Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് കനത്ത തോൽവി; ബാഴ്‌സയ്ക്ക് സമനിലയും; ബൗൺമൗത്ത് ചെൽസിയെ മലർത്തിയടിച്ചത് എതിരില്ലാത്ത ഒരു ഗോളിന്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് കനത്ത തോൽവി; ബാഴ്‌സയ്ക്ക് സമനിലയും; ബൗൺമൗത്ത് ചെൽസിയെ മലർത്തിയടിച്ചത് എതിരില്ലാത്ത ഒരു ഗോളിന്

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് തോൽവിയും ലാ ലിഗയിൽ ബാഴ്സലോണയ്ക്ക് സമനിലയും. എതിരില്ലാത്ത ഒരു ഗോളിന് ചെൽസിയെ ബൗൺമൗത്ത് തോൽപ്പിച്ചു. 84-ാം മിനിറ്റിൽ ഡാൻ ഗോസ്ലിങ്ങാണ് ഗോൾ നേടിയത്.

മറ്റൊരു മത്സരത്തിൽ ലിവർപൂൾ 2-0ത്തിന് വാറ്റ്ഫോഡിനെ പരാജയപ്പെടുത്തി. മുഹമ്മദ് സലായുടെ ഇരട്ടഗോളുകളാണ് ലിവർപൂളിന് വിജയമൊരുക്കിയത്. ഇതോടെ ഇപിഎല്ലിൽ ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിന് 10 പോയിന്റ് ലീഡ് ആയി.

അതേസമയം ലാ ലിഗയിൽ ബാഴ്സക്ക് ഞെട്ടിക്കുന്ന സമനില. റയൽ സൊസൈദാദാണ് ബാഴ്സയെ സമനിലയിൽ കുരുക്കിയത്. ഇരുടീമുകളും രണ്ടുവീതം ഗോളുകൾ നേടി. 12-ാം മിനിറ്റിൽ മൈക്കൽ ഒയാർസബാൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് സൊസൈദാദിന് ലീഡ് നൽകി.

38-ാം മിനിറ്റിൽ ഗ്രീസ്മാനിലൂടെ ബാഴ്സ ഒപ്പമെത്തി. പിന്നീട് 49-ാം മിനിറ്റിൽ ലൂയി സുവാരസ് ബാഴ്സക്ക് ലീഡ് സമ്മാനിച്ചു. എന്നാൽ രണ്ടാം പകുതിയിൽ സൊസൈദാദ് തിരിച്ചടിച്ചു. അലക്സാണ്ടർ ഇസാക്കിലൂടെ അവർ സമനില ഗോൾ കണ്ടെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP