Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വമ്പന്മാരെ മുട്ടുകുത്തിച്ച് അത്‌ലറ്റികോ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് സെമിയിൽ; മെസിയും നെയ്മറും സുവാരസും അണിനിരന്നിട്ടും ബാഴ്‌സലോണ തലതാഴ്‌ത്തി മടങ്ങി

വമ്പന്മാരെ മുട്ടുകുത്തിച്ച് അത്‌ലറ്റികോ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് സെമിയിൽ; മെസിയും നെയ്മറും സുവാരസും അണിനിരന്നിട്ടും ബാഴ്‌സലോണ തലതാഴ്‌ത്തി മടങ്ങി

മാഡ്രിഡ്: അത്ലറ്റികോ മാഡ്രിഡിനോട് തോറ്റ് സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിൽ നിന്നു പുറത്തായി. ക്വാർട്ടറിന്റെ ഒന്നാംപാദത്തിൽ 2-1ന്റെ മുൻതൂക്കവുമായി ഇറങ്ങിയ ബാഴ്സയെ രണ്ടാംപാദത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തകർത്താണ് അത്ലറ്റികോ സെമിയിലെത്തിയത്.

ഇരുപാദങ്ങളിലുമായി 3-2നാണ് അത്‌ലറ്റികോ ബാഴ്‌സയെ മുട്ടുകുത്തിച്ചത്. നെയ്മർ-മെസി-സുവാരസ് ത്രയം കിണഞ്ഞു പരിശ്രമിച്ചിട്ടും വിജയം നേടാൻ ബാഴ്‌സയ്ക്കു കഴിഞ്ഞില്ല.

ആന്റോൺ ഗ്രിസ്മൻ ആണ് അത്ലറ്റികോയുടെ ഇരുഗോളുകളുംനേടിയത്. 36-ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ ഗ്രീസ്മാൻ 88-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയും ലക്ഷ്യത്തിലെത്തിച്ചു.

മറ്റൊരു ക്വാർട്ടറിൽ ബെൻഫിക്കയ്‌ക്കെതിരെ സമനിലയിൽ കുരുങ്ങിയെങ്കിലും ബയറൺ മ്യൂണിക്ക് സെമിയിൽ പ്രവേശിച്ചു. രണ്ടാം പാദ മത്സരം 2-2 എന്ന സ്‌കോറിൽ കലാശിച്ചപ്പോൾ ആദ്യപാദത്തിൽ നേടിയ ഒരു ഗോളിന്റെ മുൻതൂക്കം ബയറണിനെ സെമിയിലെത്തിക്കുകയായിരുന്നു. സ്‌കോർ: 3-2.

റൗൺ ജിമെനസ് 27-ാം മിനിറ്റിൽ നേടിയ ഗോളിലൂടെ മുന്നിലെത്തിയ ബൻഫിക്കയെ 38-ാം മിനിറ്റിൽ അൽട്ടൂറോ വിദാലും 52-ാം മിനിറ്റിൽ തോമസ് മുള്ളറും നേടിയ ഗോളുകളിലൂടെ ബയറൺ മറികടക്കുകയായിരുന്നു. എന്നാൽ 78-ാം മിനിറ്റിൽ ടാലിസ്‌ക നേടിയ നേടിയഗോൾ ബൻഫിക്കയ്ക്ക് രണ്ടാംപാദത്തിൽ സമനില നേടിക്കൊടുത്തു.

മറ്റു സെമിഫൈനലിസ്റ്റുകൾ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയുമാണ്. റയൽ വോൾഫ്സ്ബുർഗിനെയും മാഞ്ചസ്റ്റർ പിഎസ്ജിയെയും തോൽപിച്ചാണ് സെമിയുറപ്പിച്ചത്. വെള്ളിയാഴ്ചയാണ് സെമി മത്സരങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP