Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആഴ്സണൽ സൂപ്പർതാരം ഓസിലിന് നേരെ ആക്രമണ ശ്രമം; ചെറുത്ത് തോൽപ്പിച്ചത് സഹതാരം സീഡ് കൊളാസ്; താരങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്;ആക്രമണം നോർത്ത് ലണ്ടനിൽ കാറിൽ യാത്രയ്യവെ തടഞ്ഞു നിർത്തി; ദൃശ്യങ്ങൾ പുറത്തുവന്നു

ആഴ്സണൽ സൂപ്പർതാരം ഓസിലിന് നേരെ ആക്രമണ ശ്രമം; ചെറുത്ത് തോൽപ്പിച്ചത് സഹതാരം സീഡ് കൊളാസ്; താരങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്;ആക്രമണം നോർത്ത് ലണ്ടനിൽ കാറിൽ യാത്രയ്യവെ തടഞ്ഞു നിർത്തി; ദൃശ്യങ്ങൾ പുറത്തുവന്നു

മറുനാടൻ ഡെസ്‌ക്‌

ആഴ്സണൽ സൂപ്പർതാരം മെസ്യൂട്ട് ഓസിലിനും സഹതാരം സീഡ് കൊളാസിനാക്കിനുമെതിരെ ആക്രമണം.നോർത്ത് ലണ്ടനിൽ കാറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. താരങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. ബൈക്ക് യാത്രികരായ രണ്ട് പേരായിരുന്നു അക്രമികൾ. ഇരുവരും സഞ്ചരിച്ച മെഴ്സിഡൻസ് കാറിനെ ബൈക്കിൽ പിന്തുടർന്നെത്തിയ അക്രമികൾ കാർ തടഞ്ഞുനിർത്തി കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. കൊളാസിനാക്ക് പുറത്തിറങ്ങി ഇവരെ ചെറുക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഒരു റെസ്റ്റോറന്റിന് പുറത്തുവെച്ച് കാർ നിർത്തിയ ഇവരുവർക്കുമെതിരെ ഹെൽമറ്റ് ധരിച്ച അക്രമികൾ ഓടിയെത്തിയെങ്കിലും കൊളാസിനക്കിന്റെ ചെറുത്തുനിൽപിനെ തുടർന്ന് രക്ഷപ്പെടുകയായിരുന്നു. ഓസിൽ കാറിനകത്തിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.ഇരു കളിക്കാരും അങ്ങേയറ്റം പരിഭ്രാന്തരായിരുന്നെന്ന് ദൃക്സാക്ഷികൾ പിന്നീട് പറഞ്ഞു. ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലായിരുന്നു കളിക്കാരെന്ന് ഹോട്ടലിലുണ്ടായിരുന്നവർ പറയുന്നു.

ഉടൻ പൊലീസിനെ വിവരം അറിയിച്ചെങ്കിലും അക്രമികളെ കണ്ടെത്താനായില്ല. കാർ തടഞ്ഞുനിർത്തി കവർച്ച ചെയ്യുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് സംശയം.പൊലീസ് ഉടൻ സംഭവസ്ഥലത്ത് വിശദമായി പരിശോധന ആരംഭിച്ചിട്ടുണ്ട്. അക്രമികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP