Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാസ്മരിക ഗോളുകളുമായി മെസി കളം നിറഞ്ഞു; സ്പാനിഷ് ലിഗിൽ ബാഴ്‌സയ്ക്ക് വമ്പൻ ജയം; റയൽ വല്ലാഡോളിനെ തകർത്തത് ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക്; വീഡിയോ കാണാം

മാസ്മരിക ഗോളുകളുമായി മെസി കളം നിറഞ്ഞു; സ്പാനിഷ് ലിഗിൽ ബാഴ്‌സയ്ക്ക് വമ്പൻ ജയം; റയൽ വല്ലാഡോളിനെ തകർത്തത് ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക്; വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

ബാഴ്സലോണ: സ്പാനിഷ് ലീഗ് ഫുട്‌ബോളിൽ വിജയത്തുടർച്ച കൈവിടാതെ ബാഴ്‌സലോണ. റയൽ വല്ലാഡോളിഡിനെതിരെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബാഴ്‌സയുടെ വിജയം. മത്സരത്തിൽ ഇരട്ട ഗോൾ(34, 72 മിനുറ്റുകളിൽ) നേടിയ ലയണൽ മെസി തന്റെ അമ്പതാം ഫ്രീകിക്ക് ഗോളും സ്വന്തമാക്കി. അതിമഹോരമായിരുന്നു മെസിയുടെ ഇടംകാലൻ ഫ്രീകിക്ക്. ഗോളിക്ക് അവസരം ഒന്നും നൽകാതെ പോസ്റ്റിന്റെ വലതു മൂലയിൽ മൂളി പറന്നിറങ്ങുകയായിരുന്നു ബോൾ.

ഇതോടെ 22 പോയിന്റുമായി ബാഴ്‌സ പോയിന്റ് പട്ടികയിൽ മുന്നിലെത്തി. മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ നേടി ക്ലെമെന്റ് ലെംഗ്‌ലെറ്റ് നയം വ്യക്തമാക്കി. വിദാലും സുവാരസും കൂടി ഗോളുകൾ നേടിയതോടെ ബാഴ്‌സ വിജയം ഉറപ്പിച്ചു. പതിനഞ്ചാം മിനിറ്റിൽ കീകോയിലൂടെയാണ് വല്ലാഡോളിഡ്ഏക ഗോൾ മടക്കിയത്.

അതേസമയം ഒന്നാം സ്ഥാനത്തേക്കുയരാമെന്ന മോഹവുമായി ഇറങ്ങിയ അത്ലറ്റികോ മാഡ്രിഡിനെ അലാവസ് സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. എഴുപതാം മിനിറ്റിൽ അത്ലറ്റികോയാണ് ആദ്യ ഗോൾ നേടിയത്. 83-ാം മിനിറ്റിൽ ലൂകാസ് പേരേസ് തിരിച്ചടിച്ചു. 20 പോയിന്റുമായി അത്ലറ്റികോ മാഡ്രിഡ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP