 1 gbp = 88.17 inr 1 eur = 80.70 inr 1 aed = 19.55 inr 1 sar = 19.15 inr 1 kwd = 236.15 inr

Aug / 2019
25
Sunday

മാരക്കാനയിലെ മുറിവുണക്കി ചിറകടിച്ചുയർന്ന് കാനറികൾ; കോപ്പയിൽ ആതിഥേയത്വം വഹിച്ചപ്പോഴെല്ലാം തോറ്റിട്ടില്ലെന്ന റെക്കോർഡ് മുറുകെ പിടിച്ച് ടീറ്റെയുടെ ബ്രസീൽ നേടിയത് ഒൻപതാം കിരീടം; 12വർഷത്തെ കിരീട വരൾച്ചയ്ക്ക് വിരാമമിട്ടത് എവർട്ടണും ജീസസും റിച്ചാർലിസണും ചേർന്ന്; പെറുവിന് ആശ്വാസ ഗോൾ നൽകിയത് പൗളോ ഗ്വരെരോ; എവർട്ടൻ മൂന്ന് ഗോളുമായി ടൂർണ്ണമെന്റിനെ ടോപ് സ്‌കോററായപ്പോൾ ഗോൾഡൻ ഗ്ലൗ അലിസനും ഫെയർ പ്ലേ പുരസ്‌കാരം നായകൻ ഡാനി ആൽവ്സും സ്വന്തമാക്കി

July 08, 2019

റിയോ ഡി ജനീറോ: മാറക്കാനയിലെ മുറിവിന് അതേ വേദിയിൽ നിന്ന് തന്നെ കിരീടം ഉയർത്തി പ്രയശ്ചിത്വം ചെയ്ത് ടിറ്റെയും പിള്ളരും. മാറക്കാനയുടെ മനമുരുകിയ പ്രാർത്ഥന വിഫലമായില്ല. ബ്രസീലിന്റെ പന്ത്രണ്ട് വർഷം നീണ്ട കണ്ണിലെണ്ണയൊഴിച്ചുകൊണ്ടുള്ള കാത്തിരിപ്പും. മഞ്ഞപ്പട ഒ...

ഓറഞ്ച് പിഴിഞ്ഞ് ചാറുകുടിച്ച് അമേരിക്ക; വനിതാ ലോകകപ്പിൽ നാലാം കിരീടം സ്വന്തമാക്കിയത് നെതർലാന്റിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി; മേഗൻ റാപിനോയും റോസ് ലെവല്ലയും യുഎസിനായി വല തുളച്ചപ്പോൾ; യുഎസിന് അർഹിച്ച വിജയം സമ്മാനിച്ചത് ഉലയാതെ നിന്ന പ്രതിരോധ കോട്ട

July 08, 2019

ലിയോൺ: വനിതാ ലോകകപ്പിൽ അമേരിക്കയ്ക്ക് നാലാം കിരീടം. ഫൈനലിൽ നെതർലൻഡ്‌സിന്റെ ഓറഞ്ച് പടയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് അമേരിക്ക ചാമ്പ്യന്മാരായത്. 1991, 1999, 2015 ലോകകപ്പുകളിലാണ് അമേരിക്ക ഇതിന് മുമ്പ് കീരിടം നേടിയത്.12 മത്സരങ്ങളിൽ നിന്ന് അ...

കോപ്പ അമേരിക്കയിൽ ഇത്തവണ അർജന്റീനയ്ക്ക് മൂന്നാം സ്ഥാനം; ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയത് നിലവിലെ ചാമ്പ്യന്മാരായ ചിലിയെ; കഴിഞ്ഞ രണ്ടു തവണയും ഫൈനലിൽ ഏറ്റുമുട്ടിയ ഇരു ടീമുകളും ഇത്തവണ കളിച്ചത് ലൂസേഴ്‌സ് ഫൈനലിൽ; കയ്യാങ്കളി നിറഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡുമായി മെസ്സിക്ക് പുറത്ത് പോകേണ്ടി വന്നത് 37-ാം മിനിറ്റിൽ

July 07, 2019

സാവോ പോളോ: കോപ്പ അമേരിക്ക ലൂസേഴ്‌സ് ഫൈനലിൽ നിലവിലെ ചാംപ്യന്മാരായ ചിലിയെ തകർത്ത് അർജന്റീനയ്ക്ക് മൂന്നാം സ്ഥാനം. കോപ്പ അമേരിക്ക ടൂർണമെന്റിൽ കഴിഞ്ഞ രണ്ടുതവണയും ഫൈനലിൽ ഏറ്റുമുട്ടിയ ടീമുകളാണ് ഇരുവരും. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അർജന്റീനയുടെ വിജയം. സെർ...

പെറുവിന്റെ 'മൂന്നടി'യിൽ വീണ് ചിലി! കോപ്പ ഫൈനലിൽ ബ്രസീലിനെ നേരിടാൻ പെറുവെത്തുന്നത് നിലവിലെ ചമ്പ്യന്മാരെ നിലംപരിശാക്കി; 1975ന് ശേഷം കലാശപോരാട്ടത്തിന് ടിക്കറ്റെടുത്തത് മൂന്നു ഗോൾ വിജയത്തിൽ; ലൂസേഴ്‌സ് ഫൈനലിൽ അർജന്റീന ചിലി പോരാട്ടം

July 04, 2019

കോപ്പ അമേരിക്കയിൽ അട്ടിമറിയിൽ വീണ് ചിലി. നിലവിലെ ചാമ്പ്യന്മാരായ ചിലിയെ തകർത്ത് പെറു ഫൈനലിൽ പ്രവേശിച്ചത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു. പെറുവിന്റെ തകർപ്പൻ വിജയം ടീമിന് നേടിക്കൊടുത്തത് 1975നു ശേഷം ആദ്യമായി കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ഫൈനൽ പ്...

സ്വപ്‌ന സെമിയിൽ 'മിശിഹ' മങ്ങിയിടത്ത് 'ജീസസ്' ഉയർത്തെണീറ്റു; ലാറ്റിനമേരിക്കൻ യുദ്ധത്തിൽ അർജന്റീനയെ തകർത്ത് ടിറ്റെയുടെ കാനറിപട; കോപ്പയുടെ കലാശപോരാട്ടത്തിന് ടിക്കറ്റെടുത്തത് എതിരില്ലാത്ത രണ്ടുഗോൾ വിജയത്തോടെ; ആക്രമണവും പ്രത്യാക്രമണവും കണ്ട മത്സരത്തിൽ നിറഞ്ഞു നിന്നത് ഫൗളുകൾ; അർജന്റീന അഞ്ചു മഞ്ഞ കാർഡ് വാങ്ങിയപ്പോൾ ബ്രസീലും വാങ്ങി രണ്ടെണ്ണം; രാജ്യാന്തര കിരീടം മെസിക്ക് ഇനിയും കിട്ടാക്കനി

July 03, 2019

ബെലൊ ഹോറിസോണ്ട: കോപ്പ അമേരിക്കയുടെ ആദ്യ സെമിഫൈനലിൽ അർജന്റീനയെ രണ്ടു ഗോളിന് തകർത്ത് ബ്രസീൽ ഫൈനലിലേക്ക് മാർച്ച് ചെയ്തു. ആദ്യ ഗോൾ നേടുകയും രണ്ടാംഗോളിന് വഴിയൊരുക്കുകയും ചെയ്ത ഗബ്രിയേൽ ജീസസാണ് കാനറികളുടെ വിജയശിൽപ്പി. റോബർട്ടോ ഫെർമിനോയാണ് രണ്ടാം പകുതിയിൽ ബ...

കിരീട വരൾച്ച അവസാനിപ്പിക്കാനെത്തുന്ന അർജന്റീനയ്ക്ക് ആലിസൺ ബെക്കർ വിലങ്ങുതടിയാകുമോ? ഇളകാത്ത ബ്രസീലിയൻ പ്രതിരോധത്തിൽ വിള്ളൽ വീഴ്‌ത്താനൊരുങ്ങി മെസ്സിയും സംഘവും; മധ്യനിരയിലും ഡിഫൻസിലും കാനറികൾ ഒരുപടി മുന്നിൽ; മുന്നേറ്റത്തിൽ അർജന്റീനയ്ക്ക് നേരിയ മുൻതൂക്കം മാത്രം; ബ്രസീലിന് തലവേദനയായി ഫിനിഷിങ്ങിലെ പോരായ്മകൾ; കോപ്പ സെമിയിൽ നാളെ ചിരവൈരികൾ നേർക്കുനേർ; വെറുമൊരു മത്സരമല്ല ഇത് ലാറ്റിനമേരിക്കൻ കാൽപന്ത് യുദ്ധം

July 02, 2019

 ബെലോ ഹൊറിസോണ്ട: ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾ ലോകകപ്പ് ക്രിക്കറ്റ് ആവേശത്തിലാണ്. എന്നാൽ ഇതൊക്കെ എന്ത് ആവേശം ആണ് ശരിക്കുള്ള ആവേശം കാണണമെങ്കിൽ നാളെ തെക്കേ അമേരിക്കയിലെ ബ്രസീൽ എന്ന രാജ്യത്തെ ബെലോ ഹൊറിസോണ്ട എന്ന മൈതാനത്തിലേക്ക് നിങ്ങൾ കണ്ണോടിക്കണം എന്ന്...

കോപ്പ ആരാധകരുടെ മനസിൽ ഉത്സവ കാഹളം മുഴക്കി 'സ്വപ്‌ന സെമി' പോരാട്ടം ഉടൻ; ക്വാർട്ടറിൽ വെനസ്വേലയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ച അർജന്റീനയും ബ്രസീലും തമ്മിലുള്ള പോരാട്ടം കാണാൻ ആകാംഷയോടെ ഫുട്‌ബോൾ പ്രേമികൾ; ആക്രമണ ശൈലിയിലൂടെ മുന്നേറിയ അർജന്റീനയുടെ പ്രകടനവും ഇതിഹാസ താരം ലയനൽ മെസ്സിയുടെ കോർണർ കിക്കും തന്നെ കായിക പ്രേമികൾക്കിടയിലെ ചൂടൻ ചർച്ച

June 29, 2019

റിയോ ഡി ജനീറോ: ഫുട്‌ബോൾ പ്രേമികളുടെ മനസിൽ ഇപ്പോൾ മുഴങ്ങുന്നത് കോപ്പാ സെമി പോരാട്ടത്തിനായുള്ള കാഹളമാണ്. ആക്രമണ ശൈലിയിലുള്ള മുന്നേറ്റത്തിലൂടെ വെനസ്വേലയെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തി സെമിയിലേക്ക് അർജന്റീന പ്രവേശിച്ചതോടെ കായിക പ്രേമികളുടെ മന...

റൊണാൾഡോയുടെ ആ ക്ഷണം വെറുതെ ആയില്ല; അയാക്‌സ് നായകൻ ഡി ലിറ്റ് യുവന്റസിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് സൂചന

June 28, 2019

ടൂറിൻ: അയാക്‌സ് നായകനും നെതർലന്റിന്റെ പുത്തൻ താരോദയവുമായ മത്തായസ് ഡി ലിറ്റ് യുവന്റസുമായി ധാരണയിലെത്തിയതായി റിപ്പോർട്ട്.ഏകദേശം 70 മില്യൺ യൂറോയൊണ് കൈമാറ്റതുക.അയാക്‌സിനെ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച താരത്തെ സ്വന്തമാക്...

കോപ്പ അമേരിക്കയിൽ ബ്രസീൽ സെമിയിൽ; പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്ന മത്സരത്തിൽ കാനറികളുടെ ജയം മൂന്നിനെതിരെ നാലു ഗോളുകൾക്ക്; മിന്നും സേവുകളുമായി അലിസൺ ബേക്കർ

June 28, 2019

സാവോപോളോ: കോപ്പ അമേരിക്ക ഫുട്‌ബോളിൽ ബ്രസീൽ സെമിയിൽ. പരാഗ്വെയ്‌ക്കെതിരെ വിജയം നേടിയത് പെനാൽറ്റി ഷൂട്ട് ഔട്ടിൽ. മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ വിജയം. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകൾക്കും ഗോൾ നോടാനായിരുന്നില്ല. ഗോളി അലിസൺ ബേക...

പ്രായത്തിനും തളർത്താനാകില്ല! ഇത് ഒളിമങ്ങാത്ത പ്രതിഭയുടെ മിന്നലാട്ടം; അത്ഭുത ഗോളുമായി വെയ്ൻ റൂണി- വീഡിയോ

June 27, 2019

ന്യൂയോർക്ക്: മേജർ ലീഗ് സോക്കറിൽ അത്ഭുത ഗോളുമായി മുൻ ഇംഗ്ലണ്ട് താരം വെയ്ൻ റൂണി. കഴിഞ്ഞ ദിവസം ഒർലാൻഡോ സിറ്റിക്കെതിരെ മധ്യവരയ്ക്ക് പിന്നിൽ നിന്ന് ഗോൾ തൊടുത്താണ് റൂണി വീണ്ടും വാർത്തകളിൽ നിറയുന്നത്. മുൻപും താരം ഇത്തരത്തിൽ പാസ് കൊടുത്ത ഒരു വീഡിയോ വലിയ തരംഗ...

പ്രതികാരം അത് വീട്ടാനുള്ളതാണ്..! കഴിഞ്ഞ കോപ്പയിലെ കടംവീട്ടി ബ്രസീൽ; പെറുവിന്റെ തോൽവി അഞ്ച് ഉശിരൻ ഗോളുകൾക്ക്; കാനറികളുടെ ക്വാർട്ടർ മുന്നേറ്റം ഗ്രൂപ്പ് ചാമ്പ്യന്മാരായി; തുടക്കം ബ്രസീലിയൻ ജഴ്‌സിയിൽ കാസിമിറോയുടെ ആദ്യ ഗോളോടുകൂടി; ഒടുക്കം വില്ലിയന്റെ 90ാം മിനിട്ടിലെ ഇടിവെട്ട് ഗോളുമായി; ബൊളീവിയയെ തകർത്ത് വെനസ്വേലയും ക്വാർട്ടറിൽ

June 23, 2019

സാവോപോളോ: കഴിഞ്ഞ കോപ്പയിൽ തങ്ങളെ തോൽപ്പിച്ച് പുറത്താക്കിയ പെറുവിനെ തകർത്തെറിഞ്ഞ് കാനറിപട.കോപ്പ അമേരിക്കയിൽ പെറുവിനെ എതിരില്ലാത്ത അഞ്ചു ഗോളിന് തകർത്താണ് ബ്രസീൽ ക്വാർട്ടർ ഫൈനലിൽ കടന്നത്. ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബ്രസീലിന്റെ മുന്നേറ്റം. വെനസ്വേലയോട് ഗ...

ഇനി ഐഎസ്എൽ ഇന്ത്യയുടെ ഒന്നാം ഫുട്‌ബോൾ ലീഗ്; ഐലീഗ് രണ്ടാം ഡിവിഷനാകും; അന്തിമ തീരുമാനം അടുത്ത മാസം

June 21, 2019

മുംബൈ: ഐ എസ് എലിനെ ഇന്ത്യൻ ഫുട്‌ബോളിലെ ഒന്നാം ലീഗാക്കാൻ തീരുമാനിച്ച് ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ. അടുത്ത മാസം ആദ്യം ചേരുന്ന ലീഗ് കമ്മിറ്റി യോഗത്തിനു ശേഷം ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഇന്ത്യയിലെ എ ലൈറ്റ് ലീഗായി ഐ എസ് എലിനെ ഉയർത്തുന്നതോടെ ഐലീഗ...

കോപ്പയിൽ വീണ്ടും കാലിടറിയ അർജന്റീനയെ താങ്ങിനിർത്തി മെസി; പരഗ്വെയ് അവസരം തുലച്ചപ്പോൾ അർജന്റീന തടിതപ്പിയത് മെസിയുടെ പെനാൽറ്റി ഗോളിൽ; തോൽവിക്ക് പിന്നാലെ സമനില കുരുക്ക്; പെനാൽറ്റി തടുത്ത് അർജന്റീനയ്ക്ക ജീവൻ നൽകിയത് ഗോൾകീപ്പർ അർമാനി; പോയിന്റ് പട്ടികയിൽ ഖത്തറിനും പിന്നിൽ നാലാം സ്ഥാനത്ത്

June 20, 2019

മിനെയ്റോ: കോപ്പ അമേരിക്കയിലെ നിർണായക മത്സരത്തിൽ പരാഗ്വെയോട് സമനില വഴങ്ങി തടിതപ്പി അർജന്റീന. വാർ അനുവദിച്ച പെനാൽറ്റിയും ഗോൾകീപ്പർ അർമാനി രക്ഷപ്പെടുത്തിയ പെനാൽറ്റിയുമാണ് അർജന്റീനക്ക് ജീവൻ തിരികെ നൽകിയത്. ആദ്യ മത്സരത്തിൽ കൊളംബിയയോട് തോറ്റ ടീമിൽ നിന്ന് മ...

കോപ്പ അമേരിക്ക; രണ്ടു ഗോളടിച്ചിട്ടും ജയിക്കാതെ ബ്രസീൽ; ബൊളീവിയയെ തകർത്ത് പെറു; കാനറികളെ സമനിലയിൽ കുരുക്കിയത് വാറിന്റെ രൂപത്തിലെത്തിയ നിർഭാഗ്യം; പെറുവിന്റെ തിരിച്ചുവരവ് ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം

June 19, 2019

റിയോ ഡി ജനീറോ:രണ്ടു ഗോളടിച്ചിട്ടും ജയിക്കാൻ കഴിയാതെ ബ്രസീലിന് മുന്നിൽ വില്ലനായത് വാർ. കോപ്പ അമേരിക്കയിൽ കാനറികളെ ഗോൾരഹിത സമനിലയിൽ തളച്ച് വെനെസ്വേല. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പെറു 3-1ന് ബൊളീവിയയെ തകർത്തു. രണ്ട് മത്സരങ്ങൾ പരാജയപ്പെട്ടതോടെ ബൊളീവിയ ഗ...

ചൈനയെ മറികടന്ന് ഖത്തറിന് ലോകകപ്പ് അനുവദിച്ചതിൽ വൻ അഴിമതി; മിഷേൽ പ്ലാറ്റിനി പാരീസിൽ അറസ്റ്റിൽ; യുവേഫ ഖത്തറിന് വോട്ട് ചെയ്യും മുൻപ് മുഹമ്മദ് ബിൻ ഹമ്മാമുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് വെളിപ്പെടുത്തിയത് വിനയായി

June 18, 2019

പാരിസ്: ഫുട്‌ബോൾ ലോകകപ്പ് 2022 ൽ ഖത്തറിന് അനുവദിച്ചതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് യുവേഫ മുൻ പ്രസിഡന്റും മുൻ ഫ്രഞ്ച് താരവുമായ മിഷേൽ പ്ലാറ്റിനിയെ അറസ്റ്റ് ചെയ്തു. പാരീസിന് സമീപത്ത് വച്ചാണ് അറസ്റ്റ് ചെയ്തതെന്ന് ഫ്രഞ്ച് മാധ്യമമായ മീഡിയാ പാർട്ട് റിപ്പോർട്...

MNM Recommends