Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നെയ്മറിന്റെ വിടവ് നികത്താൻ ഈജിപ്ഷ്യൻ മാന്ത്രികനെ ക്ഷണിച്ച് ബാഴ്‌സ; മുഹമ്മദ് സലാഹിനെ തന്നാൽ നൂറ് മില്യൺ പൗണ്ടും ഡെംബലേയും ലിവർപൂളിന് നൽകാമെന്നും ഓഫർ

നെയ്മറിന്റെ വിടവ് നികത്താൻ ഈജിപ്ഷ്യൻ മാന്ത്രികനെ ക്ഷണിച്ച് ബാഴ്‌സ; മുഹമ്മദ് സലാഹിനെ തന്നാൽ നൂറ് മില്യൺ പൗണ്ടും ഡെംബലേയും ലിവർപൂളിന് നൽകാമെന്നും ഓഫർ

നെയ്മറിന്റെ വിടവ് നികത്താൻ പകരം പലരെയും ടീമിൽ അണനിരത്തി നോക്കിയെങ്കിലും നെയ്മറിനൊപ്പം അവരാരും എത്തില്ലെന്ന തിരിച്ചറിവാണ് ലീവർപൂളിന്റെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാഹിനെ ബാഴ്‌സ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്.

എഎസ് റോമയിൽ നിന്നും ലിവർപൂളിലെത്തിയത് മുതൽ അപരാജിതനായി കുതിക്കുകയാണ് സലാഹ്. 44 കളികളിൽ നിന്നും 43 ഗോളുമായി റെക്കോർഡ് പ്രകടനമാണ് സലാഹ് പുറത്തെടുത്തത്. ഗോൾഡൻ ബൂട്ടും പ്ലെയർ ഓഫ് ദ ഇയറും സലാഹിനെ തേടിയെത്തി.

നെയ്മർ പോയ വിടവിലേക്ക് സലാഹിനെ എത്തിക്കുകയാണ് ബാഴ്സയുടെ ലക്ഷ്യം. സൂപ്പർ താരം മെസിയുടേയും സുവാരസിന്റേയും ഒപ്പം സലാഹ് കൂടി ചേർന്നാൽ ബാഴ്സയുടെ മുന്നേറ്റം അജയ്യരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ സലാഹിനെ അത്ര പെട്ടെന്നൊന്നും വിട്ടുകൊടുക്കാൻ ലിവർപൂൾ തയ്യാറാകില്ല.

അതുകൊണ്ട് വമ്പൻ ഓഫറാണ് ബാഴ്സ ലിവർപൂളിന് മുന്നിൽ വെച്ചിരിക്കുന്നത്. നൂറ് മില്യൺ പൗണ്ടും യുവതാരം ഡെംബലേയും നൽകാമെന്നാണ് ബാഴ്സയുടെ ഓഫർ. ലിവർപൂൾ രണ്ട് മില്യൺ പൗണ്ട് ആവശ്യപ്പെട്ടിരുന്നുവെന്നും അതിന് പകരമാണ് ബാഴ്സയുടെ ഈ ഫോറെന്നുമാണ് റിപ്പോർട്ടുകൾ.

അത്ലറ്റിക്കോയുടെ ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മാനെ ലക്ഷ്യമിട്ട് ബാഴ്സലോണ കുറച്ച് നാളായി നടക്കുന്നുവെന്ന വാർത്തകളുണ്ടായിരുന്നു. എന്നാൽ രണ്ട് ദിവസമായി ബാഴ്സ ഗ്രീസ്മാനിലുള്ള പ്രതീക്ഷ അവസാനിപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ. താരം അത്ലറ്റിക്കോയിൽ തന്നെ തുടരാൻ താൽപര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്.

ഗ്രീസ്മാനെ വിട്ട ബാഴ്സയുടെ പുതിയ ലക്ഷ്യം ഇന്ന് ഫുട്ബോൾ ലോകത്തെ ഹോട്ട് ടോപ്പിക്കായ മുഹമ്മദ് സലാഹ് ആണെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലിവർപൂൾ താരമായ സലാഹിനെ തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ ബാഴ്സയുടെ ചിര വൈരികളായ റയൽ മാഡ്രിഡ് നീക്കങ്ങൾ നടത്തുന്നതിനിടെയാണ് ബാഴ്സയുടെ രംഗപ്രവേശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP