Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ചെന്നൈ സിറ്റി എഫ്‌സിക്ക് ഐ ലീഗ് കിരീടം മിനർവ സമ്മാനിച്ചതോ? ചെന്നൈ- പഞ്ചാബ് മത്സരത്തിൽ ഒത്തുകളി സംശയം ഉന്നയിച്ച് മാച്ച് കമ്മീഷണർ; അന്വേഷണം പ്രഖ്യാപിച്ച് എഐഎഫ്എഫ് ?

ചെന്നൈ സിറ്റി എഫ്‌സിക്ക് ഐ ലീഗ് കിരീടം മിനർവ സമ്മാനിച്ചതോ? ചെന്നൈ- പഞ്ചാബ് മത്സരത്തിൽ ഒത്തുകളി സംശയം ഉന്നയിച്ച് മാച്ച് കമ്മീഷണർ; അന്വേഷണം പ്രഖ്യാപിച്ച് എഐഎഫ്എഫ് ?

സ്പോർട്സ് ഡെസ്‌ക്

ലീഗ് സീസണിൽ ഫോട്ടോ ഫിനിഷിലൂടെയായിരുന്നു ചെന്നൈ സിറ്റി എഫ്‌സി കിരീടം നേടിയത്. ഒന്ന് രണ്ട് സ്ഥാനത്ത് യഥാക്രമം നിന്ന ചെന്നൈക്കും ഈസ്റ്റ് ബംഗാളിനും ഒരുമിച്ചായിരുന്നു അവസാന മത്സരം. ചെന്നൈക്ക് 40 പോയിന്റും ഈസ്റ്റ് ബംഗാളിന് 39 പോയിന്റുമായിരുന്നു കളിക്ക് മുൻപ്. ജയിച്ചാൽ ചെന്നൈക്ക് കിരീടം തോറ്റാൽ അപ്പുറത്ത് ഈസ്റ്റ് ബംഗാളും തോൽക്കണം കേരളത്തോട് എന്നതായിരുന്നു സ്ഥിതി. എന്നാൽ ഫലം വന്നപ്പോൾ രണ്ട് ടീമും യഥാക്രമം പഞ്ചാബിനേയും കേരളത്തേയും തോൽപ്പിച്ചു. എന്നാൽ പഞ്ചാബിനോട് ചെന്നൈ വിജയിച്ചത് ഒത്തുകളിയിലൂടെയാണ് എന്നാണ് ആരോപണം.

ഇത്തവണ ഐലീഗിലെ കിരീടം നിർണയിച്ച മത്സരമായ ചെന്നൈ സിറ്റി മിനേർവ പഞ്ചാബ് മത്സരം വിവാദത്തിൽ. മിനർവ പഞ്ചാബും ചെന്നൈ സിറ്റിയും ഒത്തുകളിച്ചെന്നും മിനർവ പരാജയം വഴങ്ങിക്കൊടുത്തതാണെന്നുമുള്ള ഈസ്റ്റ് ബംഗാൾ ആരാധകരുടെ വിമർശങ്ങളാണ് ഇപ്പോൾ അന്വേഷണം വരെ എത്തിയിരിക്കുന്നത്. ആ മത്സരത്തിന്റെ ചുമതലയുണ്ടായിരുന്ന മാച്ച കമ്മീഷണർ സംശയങ്ങൾ ഉന്നയിച്ചതോടെയാണ് എ ഐ എഫ് എഫ് അന്വേഷണം പ്രഖ്യാപിച്ചത്.

അന്ന് ചെന്നൈ സിറ്റി വിജയിച്ചില്ലായിരുന്നു എങ്കിൽ ഈസ്റ്റ് ബംഗാൾ കിരീടം നേടുമായിരുന്നു. തുടക്കത്തിൽ 1-0ന് മുന്നിൽ എത്തിയ മിനേർവ പഞ്ചാബ് രണ്ടാം പകുതിയിൽ പിറകോട്ട് പോവുകയും 3-1ന്റെ പരാജയം ഏറ്റു വാങ്ങുകയുമായിരുന്നു. മത്സരത്തിൽ ചെന്നൈ സിറ്റി സ്‌ട്രൈക്കർ മാൻസി പെനാൾട്ടി എടുക്കും മുമ്പ് ഏതു സൈഡിലേക്കാണ് കിക്ക് അടിക്കാൻ പോകുന്നത് എന്ന് ആംഗ്യം കാണിച്ചിരുന്നു. മിനേർവ ഗോൾകീപ്പർ ആ ദിശയിൽ ചാടാതെ മറുദിശയിൽ ചാടുകയും ചെയ്തു.ഇതും ഒപ്പം മൂന്ന് വിദേശ താരങ്ങളെ സബ്ബായി വലിച്ചതും സംശയങ്ങൾ സൃഷ്ടിക്കുന്നു എന്ന് മാച്ച് കമ്മീഷണർ വിലയിരുത്തു. പെട്ടെന്ന് തന്നെ എ ഐ എഫ് എഫ് അന്വേഷണം പൂർത്തിയാക്കും എന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP