Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എഎഫ്‌സി കപ്പ് യോഗ്യതാ റൗണ്ടിൽ ജയത്തോടെ ഇന്ത്യയുടെ തുടക്കം; മ്യാന്മറിനെ തോൽപ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്; സമനില പ്രതീക്ഷിച്ച മത്സരത്തിൽ 90ാം മിനിട്ടിൽ ഗോൾ നേടിയത് സുനിൽ ഛേത്രി

എഎഫ്‌സി കപ്പ് യോഗ്യതാ റൗണ്ടിൽ ജയത്തോടെ ഇന്ത്യയുടെ തുടക്കം; മ്യാന്മറിനെ തോൽപ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്; സമനില പ്രതീക്ഷിച്ച മത്സരത്തിൽ 90ാം മിനിട്ടിൽ ഗോൾ നേടിയത് സുനിൽ ഛേത്രി

യാങ്കൂൺ(മ്യാന്മർ): എഎഫ്സി കപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം. മ്യാന്മറിന് എതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ ജയിച്ചത്. സമനിലയിലേക്കെന്ന് തോന്നിച്ച മത്സരത്തിന്റെ 90-ാം മിനിറ്റിൽ സുനിൽ ഛേത്രിയാണ് ഇന്ത്യക്കായി വിജയഗോൾ നേടിയത്.

ഇതോടെ 2013ൽ എഎഫ്‌സി ചാലഞ്ച് കപ്പ് യോഗ്യതാ റൗണ്ടിൽ മ്യാന്മറിനോടേറ്റ ഒരു ഗോൾ തോൽവിക്കു പകരം വീട്ടാനും ഇന്ത്യയ്ക്കായി. മ്യാന്മറിനെതിരായ വിജയത്തോടെ ഗ്രൂപ്പ് എയിൽ ഇന്ത്യയ്ക്ക് മൂന്നു പോയിന്റായി.

കംബോഡിയയ്‌ക്കെതിരായ സന്നാഹ മൽസരത്തിൽ വിജയിച്ച ടീമിൽ ഏതാനും മാറ്റങ്ങൾ വരുത്തിയാണ് പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ ടീമിനെ അണിനിരത്തിയത്. മലയാളിതാരം അനസ് എടത്തൊടിക ഇത്തവണയും സന്ദേശ് ജിങ്കാനൊപ്പം പ്രതിരോധത്തിന് കരുത്തുപകർന്നപ്പോൾ സി.കെ. വിനീത് ഇത്തവണ പകരക്കാരുടെ ബെഞ്ചിലിരുന്നു.

ഇരുടീമുകളും തുറന്ന അവസരങ്ങൾ പാഴാക്കുന്നതു കണ്ട മൽസരത്തിന്റെ ആദ്യപകുതിയിൽ ലീഡ് നേടാനുള്ള സുവർണാവസരം ഇന്ത്യയ്ക്കു ലഭിച്ചതാണ്. ഗോളി പോലും സ്ഥാനം തെറ്റിനിൽക്കെ തുറന്ന പോസ്റ്റിനു മുന്നിൽ പന്തു ലഭിച്ച ജാക്കിചന്ദ് സിങ്, അവിശ്വസനീയമാംവിധം പന്ത് ക്രോസ് ബാറിനു മുകളിലൂടെ ഉയർത്തിവിട്ട് അവസരം പാഴാക്കുകയായിരുന്നു.

ഗ്രൂപ്പ് എയിൽ ഇന്ത്യയും മ്യാന്മറും കൂടാതെ കിർഗിസ്ഥാനും മക്കാവുവുമാണുള്ളത്. ഹോം എവേ രീതിയിൽ എല്ലാ ടീമുകളും പരസ്പരം രണ്ടു മത്സരങ്ങൾ വീതം കളിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP