Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഷ്യാ കപ്പിൽ ചരിത്ര മത്സരത്തിന് കച്ചമുറുക്കി ഇന്ത്യ; ബഹറിനോട് തോൽക്കാതിരുന്നാൽ ഇന്ത്യ ഇന്ന് പ്രീക്വാർട്ടറിലേക്ക് ടിക്കറ്റെടുക്കും; മത്സരം വൈകിട്ട് 9.30ന്

ഏഷ്യാ കപ്പിൽ ചരിത്ര മത്സരത്തിന് കച്ചമുറുക്കി ഇന്ത്യ; ബഹറിനോട് തോൽക്കാതിരുന്നാൽ ഇന്ത്യ ഇന്ന് പ്രീക്വാർട്ടറിലേക്ക് ടിക്കറ്റെടുക്കും; മത്സരം വൈകിട്ട് 9.30ന്

മറുനാടൻ ഡെസ്‌ക്‌

ദുബായ്: ചരിത്ര മത്സരത്തിനായി കച്ചമുറിക്കി ഇന്ത്യ ഇന്ന് ബഹറിനെതിരെ ഇറങ്ങും. ഏഷ്യൻ കപ്പ് ഫുട്‌ബോളിൽ ഇന്ത്യക്ക് ഇന്ന് ജീവന്മരണ പോരാട്ടമാണ് നോക്കൗട്ട് റൗണ്ട് ലക്ഷ്യമിടുന്ന ഇന്ത്യ അവസാന ഗ്രൂപ്പ് മത്സരത്തിൽ തോൽക്കാതിരുന്നാൽ പ്രീക്വർട്ടറിലേക്ക് ടിക്കറ്റെടുക്കും. 

രാത്രി ഒൻപതരയ്ക്കാണ് മത്സരം. ഇന്നത്തെ യുഎഇ.തായ്ലൻഡ് മത്സരഫലവും ഇന്ത്യക്ക് നിർണായകമാണ്.തായ്‌ലൻഡിനെ ഒന്നിനെതിരെ നാല് ഗോളിന് തകർത്ത് തുടങ്ങിയ സുനിൽ ഛേത്രിയും സംഘവും ഇന്ത്യൻ ഫുട്‌ബോളിന് നൽകിയത് പുതുജീവൻ. നിർഭാഗ്യം കൂട്ടുന്നിന്ന യു എ ഇ ക്കെതിരായ പോരാട്ടത്തിൽ രണ്ട് ഗോളിന് തോറ്റെങ്കിലും ഇന്ത്യ ഇപ്പോഴും നോക്കൗട്ട് പ്രതീക്ഷയിലാണ്.

ബഹറിനെതിരെ സമനില നേടിയാൽ ഇന്ത്യക്ക് പ്രീക്വാർട്ടർ ഉറപ്പാക്കാം. തോറ്റാലും ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായി മുന്നേറാനുള്ള സാധ്യതയുമുണ്ട്. സുനിൽ ഛേത്രി ആഷിക് കുരുണിയൻ സഖ്യത്തെയാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.മധ്യനിരയിൽ അനിരുദ്ധ് ഥാപ്പയും വലതുവിങ്ങിൽ ഉദാന്ത സിങ്ങുമാണ് കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയുടെ മുന്നേറ്റങ്ങൾക്ക് ശക്തി പകർന്നത്. യുഎഇക്കെതിരെ ജയിക്കാനായില്ലെങ്കിലും പ്രതിരോധപ്പൂട്ട് പൊട്ടിച്ച് ബോക്‌സിലേക്ക് പാഞ്ഞുകയറുന്നതിലും മുന്നേറ്റ നിരക്കു പന്തു മറിക്കുന്നതിലും മികച്ചുനിന്ന ഇരുവരുടെയും പ്രകടനം ഇന്നു നിർണായകമാകും.

ഇന്ത്യ 4-4-2 ശ്രേണിയിലാവും ഇന്നും മൈതാനത്തിറങ്ങുകയെന്നാണ് കരുതുന്നത്. ഛേത്രിക്കും ആഷിഖ് കുരുണിയനും മുന്നേറ്റത്തിന്റെ ചുമതല നൽകും. ഛേത്രിയുടെ പരിചയസമ്പത്തും ആഷിഖിന്റെ വേഗവും ഒത്തുചേരുന്ന മികവിൽ കോൺസ്റ്റന്റൈൻ വിശ്വാസമർപ്പിച്ചിട്ടുണ്ട്. ഫസ്റ്റ് ചോയ്‌സ് സ്‌ട്രൈക്കറായിരുന്ന ജെജെയെ മറികടന്ന് പ്ലേയിങ് ഇലവനിലെത്തിയ ആഷിഖ് രണ്ടു മൽസരങ്ങളിലും നന്നായി കളിച്ചു.

വിങ്ങറായി കളിച്ചു പരിചയമുള്ളതിനാൽ ഛേത്രിക്കു പിന്നിൽ രണ്ടാം സ്‌ട്രൈക്കറായുള്ള ആഷിഖിന്റെ പൊസിഷനിങ്ങും ഇന്ത്യയ്ക്കു മുതൽക്കൂട്ടാണ്.6 ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർക്കു പുറമേ ഏറ്റവും മികച്ച നാലു മൂന്നാം സ്ഥാനക്കാർക്കും നോക്കൗട്ട് പ്രവേശമുണ്ട്. അതിനാൽ തായ്ലൻഡിനെ യുഎഇ കീഴടക്കണം. അങ്ങിനെയെങ്കിൽ ബഹ്‌റൈനെതിരെ തോറ്റാലും ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായി ഇന്ത്യ നോക്കൗട്ടിലെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP